Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

30 ശതമാനം വനിതാ ജീവനക്കാരുള്ള കമ്പനിക്ക് പ്രത്യേക നികുതിയിളവ്; സ്ത്രീകളുടെ പേരിൽ വസ്തു വാങ്ങിയാൽ സ്റ്റാമ്പ് ഡ്യൂട്ടിയിൽ വമ്പൻ ഇളവ്; കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ 50 ശതമാനം സ്ത്രീ സംവരണം; രണ്ട് പെൺമക്കൾ വരെയുള്ളവർക്ക് പ്രത്യേക സാമ്പത്തിക സഹായം; സ്ത്രീകൾക്ക് ഡ്രൈവിങ്-പ്ലംബ്ബിങ് ജോലികളിൽ പ്രത്യേക പരിശീലനം; നിർമലാ സീതാരാമന്റെ ബജറ്റിൽ ഇക്കുറി സ്ത്രീകൾക്ക് നൽകുക ചക്രവർത്തിനിമാരുടെ പ്രാധാന്യം

30 ശതമാനം വനിതാ ജീവനക്കാരുള്ള കമ്പനിക്ക് പ്രത്യേക നികുതിയിളവ്; സ്ത്രീകളുടെ പേരിൽ വസ്തു വാങ്ങിയാൽ സ്റ്റാമ്പ് ഡ്യൂട്ടിയിൽ വമ്പൻ ഇളവ്; കോ ഓപ്പറേറ്റീവ് സൊസൈറ്റികളിൽ 50 ശതമാനം സ്ത്രീ സംവരണം; രണ്ട് പെൺമക്കൾ വരെയുള്ളവർക്ക് പ്രത്യേക സാമ്പത്തിക സഹായം; സ്ത്രീകൾക്ക് ഡ്രൈവിങ്-പ്ലംബ്ബിങ് ജോലികളിൽ പ്രത്യേക പരിശീലനം; നിർമലാ സീതാരാമന്റെ ബജറ്റിൽ ഇക്കുറി സ്ത്രീകൾക്ക് നൽകുക ചക്രവർത്തിനിമാരുടെ പ്രാധാന്യം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നാളെയാണ് നിർമലാ സീതാരാമന്റെ ആദ്യ ബജറ്റ്. ഇന്ദിരാ ഗാന്ധിക്ക് ശേഷം ധനവകുപ്പ് ഭരിക്കുന്ന ആദ്യ വനിതയാണ് നിർമ്മല. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയെന്ന നിലയിൽ ധനവകുപ്പ് ഭരിച്ചപ്പോൾ ഈ വകുപ്പിലെത്തുന്ന പ്രധാനമന്ത്രിയല്ലാത്ത ആദ്യ വനിതാ നേതാവായി നിർമ്മലാ സീതാരാമൻ. ബജറ്റിന് ജനകീയ മുഖം നൽകാനായിരുന്നു പ്രധാനമന്ത്രി മോദി ഈ ചുമതല നിർമ്മലയ്ക്ക് തന്നെ നൽകിയത്. ഇതിന്റെ പ്രതിഫലനം ഇത്തവണത്തെ സമ്പൂർണ്ണ ബജറ്റിലുമുണ്ടാകും. സ്ത്രീകളെ മോദി സർക്കാരിനോട് അടുപ്പിക്കാനാകും നിർമ്മലാ സീതാരമാന്റെ ശ്രമം. ഇത്തവണത്തെ അവതരണത്തോടെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ആദ്യ പൂർണ സമയ വനിതാ ധനമന്ത്രിയാകും നിർമലാ സീതാരാമൻ. 1970- 71ൽ ധനമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്ന സമയത്ത് ഇന്ദിരാഗാന്ധി ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

രണ്ടാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കുകയാണ് സർക്കാരിന് മുന്നിലെ പ്രധാന വെല്ലുവിളി. കാർഷിക-തൊഴിൽ മേഖലകൾക്കുള്ള വലിയ ഊന്നൽ ബജറ്റിൽ പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സമ്പദ്ഘടന പല വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്ച തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ ആഭ്യന്തര വളർച്ച നിരക്ക് 6.8 ശതമാനമായി കുറഞ്ഞു. കാർഷിക, വ്യാവസായിക മേഖലകളിലും പുരോഗതിയില്ല. അതിനാൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ തന്നെയായിരിക്കും ബജറ്റിലെ പ്രധാന ഊന്നൽ. ഇതിനൊപ്പമാണ് സ്ത്രീ സുരക്ഷയും സ്ത്രീ സമത്വവും ഉറപ്പാക്കാനുള്ള പദ്ധതികൾ.

ജീവനക്കാരിൽ 30 ശതമാനത്തിലേറെ വനിതകളാണെങ്കിൽ കമ്പനികൾക്ക് നികുതിയിളവു നിർദ്ദേശം മുതൽ തൊഴിലിടങ്ങളിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ വൻ പദ്ധതികൾക്ക് നിതി ആയോഗിന്റെ ശുപാർശയുണ്ട്. ഇതെല്ലാം കേന്ദ്ര ബജറ്റിലും പ്രതിഫലിക്കും. കേന്ദ്ര സർക്കാരിന്റെ മനസ് അറിഞ്ഞാണ് നീതി ആയോഗിന്റെ ശുപാർശകൾ. രാജ്യത്ത് വേതനം പറ്റി ജോലിചെയ്യുന്ന വനിതകൾ വെറും 23.7 ശതമാനമാണ്. ഇത് 2022 23 ൽ 30% ആക്കാനാണ് നിതി ആയോഗ് കേന്ദ്ര സർക്കാരിന് ഈ നിർദ്ദേശം സമർപ്പിച്ചിട്ടുള്ളത്. ബജറ്റ് സ്ത്രീ പക്ഷമാകുമെന്ന് ഉറപ്പാണ്. ഇതിനൊപ്പം കർഷകർക്കായും പദ്ധതികളെത്തും. സ്ത്രീകളിലേക്കും കർഷകരിലേക്കും കൂടുതൽ ഇറങ്ങി ചെല്ലുന്നതാകും ഈ ഇടപെടലുകൾ.

വസ്തു വാങ്ങുന്നത് സ്ത്രീകളുടെ പേരിലാണെങ്കിൽ സ്റ്റാംപ് ഡ്യൂട്ടി ഇളവ്, കാർഷിക മേഖലയിലെ സ്ഥാപനങ്ങളിലും സൊസൈറ്റികളിലും 50% സ്ത്രീ പ്രാതിനിധ്യം, വനിതാ സംഘങ്ങൾ, വനിതാ കർഷക ഗ്രൂപ്പുകൾ എന്നിവയ്ക്ക് കാർഷികാവശ്യങ്ങൾക്ക് വസ്തു പാട്ടത്തിനെടുക്കുന്നതിന് മുൻഗണന തുടങ്ങിയ നിർദ്ദേശങ്ങളും കേന്ദ്രസർക്കാരിന്റെ പരിഗണനയിലുണ്ട്. ബിരുദാനന്തര പഠനം വരെ ഒരു മകൾ മാത്രമുള്ളവർക്ക് നിലവിൽ ലഭിക്കുന്ന സ്‌കോളർഷിപ് 2 പെൺമക്കൾക്കുള്ളവർക്കു കൂടി ലഭ്യമാക്കണമെന്ന ശുപാർശയും നിതി ആയോഗ് നൽകിയിട്ടുണ്ട്. പെൺകുട്ടികൾക്ക് 12ാം ക്ലാസ് വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കും. പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം ഉയർത്തണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ബജറ്റ് പ്രഖ്യാപനം ഉണ്ടാകാൻ ഇടയില്ല.

സ്ത്രീകൾക്ക് ഡ്രൈവിങ്, പ്ലമിങ് തുടങ്ങിയ ജോലികൾക്കും പരിശീലനം നൽകും. ജോലി സ്ഥലം കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്നതിനും ജോലി സ്ഥലത്തെ പീഡനങ്ങൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് നിയമം കർശനമാക്കും. ഇതിനുള്ള നടപടികളും കേന്ദ്ര സർക്കാർ ഉടൻ തുടങ്ങും. ഓഹരികൾ വിറ്റഴിച്ച് 90,000 കോടി രൂപ കണ്ടെത്താനായിരുന്നു ഇടക്കാല ബജറ്റിലെ നിർദ്ദേശം. ആ പരിധി കൂട്ടാനുള്ള സാധ്യതയുണ്ട്. കാർഷിക മേഖലയിലെ ഘടനാപരമായ മാറ്റമാണ് ലക്ഷ്യമെന്ന് നിതി ആയോഗിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് കാർഷിക മേഖലയിൽ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകാം.

തൊഴിൽ പ്രതിസന്ധി പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങളാകും മറ്റൊന്ന്. ആദായനികുതി ഘടനയിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നേക്കും. ജിഎസ്ടി നടപ്പാക്കിയെങ്കിലും സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജിഎസ്ടി വരുമാനത്തിലുണ്ടായ ഇടിവ് നല്ല സൂചനയല്ല നൽകിയത്. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹ്യ ക്ഷേമ പദ്ധതികൾക്കും കൂടുതൽ തുക നീക്കിവെച്ചേക്കും. പ്രളയപുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി വായ്പ പരിധി ഉയർത്തണമെന്നതടക്കം നിരവധി ആവശ്യങ്ങൾ കേരളം മുന്നോട്ടുവെച്ചിട്ടുണ്ട്. എയിംസ്, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, കണ്ണൂരിൽ രാജ്യാന്തര ആയൂർവേദ ഇൻസ്റ്റിറ്റ്യൂട്ട്, റബറിന്റെ താങ്ങുവില ഉയർത്തുക, തീരദേശ പാത, ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി കൊച്ചി വഴി കോയമ്പത്തൂരിലേക്ക് നീട്ടുക, തിരുവനന്തപുരം-കാസർകോഡ് രണ്ട് അധിക റെയിൽവെ ലൈൻ തുടങ്ങി നിരവധി പ്രതീക്ഷകൾ കേരളത്തിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP