Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോക്‌സഭയിൽ നിന്ന് മുങ്ങുന്ന എംപിമാർക്ക് കടിഞ്ഞാണിടാൻ കോൺഗ്രസ്; ഹാജർ നിർബന്ധമാക്കി; തീരുമാനം സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം; എംപിമാരുടെ സാന്നിധ്യം ഉറപ്പുവരുത്തേണ്ട ചുമതല ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷിന്; സഭയിൽ എപ്പോഴും നിശ്ചിത എണ്ണം എംപിമാർ ഹാജരുണ്ടാകണമെന്നും സോണിയ

ലോക്‌സഭയിൽ നിന്ന് മുങ്ങുന്ന എംപിമാർക്ക് കടിഞ്ഞാണിടാൻ കോൺഗ്രസ്; ഹാജർ നിർബന്ധമാക്കി; തീരുമാനം സോണിയ ഗാന്ധിയുടെ നിർദേശപ്രകാരം; എംപിമാരുടെ സാന്നിധ്യം ഉറപ്പുവരുത്തേണ്ട ചുമതല ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷിന്; സഭയിൽ എപ്പോഴും നിശ്ചിത എണ്ണം എംപിമാർ ഹാജരുണ്ടാകണമെന്നും സോണിയ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; ലോക്‌സഭയിൽ നിന്നു മുങ്ങുന്ന പാർട്ടി എംപിമാർക്കു കടിഞ്ഞാണിട്ട് കോൺഗ്രസ്. ഹാജർ നിർബന്ധമാക്കുന്നു.പാർലമെന്റ് മന്ദിരത്തിൽ ചേർന്ന യോഗത്തിൽ സോണിയ ഗാന്ധിയുടെ നിർദേശപ്രകാരമാണു നടപടി. കഴിഞ്ഞ ദിവസങ്ങളിൽ സഭയ്ക്കകത്ത് പാർട്ടി എംപിമാരുടെ സാന്നിധ്യം ചില നേരങ്ങളിൽ ഗണ്യമായി കുറഞ്ഞതിനു പിന്നാലെയാണു തീരുമാനം.

സഭയിൽ എപ്പോഴും നിശ്ചിത എണ്ണം എംപിമാർ ഹാജരുണ്ടാകണമെന്നു സോണിയ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സഭയിൽ നിർബന്ധമായും ഇരിക്കേണ്ട സമയം എംപിമാർക്ക് വീതിച്ചു നൽകി. 52 എംപിമാരെ 2 വിഭാഗങ്ങളായി തിരിച്ചാണു സമയം.

ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ വിഭാഗം എംപിമാർ സഭയിൽ മുഴുവൻ സമയം ഇരിക്കണം.എംപിമാരുടെ സാന്നിധ്യം ഉറപ്പുവരുത്തേണ്ട ചുമതല ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷിനാണ്. ഹാജർ പട്ടിക പാർട്ടി സൂക്ഷിക്കും.

ജവാഹർലാൽ നെഹ്‌റു, വി.കെ. കൃഷ്ണമേനോൻ എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം ബിജെപി അംഗങ്ങൾ ആരോപണമുന്നയിച്ചപ്പോൾ ചോദ്യം ചെയ്യാൻ കോൺഗ്രസ് നിരയിൽ ആരും എഴുന്നേറ്റിരുന്നില്ല. പുതിയ എംപിമാർ സഭാ നടപടികളിൽ സജീവമായി ഇടപെടണമെന്നും സെൻട്രൽ ഹാളിൽ സമയം ചെലവഴിക്കുന്ന രീതി ഒഴിവാക്കണമെന്നും സോണിയയുടെ നിർദേശമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP