Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബഹിരാകാശ നേട്ടങ്ങൾ വാണിജ്യപരമായി ഉപയോഗപ്പെടുത്താൻ കോർപ്പറേഷൻ രൂപീകരിക്കും; രാജ്യം മുഴുവൻ കറങ്ങിയടിക്കാൻ ഒറ്റ ട്രാവൽ കാർഡ്; വൈദ്യുതി വാഹനങ്ങൾ വ്യാപകമാക്കാൻ വിപുലമായ പദ്ധതി; ചെറുകിട വ്യാപാരികൾക്ക് പെൻഷൻ ലക്ഷ്യമാക്കും; 2022ഓടെ എല്ലാവർക്കും വീടെത്തിക്കും; വൈദ്യുതിയും പാചകവാതകവും കുടിവെള്ളവും എല്ലാവർക്കും ഉറപ്പാക്കും; വിദ്യാഭ്യാസം ലോക നിലവാരത്തിൽ എത്തിക്കം; റെയിൽവേ വികസനത്തിനായി 50 ലക്ഷം കോടി നിക്ഷേപം: നിർമ്മല സീതാരാമന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ

ബഹിരാകാശ നേട്ടങ്ങൾ വാണിജ്യപരമായി ഉപയോഗപ്പെടുത്താൻ കോർപ്പറേഷൻ രൂപീകരിക്കും; രാജ്യം മുഴുവൻ കറങ്ങിയടിക്കാൻ ഒറ്റ ട്രാവൽ കാർഡ്; വൈദ്യുതി വാഹനങ്ങൾ വ്യാപകമാക്കാൻ വിപുലമായ പദ്ധതി; ചെറുകിട വ്യാപാരികൾക്ക് പെൻഷൻ ലക്ഷ്യമാക്കും; 2022ഓടെ എല്ലാവർക്കും വീടെത്തിക്കും; വൈദ്യുതിയും പാചകവാതകവും കുടിവെള്ളവും എല്ലാവർക്കും ഉറപ്പാക്കും; വിദ്യാഭ്യാസം ലോക നിലവാരത്തിൽ എത്തിക്കം; റെയിൽവേ വികസനത്തിനായി 50 ലക്ഷം കോടി നിക്ഷേപം: നിർമ്മല സീതാരാമന്റെ ആദ്യ ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പച്ചു തുടങ്ങി. 11 മണിക്കാണ് ബജറ്റ് അവതരണ തുടങ്ങിയത്. പുതിയ ഇന്ത്യക്ക് വേണ്ടിയാണ് ജനവിധിയെന്ന് നിർമ്മല ബജറ്റ് അവതരിപ്പിച്ചു കൊണ്ടു പറഞ്ഞു. ആ ഇന്ത്യക്ക് വേണ്ടിയാണ് ബജറ്റെന്ന് അവർ പറഞ്ഞു. ജിഎസ്ടിയും നീതി ആയോഗും അടക്കം രാഷ്ട്രപുരോഗതിയിലേക്കുള്ള പദ്ധതികളാണ് മോദി സർക്കാർ നേരത്തെ നടപ്പിലാക്കിയതെന്നും ധനമന്ത്രി ആമുഖ പ്രസംഗത്തിൽ പറഞ്ഞു.

ജനങ്ങൾ പ്രതീക്ഷിക്കുന്നത് പുരോഗതിയും സുരക്ഷയും. 'ശക്തമായ രാജ്യത്തിന് ശക്തനായി പൗരൻ' എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുമെന്ന് അവർ പഞ്ഞു. അഞ്ച് ട്രില്യൻ ഡോളർ സാമ്പത്തിക ശേഷം കൈവരിക്കാൻ സാധിക്കും. ഇപ്പോൾ 2.7 ട്രില്യൻ ഡോളർ സാമ്പത്തിക വ്യവസ്ഥയിലേക്കാ രാജ്യം വളർന്നിട്ടുണ്ട്. ഈ സാമ്പത്തിക വർഷം അത മൂന്ന് ട്രില്യൻ ഡോളറിൽ എത്തുമെന്നും അവർ പറഞ്ഞു. നമ്മുടെ സാമ്പത്തിക വളർച്ചയിൽ സ്വകാര്യ മേഖലയ്ക്ക് മുഖ്യ പങ്കെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

ഒന്നാം മോദി സർക്കാറിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് നിർമല ബജറ്റ് പ്രഖ്യാപനം തുടങ്ങിയത്. കേന്ദ്രസർക്കാർ പദ്ധതികളെക്കുറിച്ച് പാർലമെന്റിൽ വിശദീകരിച്ച് ധനമന്ത്രി. ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയിൽ ഈ വർഷം തന്നെ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു. സുസ്ഥിര വികസനത്തിന് ആഭ്യന്തര, വിദേശനിക്ഷേപങ്ങൾ സഹായിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. 2018-19ൽ 300 കിലോമീറ്റർ മെട്രോ റെയിലിന് അനുമതി നൽകി. വളർച്ചയ്ക്ക് സ്വകാര്യമേഖലയുടെ പങ്ക് പ്രധാനമെന്നും ധനമന്ത്രി പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാൻ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോൽസാഹനം നൽകുമെന്നും അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റൽ രംഗത്തും നിക്ഷേപം വർധിപ്പിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ഗതാഗത വിപ്ലവം ലക്ഷ്യമിടുന്നതായി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. ഭാരത് മാല, സാഗർ മാല, ഉഡാൻ പദ്ധതികളിൽ വിപുലമായ നിക്ഷേപം. റോഡ്, ജല, വായു ഗതാഗതമാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കും. ഇന്ത്യ എയർക്രാഫ്റ്റ് ഫിനാൻസിങ്ങിലേക്കും ലീസിങ്ങിലേക്കും കടക്കുമെന്ന് ബജറ്റ് നിർദ്ദേശമുണ്ട്. ഏകീകൃത ട്രാൻസ്‌പോർട്ട് കാർഡ് സംവിധാനത്തിലേക്ക് കടക്കും. രണ്ടാം ഘട്ടത്തിന് 10,000 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി തയ്യാറാക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾക്ക് ഊന്നൽ നൽകുന്നതിനൊപ്പം ഇളവുകളും നൽകും.

ബജറ്റിലെ പ്രഖ്യാപനങ്ങൾ ഇങ്ങനെ:

സ്ത്രീകൾ നേതൃത്വം നൽകുന്ന സംരഭങ്ങൾക്ക് പ്രത്യേക സഹായം
വികസനത്തിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കാൻ നാരി ടു നാരായണി പദ്ധതി പ്രഖ്യാപിച്ചു
ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ നൽകും,? ജില്ലാ അടിസ്ഥാനത്തിൽ
ഗവേഷണവും പ്രോൽസാഹിപ്പിക്കാൻ നാഷനൽ റിസർച്ച് ഫൗണ്ടേഷൻ
ഉന്നത വിദ്യാഭ്യാസ നിലവാരം ഉയർത്താൻ 400കോടി രൂപ
എല്ലാ പഞ്ചായത്തുകളിലും ഇന്റർനെറ്റ്
ഗ്രാമീണ ഡിജിറ്റൽ സാക്ഷരത മിഷൻ വിപുലീകരിക്കും
വിദേശ വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് ആകർഷിപ്പിക്കും
തൊഴിൽ മേഖലയിലെ നിയമങ്ങൾ ഏകീകരിക്കും.
സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ
ഒരു കോടി യുവാക്കൾക്ക് കൗശൽ വികാസ് യോജന വഴി പരിശീലനം.
തൊഴിൽ നിയമങ്ങൾ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും
സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക ടിവി ചാനൽ

എല്ലാവർക്കും കുടിവെള്ളമെത്തിക്കുക ലക്ഷ്യം
ഗ്രാമീണ തൊഴിൽ പദ്ധതി വഴി മുള, തേൻ, ഖാദി മേഖലകളിൽ 100 ക്ലസ്റ്ററുകൾ രൂപീകരിക്കും
2025നകം 1.25 ലക്ഷം കിലോമീറ്റർ റോഡുകൾ നിർമ്മിക്കും
ഫിഷറീസ് മേഖലയുടെ ആധുനീകരണത്തിന് പദ്ധതി 

2022 ഓടെ എല്ലാവർക്കും വീട് ഉറപ്പാക്കും. 1.95 കോടി വീടുകൾ നിർമ്മിക്കും.
എല്ലാ കർഷകർക്കും വൈദ്യുതിയും പാചകവാതകവും ഉറപ്പുവരുത്തും.
ബഹിരാകാശ മേഖലയിൽ കമ്പനി വരും.
വാണിജ്യ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് കമ്പനി വരും.
ഉദാരവത്കരണം വിപുലമാക്കും
നേരിട്ടുള്ള വിദേശനിക്ഷേപ പരിധി ഉയർത്തും. വ്യോമയാന, മാധ്യമ, ഇൻഷുറൻസ് മേഖലകൾ തുറന്നുകൊടുക്കും.
സാമൂഹ്യ, സന്നദ്ധ സംഘടനകൾക്ക് ഫണ്ട് ശേഖരിക്കാൻ പ്രത്യേക സംവിധാനം സോഷ്യൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്
ജിഎസ്ടി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് രണ്ടു സ്ഥാപനങ്ങൾക്ക് രണ്ടു ശതമാനം പലിശയിളവ് 

പ്രവാസികൾക്കായി വിദേശ നിക്ഷേപ പോർട്ടിഫോളിയോ
ഇൻഷൂറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം
മീഡിയ, ഇൻഷൂറൻസ് മേഖലകളിൽ കൂടുതൽ വിദേശ നിക്ഷേപം
സോഷ്യൽ സ്‌റ്റോക് എക്‌സ്‌ചേഞ്ച് സ്ഥാപിക്കും 

ഭവന വാടക സംവിധാനത്തിലെ ദുരിതാവസ്ഥ മാറ്റാൻ മാതൃകാ വാടക നിയമം കൊണ്ടുവരും
ജല ഗ്രിഡ് ആവിഷ്‌കരിക്കും
സെബിയുടെ സഹകരണത്തോട സന്നദ്ധ സംഘടനകൾക്ക് ധനസമാഹരണത്തിന് സോഷ്യൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ആരംഭിക്കും
ഇന്ത്യയിൽ സഞ്ചരിക്കാൻ ഒറ്റ ട്രാവൽ കാർഡ് പ്രാവർത്തികമാക്കും
ഭാരത് മാല രണ്ടാം ഘട്ടത്തിൽ സംസ്ഥാന പാത നവീകരിക്കും
ചെറുകിട വ്യാപാരികൾക്ക് പെൻഷൻ പദ്ധതി
670 കിലോമീറ്റർ മെട്രോ പാത പുതുതായി നിർമ്മിക്കും 

വൈദ്യുത വാഹനങ്ങൾ വ്യാപകമാക്കും
ഇലക്ട്രിക് വാഹനങ്ങൾക്ക് ഊന്നൽ നൽകി ബഡ്ജറ്റ്
ഇലക്ട്രിക് വാഹനങ്ങൾക്ക് ഇളവുകൾ അനുവദിക്കും
രണ്ടാം ഘട്ടത്തിന് 10,000 കോടി രൂപയുടെ പദ്ധതി
ഭാരത് മാല, സാഗർ മാല, ഉഡാൻ പദ്ധതികളിൽ വിപുലമായ നിക്ഷേപം സ്വീകരിക്കും
രാജ്യത്തെ ഗതാഗതമാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കും

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP