Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദേശീയപൗരത്വ ബില്ലിലെ ഭേദഗതി പാസാക്കി ലോക്‌സഭ; ബില്ലിനെ അനുകൂലിച്ചു 311 എംപിമാർ വോട്ടു ചെയ്തപ്പോൾ എതിർപ്പു വോട്ടു ചെയ്തത് 80 പേർ; ശശി തരൂരിന്റെയും പി കെ കുഞ്ഞാലികുട്ടിയുടെയും എൻ കെ പ്രേമചന്ദ്രന്റെയും ഭേദഗതി നിർദ്ദേശങ്ങൾ തള്ളി ലോക്‌സഭ; ബിൽ നടപ്പിലാക്കിയാൽ ഒരൊറ്റ നുഴഞ്ഞു കയറ്റക്കാരെയും രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് അമിത്ഷാ; അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിംങ്ങൾ അല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കാൻ ബിൽ രാജ്യസഭ കൂടി കടക്കണം

ദേശീയപൗരത്വ ബില്ലിലെ ഭേദഗതി പാസാക്കി ലോക്‌സഭ; ബില്ലിനെ അനുകൂലിച്ചു 311 എംപിമാർ വോട്ടു ചെയ്തപ്പോൾ എതിർപ്പു വോട്ടു ചെയ്തത് 80 പേർ; ശശി തരൂരിന്റെയും പി കെ കുഞ്ഞാലികുട്ടിയുടെയും എൻ കെ പ്രേമചന്ദ്രന്റെയും ഭേദഗതി നിർദ്ദേശങ്ങൾ തള്ളി ലോക്‌സഭ; ബിൽ നടപ്പിലാക്കിയാൽ ഒരൊറ്റ നുഴഞ്ഞു കയറ്റക്കാരെയും രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് അമിത്ഷാ; അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിംങ്ങൾ അല്ലാത്തവർക്ക് ഇന്ത്യൻ പൗരത്വം ലഭിക്കാൻ ബിൽ രാജ്യസഭ കൂടി കടക്കണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ പൗരത്വ ബില്ലിലെ ഭേദഗതി പാസാക്കി ലോക്‌സഭ. പ്രതിപക്ഷ ഉയർത്തിയ ശക്തമായ എതിർപ്പിനെ മറികടന്നാണ് ഭരണപക്ഷം ബിൽ പാസാക്കിയത്. പ്രതിപക്ഷം നിർദ്ദേശിച്ച ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളുകയും ചെയ്തു. ബില്ലിലെ ഭേദഗതി അനുകൂലിച്ചു 311 എംപിമാർ വോട്ടു ചെയ്തപ്പോൾ എതിർപ്പു വോട്ടു ചെയ്തത് 80 പേരാണ്. ശശി തരൂരിന്റെയും പി കെ കുഞ്ഞാലികുട്ടിയുടെയും എൻ കെ പ്രേമചന്ദ്രന്റെയും ഭേദഗതി നിർദ്ദേശങ്ങൾ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു ലോക്‌സഭ.

1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്യാൻ ലക്ഷ്യമിടുന്നതാണ് ബിൽ. അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്സി, ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവർ ആറുവർഷം ഇന്ത്യയിൽ താമസിച്ചാൽ ആവശ്യത്തിനു രേഖകൾ ഇല്ലെങ്കിൽപ്പോലും പൗരത്വം നൽകുന്നതാണു കേന്ദ്രസർക്കാർ കൊണ്ടുവരാൻ ഒരുങ്ങുന്ന ഭേദഗതി. ഈ ഭേദഗതിയാണ് ലോക്‌സഭാ പാസാക്കിയത്. ഇനി രാജ്യസഭയും പാസായാൽ ബില്ലിലെ ഭേദഗതി പാസാകും. പൗരത്വ ഭേദഗതി ബില്ലിനെതിരെ അതിശക്തമായ എതിർപ്പാണ് ഉയർന്നത്. സഭയ്ക്കുള്ളിൽ ഉയർന്ന എതിർപ്പ് മുഖവിലക്കെടുക്കാതെയാണ് ബിൽ പാസാക്കിയെടുത്തത്.

ദേശീയ പൗരത്വ പട്ടിക രാജ്യം മുഴുവൻ നടപ്പാക്കുമെന്ന് ബിൽ അവതരണത്തിന് ശേഷം മറുപടി പ്രസംഗം നടത്തിയ അമിത്ഷാ പറഞ്ഞു. ഇതിന് ശേഷം ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരൻ പോലും തുടരില്ലെന്ന് അമിത് ഷാ പറഞ്ഞു. ബിൽ ഭരണഘാടനാവിരുദ്ധമല്ലെന്നും പ്രതിപക്ഷത്തിന്റെ കള്ളപ്രചാരണം ഫലിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളുടെ എണ്ണം 33ൽ നിന്ന് നാല് ശതമാനമായി. ഇന്ത്യയിൽ ഹിന്ദുക്കുടെ എണ്ണം 84 ശതമാനത്തിൽ നിന്ന് 79 ശതമാനമായെന്നും അമിത് ഷാ പറഞ്ഞു. അതേസമയം മുസ്ലിങ്ങളുടെ എണ്ണം 9ൽ നിന്ന് 14 ശതമാനമായെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.കോൺഗ്രസ് മതത്തിന്റെ പേരിൽ രാജ്യത്തെ വിഭജിച്ചെന്നും അദ്ദേഹം ആരോപിച്ചു. അമിത് ഷായുടെ പരമാർശത്തിൽ കോൺഗ്രസ് പ്രതിഷേധിച്ചു,

രാജ്യത്തുള്ള റോഹിങ്യൻ മുസ്ലിംങ്ങളെ അംഗീകരിക്കില്ല. നുഴഞ്ഞുകയറ്റക്കാർക്ക് പൗരത്വം നല്കാനുള്ള നീക്കം ഒരിക്കലും അനുവദിക്കില്ല. ഒരൊറ്റ നുഴഞ്ഞുകയറ്റക്കാരൻ പോലും എൻ.ആർ.സിക്കു ശേഷം തുടരില്ല. ഭരണഘടനയുടെ 371ാം അനുഛേദത്തിൽ ഒരു മാറ്റവും ഉണ്ടാകില്ല . അതിനാൽ വടക്കുകിഴക്കൻ സംസ്ഥാനക്കാർക്ക് ഒരു ആശങ്കയും വേണ്ട. വോട്ട് ബാങ്ക് രാഷ്ട്രീയം അനുവദിക്കില്ല. കേരളത്തിൽ ലീഗുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസ് മഹാരാഷ്ട്രയിൽ സേനയുമായി സഖ്യം. ഇതാണ് കോൺഗ്രസിന്റെ മതേതരത്വം. ദേശീയ പൗരത്വ പട്ടിക രാജ്യം മുഴുവൻ നടപ്പാക്കും. ഇന്ത്യയിലെ മുസ്‌ളീങ്ങൾക്ക് ഒരു തരത്തിലുള്ള ഭീഷണിയും ബില്ല് ഉണ്ടാക്കുന്നില്ല.

ബില്ലിന് ഒരു തരത്തിലുള്ള രാഷ്ട്രീയ അജണ്ടയുമില്ല. ന്യൂനപക്ഷങ്ങൾക്ക് നേരെ അനീതിയുണ്ടാകുമെന്ന് ആരും ഭയപ്പെടേണ്ടതില്ല. മണിപ്പൂരിൽ പ്രവേശിക്കാനും ഇനി മുൻകൂർ അനുമതി വേണമെന്ന് ചട്ടം കൊണ്ടുവരുമെന്ന് അമിത് ഷാ വ്യക്തമാക്കി. കോൺഗ്രസ് മതത്തിന്റെ പേരിൽ വിഭജിക്കുന്നു എന്നു പറഞ്ഞതിന് ഉദാഹരണമായി കേരളത്തിൽ മുസ്ലിംലീഗുമായി കൂട്ടുകെട്ടുണ്ടാക്കിയ കോൺഗ്രസ് മഹാരാഷ്ട്രയിൽ ശിവസേനയുമായി കൂട്ടുകെട്ടുണ്ടാക്കിയ കാര്യമാണ് ചൂണ്ടിക്കാട്ടിയത്. ഇത് പ്രതിഷേധത്തിനും ഇടയാക്കി. നെഹ്രുവാണ് സമുദായത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകിയതെന്നും ഷാ വിമർശിച്ചു.

പ്രതിപക്ഷം രാജ്യത്ത് ഭയത്തിന്റെ സാഹചര്യമാണ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന കള്ളപ്രചരണം വിജയിക്കില്ല. പ്രത്യേക അവകാശമുള്ള ഗിരിവർഗ്ഗ മേഖലകളെയും പ്രവേശനത്തിന് പെർമിറ്റ് ആവശ്യമുള്ള നാഗാലാൻഡ്, മിസോറം, അരുണാചൽപ്രദേശ്, മണിപ്പൂർ സംസ്ഥാനങ്ങളെയും ബില്ലിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രതിഷേധം തണുപ്പിക്കാനാണ് സർക്കാർ ശ്രമം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഉള്ളവർ ഭയപ്പെടേണ്ടെന്ന് അമിത്ഷാ വ്യക്തമാക്കുകയും ചെയ്തു.

ബംഗാളികളും വടക്കുകിഴക്കൻ സംസ്ഥാനക്കാരും അശങ്കപ്പെടേണ്ടനേരത്തെ ദേശീയ പൗരത്വ നിയമഭേദഗതി ബില്ലിന്റെ അവതരണത്തിനിടെ ബില്ലിന്റെ പകർപ്പ് ലോക്‌സഭയിൽ കീറിയെറിഞ്ഞ് എ.ഐ.എം.ഐ.എം എംപി അസദുദ്ദീൻ ഒവൈസി പ്രതിഷേധിച്ചിരുന്നു. മുസ്ലിങ്ങളെ ബില്ലിൽ ഉൾപ്പെടുത്തിയ സർക്കാർ ചൈനയിൽ നിന്നുള്ള അഭയാർത്ഥികളെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്ന് ഒവൈസി ചോദിച്ചു. 'എന്താ സർക്കാരിന് ചൈനയെ പേടിയാണോ' എന്നും ഒവൈസി പരിഹസിച്ചു.അസമിലെ മന്ത്രിയടക്കമുള്ളവർ ബംഗാളി ഹിന്ദുക്കളെ തിരികെ കൊണ്ടുവരുമെന്ന് പറയുന്നു. മുസ്ലിങ്ങളെ മാത്രമാണ് വേർതിരിക്കുന്നത്. ഇത് വിഭജനമല്ലേ? മുസ്ലിങ്ങളെ ഭൂപടത്തിൽ ഇല്ലാത്തവരായി നിർത്താനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്ന് ഒവൈസി ആരോപിച്ചു.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP