Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗതാഗത രംഗത്ത് മോദി സർക്കാർ ലക്ഷ്യമിടുന്നത് പുത്തൻ വിപ്ലവം; ഏകീകൃത ട്രാൻസ്പോർട്ട് കാർഡ് നടപ്പിലാക്കും; ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ഇളവുകൾ നൽകും; ജലഗതാഗതത്തിനും വ്യോമഗതാഗതത്തിനും വിപുലമായി പദ്ധതികൾ; ഇന്ത്യ മുഴുവൻ കറങ്ങാൻ ഒറ്റ ട്രാവൽകാർഡ് പദ്ധതിയും

ഗതാഗത രംഗത്ത് മോദി സർക്കാർ ലക്ഷ്യമിടുന്നത് പുത്തൻ വിപ്ലവം; ഏകീകൃത ട്രാൻസ്പോർട്ട് കാർഡ് നടപ്പിലാക്കും; ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ഇളവുകൾ നൽകും; ജലഗതാഗതത്തിനും വ്യോമഗതാഗതത്തിനും വിപുലമായി പദ്ധതികൾ; ഇന്ത്യ മുഴുവൻ കറങ്ങാൻ ഒറ്റ ട്രാവൽകാർഡ് പദ്ധതിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഗതാഗത രംഗത്ത് വൻ വിപ്ലവത്തിന് ലക്ഷ്യമിടുന്നു എന്നു വ്യക്തമാക്കുന്നതാണ് ധനമന്ത്രി നിർമ്മല സീതാരാമന്റെ ബജറ്റിൽ പ്രഖ്യാപനങ്ങൾ. ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകും. ഇതിനായി ഇളവുകൾ നൽകും. റെയിൽവേ വികസനത്തിന് വൻ തുക നീക്കിവെക്കും. 2030 വരെയുള്ള കാലയളവിൽ 50 ലക്ഷം കോടി രൂപ ഇതിനായി ചെലവിടും. റെയിൽവെ വികസനത്തിന് പിപിപി മാതൃക നടപ്പിലാക്കും. ഈ വർഷം 210 കിലോമീറ്റർ മെട്രോ ലൈൻ സ്ഥാപിക്കും.

രാജ്യത്ത് ഏകീകൃത ട്രാൻസ്പോർട്ട് കാർഡ് നടപ്പിലാക്കും. ഇതുപയോഗിച്ച് എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്യാം. ഇതിനായി രണ്ടാം ഘട്ടത്തിൽ 10,000 കോടിയുടെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ജലഗതാഗതത്തിനും വ്യോമയാനത്തിനും വികസന പദ്ധതികൾ നടപ്പാക്കും. ജലമാർഗമുള്ള ചരക്ക് ഗതാഗതം വർധിപ്പിക്കും.

ഇത് കൂടാതെ സഞ്ചാരികൾക്ക് സന്തോഷം നൽകുന്ന പദ്ധതിയും ബജറ്റിലുണ്ട്. ഇന്ത്യ മുഴുവനായി സഞ്ചരിക്കാൻ ഒറ്റ ട്രാവൽ കാർഡ് പദ്ധതിയാണ് ധനമന്ത്രി നിർമ്മല സീതാരാമന്റെ ബഡ്ജറ്റിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും തിരഞ്ഞെടുപ്പിലെ ജനവിധി കഴിഞ്ഞ സർക്കാരിന് ജനങ്ങൾ നൽകിയ അംഗീകരാമാണെന്നും ചൂണ്ടിക്കാട്ടിയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. ജനങ്ങൾ പ്രതീക്ഷിക്കുന്നത് പുരോഗതിയും സുരക്ഷയുമാണ്. ശക്തമായ രാജ്യത്തിന് ശക്തനായ പൗരൻ എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കും.

പ്രവർത്തിക്കുന്ന സർക്കാരിനു വേണ്ടിയാണ് ജനവിധിയെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ നിർമ്മല സീതാരാമൻ പറഞ്ഞു.2014ൽ 1.85 ട്രില്യൺ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യണിലെത്തി നിൽക്കുകയാണ്. ഈ വർഷം 3 ട്രില്യൺ ഡോളർ ലക്ഷ്യം കൈവരിക്കും. ഏതാനും വർഷങ്ങൾക്കുള്ളിൽ സമ്പദ്ഘടന 5 ട്രില്യൺ ഡോളറിലെത്തും. തൊഴിലില്ലായ്മ പരിഹരിക്കാൻ ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് പ്രോൽസാഹനം നൽകും. അടിസ്ഥാന സൗകര്യമേഖലയിലും ഡിജിറ്റൽ രംഗത്തും നിക്ഷേപം വർദ്ധിപ്പിക്കും. പരസ്പരം വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിദേശനിക്ഷേപം വർദ്ധിപ്പിക്കുമെന്നും സ്വകാര്യ മേഖലയ്ക്ക് ലാഭമുണ്ടാക്കുന്നത് തെറ്റല്ലെന്നും ധനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP