Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ജയ് അയ്യപ്പ' വിളികൾ ഉയർത്തുന്നെങ്കിലും ശബരിമല വിഷയത്തിൽ എന്തുചെയ്യണമെറിയാതെ ബിജെപി; എൻ.കെ.പ്രേമചന്ദ്രൻ ലോക്‌സഭയിൽ ശബരിമല യുവതീപ്രവേശനത്തിനെതിരെ സ്വകാര്യ ബിൽ അവതരിപ്പിച്ചപ്പോൾ മീഡിയ പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് പരിഹസിച്ച് മീനാക്ഷി ലേഖി; സമഗ്രതയുള്ള ബില്ലാണ് വേണ്ടതെന്നും ബിജെപി എംപി; യുഡിഎഫ് അംഗം കൊണ്ടുവന്ന ബില്ലിനെ അംഗീകരിക്കാതെ രാഷ്ട്രീയമായി നേരിടാനുള്ള ശ്രമമെന്ന് പ്രേമചന്ദ്രൻ; സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാകില്ലെന്ന് രാം മാധവ്

'ജയ് അയ്യപ്പ' വിളികൾ ഉയർത്തുന്നെങ്കിലും ശബരിമല വിഷയത്തിൽ എന്തുചെയ്യണമെറിയാതെ ബിജെപി; എൻ.കെ.പ്രേമചന്ദ്രൻ ലോക്‌സഭയിൽ ശബരിമല യുവതീപ്രവേശനത്തിനെതിരെ സ്വകാര്യ ബിൽ അവതരിപ്പിച്ചപ്പോൾ മീഡിയ പബ്ലിസിറ്റിക്ക് വേണ്ടിയെന്ന് പരിഹസിച്ച് മീനാക്ഷി ലേഖി; സമഗ്രതയുള്ള ബില്ലാണ് വേണ്ടതെന്നും ബിജെപി എംപി; യുഡിഎഫ് അംഗം കൊണ്ടുവന്ന ബില്ലിനെ അംഗീകരിക്കാതെ രാഷ്ട്രീയമായി നേരിടാനുള്ള ശ്രമമെന്ന് പ്രേമചന്ദ്രൻ; സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാകില്ലെന്ന് രാം മാധവ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിൽ യുവതികളുടെ പ്രവേശനം തടയാനുള്ള സ്വകാര്യ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. എൻ.കെ പ്രേമചന്ദ്രൻ എംപിയാണ് ബിൽ അവതരിപ്പിച്ചത്. സഭ ഏകകണ്ഠമായി ബില്ലിന് അനുമതി നൽകി. ബിൽ ഈ മാസം 25ാം തീയതിയുള്ള നറുക്കെടുപ്പിൽ ഉൾപ്പെടുത്തും. തുടർന്ന് നറുക്കെടുക്കുകയാണെങ്കിൽ ജൂലായ് 12ന് ഇത് സംബന്ധിച്ച് ചർച്ച നടത്തും. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി ശബരിമലയിൽ തുടരണമെന്നാണ് ബില്ലിലെ ആവശ്യം. ശബരിമല 'ശ്രീധർമശാസ്‌ക്ഷ്രേത്ര ബിൽ' എന്ന പേരിലാണ് എൻ.കെ പ്രേമചന്ദ്രൻ സ്വകാര്യ ബിൽ അവതരിപ്പിച്ചത്. 17ാമത് ലോക്‌സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലാണ് ഇത്.ശബരിമലയിലെ ആചാരങ്ങൾ നിലനിർത്താൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. അതേസമയം, ബിൽ സംബന്ധിച്ച് ബിജെപി ആശയക്കുഴപ്പത്തിലാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ പിന്നീടു പറഞ്ഞു.

ശബരിമലയിൽ കഴിഞ്ഞ സെപ്റ്റംബർ ഒന്നിനു മുമ്പുള്ള സ്ഥിതി തുടരാൻ വ്യവസ്ഥ ചെയ്യുന്നതാണ് ശബരിമല ശ്രീധർമശാസ്താ ടെമ്പിൾ (സ്പെഷ്യൽ പ്രൊവിഷൻ) ബിൽ 2019. നറുക്കെടുപ്പിലൂടെയായിരിക്കും സ്വകാര്യ ബിൽ സഭ ചർച്ചയ്ക്കെടുക്കുന്നത്. ഇന്ന് ഒമ്പത് ബില്ലുകളാണ് അവതരിപ്പിക്കുന്നത്. ഇതിൽനിന്ന് നറുക്കെടുത്ത് മൂന്നു ബില്ലുകളിലാണ് ലോക്സഭയിൽ ചർച്ച നടക്കുക.

അതേസമയം, അയ്യപ്പ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തിൽ നിയമനിർമ്മാണം വേണമെന്ന് മീനാക്ഷി ലേഖി പറഞ്ഞു. ലോക്്‌സഭയിൽ നടത്തിയ പ്രസംഗത്തിലാണ് യുവതീപ്രവേശം തടയാൻ ശബരിമലയിൽ നിയമനിർമ്മാണം വേണമെന്ന് മിനാക്ഷി ലേഖി അഭിപ്രായപ്പെട്ടത്. ആചാരസംരക്ഷണത്തിന് ഭരണഘടനാ പരിരക്ഷ വേണം. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായ കണക്കാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ വേണമെന്നും ലേഖി പറഞ്ഞു. 'ജയ് അയ്യപ്പ' വിളിക്കിടെയാണ് ലേഖി പ്രസംഗം അവസാനിപ്പിച്ചത്. ഇത്തരത്തിലുള്ള ബില്ലുകൾ പൂർണതയുള്ള ബില്ലല്ലെന്നും മാധ്യമവാർത്തകളിൽ ഇടം നേടാനാണ് ബില്ലുമായി വരുന്നതെന്നുമുള്ള മീനാക്ഷി ലേഖിയുടെ ആരോപണത്തെ പ്രേമചന്ദ്രൻ രൂക്ഷമായി വിമർശിച്ചു. സമഗ്രതയുള്ള ബില്ലാണ് വേണ്ടതെന്നും ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസുണ്ടെന്നുമുള്ള അവരുടെ അഭിപ്രായം മുഖംരക്ഷിക്കലാണെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.

നേരത്തെ ശബരിമല യുവതീപ്രവേശന വിഷയം ലോക്‌സഭയിൽ ബിജെപി എംപി മീനാക്ഷി ലേഖി ഉന്നയിച്ചിരുന്നു. ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിലാണ് യുവതീപ്രവേശം തടയാൻ ശബരിമലയിൽ നിയമനിർമ്മാണം വേണമെന്ന് മിനാക്ഷി ലേഖി അഭിപ്രായപ്പെട്ടത്. ആചാരസംരക്ഷണത്തിന് ഭരണഘടനാ പരിരക്ഷ വേണം. അയ്യപ്പഭക്തരെ പ്രത്യേക വിഭാഗമായ കണക്കാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ വേണമെന്നും ലേഖി പറഞ്ഞു. 'ജയ് അയ്യപ്പ' വിളിക്കിടെയാണ് ലേഖി പ്രസംഗം അവസാനിപ്പിച്ചത്.

ഒരു ഭാഗത്ത് തന്റെ നിലപാടിനോടു യോജിക്കുകയും യുഡിഎഫിന്റെ അംഗം കൊണ്ടുവന്ന ബില്ലിനെ അംഗീകരിക്കാനുള്ള മനസു കാട്ടാതിരിക്കുന്നതും ശരിയല്ല. ബില്ലിനെ രാഷ്ട്രീയമായി നേരിടാനാണു ബിജെപി ശ്രമിക്കുന്നത്. നിയമമന്ത്രാലയം ഉൾപ്പെടെ അംഗീകരിച്ച ബിൽ അപൂർണമാണെന്നു പറയുന്നത് സാങ്കേതികമായി തടസവാദം ഉന്നയിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമം. ബിജെപി ആശയക്കുഴപ്പത്തിലാണ്. വിശ്വാസ സംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുന്ന അവർ ക്രിയാത്മകമായി അധികാരം ഉപയോഗിക്കാൻ കഴിയുന്നില്ലെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

ബിജെപി ബില്ലിനെ രാഷ്ട്രീയമായി നേരിടാൻ ശ്രമിക്കുകയാണ്. നിയമ മന്ത്രാലയം അംഗീകരിച്ച ബില്ലാണ് അവതരിപ്പിച്ചത്. ആ ബില്ലാണ് അപൂർണമാണെന്ന് പറയുന്നത്. സാങ്കേതികമായ തടസവാദങ്ങൾ ഉന്നയിച്ച് മുഖംരക്ഷിക്കാനാണ് ഇതിലൂടെ ബിജെപി ശ്രമിക്കുന്നത്. അവർ ആശയക്കുഴപ്പത്തിലാണ്. വിശ്വാസ സംരക്ഷണത്തിന്റെ കുത്തക അവകാശപ്പെടുന്ന അവർ ക്രിയാത്മകമായി അധികാരം ഉപയോഗിക്കാൻ ഒന്നും ചെയ്തിട്ടില്ല. അവരുടെ ആത്മാർത്ഥതയില്ലായ്മ തെളിക്കുകയാണ് അവർ ചെയ്തിരിക്കുന്നതെന്നും പ്രേമചന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം, നിലവിൽ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാകില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് സ്വകാര്യ ചാനലിനോട് പറഞ്ഞു. എന്നാൽ ശബരിമല വിശ്വാസസംരക്ഷണത്തിന്റെ വിഷയമാണെന്നും നിയമപരമായി ശബരിമല വിഷയത്തിൽ എന്തെല്ലാം ചെയ്യാനാകും എന്നതിൽ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും രാം മാധവ് പറഞ്ഞു.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. ഇതിൽ സുപ്രീംകോടതിയെ പൂർണമായി മറികടന്ന് ഒരു നടപടി കേന്ദ്രസർക്കാരിന് സ്വീകരിക്കാനാകില്ല. പക്ഷേ ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. കേരളത്തിലേത് മാത്രമല്ല, ഇന്ത്യയിലെങ്ങും ശബരിമല അയ്യപ്പന്റെ വിശ്വാസികളുണ്ട്. ഞാൻ വരുന്നത് ആന്ധ്രാപ്രദേശിൽ നിന്നാണ്. അവിടെയും നിറയെ അയ്യപ്പഭക്തന്മാരുണ്ട്. അതിനാൽ ഇത് കണക്കിലെടുത്ത് സർക്കാരിന് ചെയ്യാൻ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കും - രാം മാധവ് വ്യക്തമാക്കി.

ഓർഡിനൻസ് കൊണ്ടുവരുമോ എന്ന ചോദ്യത്തിന് അതടക്കം എല്ലാ വശങ്ങളും പരിശോധിക്കുമെന്നായിരുന്നു രാം മാധവിന്റെ മറുപടി. എൻ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിൽ ഇപ്പോൾ തൽക്കാലം നിലപാടെടുക്കാനാകില്ല. ആചാരസംരക്ഷണം തന്നെയാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാം മാധവ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP