Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പേര് തന്നെ 'രാജ' എന്നല്ലേയെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു; രാജ ഇനി മുതൽ പ്രജയാണെന്നും ഉപരാഷ്ട്രപതി; സിപിഐ ജനറൽ സെക്രട്ടറിയായ വിവരം ചൂണ്ടിക്കാട്ടിയപ്പോൾ എന്നാൽ, 'ഇനി മുതൽ വെറും രാജയല്ല മഹാരാജ' എന്നും വിശേഷിപ്പിച്ച് വെങ്കയ്യ നായിഡു; നിറഞ്ഞ കൈയടി നൽകി രാജ്യസഭാംഗങ്ങളും; മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് രാജ്യസഭയിലെ അവസാന പ്രസംഗത്തിൽ പറഞ്ഞ് ഡി രാജയുടെ വിടവാങ്ങൽ

പേര് തന്നെ 'രാജ' എന്നല്ലേയെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു; രാജ ഇനി മുതൽ പ്രജയാണെന്നും ഉപരാഷ്ട്രപതി; സിപിഐ ജനറൽ സെക്രട്ടറിയായ വിവരം ചൂണ്ടിക്കാട്ടിയപ്പോൾ എന്നാൽ, 'ഇനി മുതൽ വെറും രാജയല്ല മഹാരാജ' എന്നും വിശേഷിപ്പിച്ച് വെങ്കയ്യ നായിഡു; നിറഞ്ഞ കൈയടി നൽകി രാജ്യസഭാംഗങ്ങളും; മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് രാജ്യസഭയിലെ അവസാന പ്രസംഗത്തിൽ പറഞ്ഞ് ഡി രാജയുടെ വിടവാങ്ങൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യസഭയിൽ ഇന്ന് യാത്രയയപ്പിന്റെ ദിനമായിരുന്നു ഇന്ന്. മുതിർന്ന നേതാവ് സിപിഐയുടെ ഡി രാജസഭയിൽ നിന്നും വിടവാങ്ങി. പ്രതിപക്ഷ അംഗങ്ങളും രാജ്യസഭാ അധ്യക്ഷനും പ്രശംസിക്കുകയായിരുന്നു രാജയെ. കോൺഗ്രസ് നേതാക്കളും അദ്ദേഹത്തെ പ്രശംസിച്ചു. സഭയിൽ എല്ലാ ദിവസവും കൂടുതൽ തവണ സംസാരിക്കുന്ന, കൂടുതൽ വിഷയങ്ങളിൽ ഇടപെടുന്ന, കൂടുതൽ സമിതികളിൽ അംഗമായ എംപിയാണ് ഡി.രാജയെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. രാജ്യസഭയിലെ രാജയുടെ ഇടപെടലിനെ പുകഴ്‌ത്തുകയായിരുന്നു അദ്ദേഹം.

ഇതോടെ പേര് തന്നെ 'രാജ' എന്നല്ലേയെന്ന് രാജ്യസഭാ അധ്യക്ഷനും പറഞ്ഞു. രാജ ഇനി മുതൽ പ്രജയാണെന്നും ഉപരാഷ്ട്രപതി പറഞ്ഞപ്പോൾ ഇക്കാര്യത്തിൽ തിരുത്തലുമായി ഗുലാംനബി രംഗത്തെത്തി. സിപിഐ ജനറൽ സെക്രട്ടറിയായി രാജയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത വിവരമാണ് നബി അറിയിച്ചത്. ഇതോടെ ഉപരാഷ്ട്രപതി തന്റെനിലപാട് തിരുത്തി. ഇനി മുതൽ വെറും രാജയല്ല മഹാരാജ' എന്നാണ് ഉപരാഷ്ട്രപതി അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

രാജയുടെ അവസാന പ്രസംഗവും ഭംഗിയാക്കി പൂർത്തീകരിച്ച രാജ്യക്ക് കൈയടികളും ധാരാളം ലഭിച്ചു. മനുഷ്യാവകാശ പ്രശ്‌നങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു രാജയുടെ പ്രസംഗം. ജനാധിപത്യത്തിന്റെ ഏറ്റവും ഉയർന്ന സ്ഥാപനമായാണ് പാർലമെന്റിനെ ഞങ്ങൾ കാണുന്നത്. അംബേദ്കറും മറ്റ് സാമൂഹ്യപരിഷ്‌കർത്താക്കളും വിഭാവനം ചെയ്തത് പോലെ പാർലമെന്റ് നിലനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞഞു. കമ്മ്യൂണിസ്റ്റ് എംപിമാരുടെ പ്രവർത്തനത്തെയും അദ്ദേഹം അഭിനന്ദിച്ചു. ജനങ്ങളുടെ വിഷയങ്ങൾ പരിഗണിക്കപ്പെടുന്ന ഏറ്റവും ഉന്നതമായ സ്ഥാനമാണ് പാർലമെന്റിനുള്ളത്. ഞാൻ എംപി സ്ഥാനത്ത് നിന്ന് മാത്രമാണ് പടിയിറങ്ങുന്നത്. ജനങ്ങൾക്ക് വേണ്ടിയുള്ള എന്റെ പ്രവർത്തനം തുടരുക തന്നെ ചെയ്യും- രാജ പറഞ്ഞു.

വൈവിധ്യം നിറഞ്ഞ നമ്മുടേത് പോലൊരു രാജ്യത്ത് ജനങ്ങൾ സുരക്ഷിതരായിരിക്കണം. രാഷ്ട്രീയമായി പാർശ്വവൽക്കരിക്കപ്പെട്ടവരെയും മനുഷ്യരായി കാണാൻ കഴിയണം. രാജ്യത്തെ ജനങ്ങൾക്ക് വേണ്ടത് സഹതാപമോ സഹാനുഭൂതിയോ അല്ല. അവരുടെ ജനാധിപത്യമൂല്യങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടുകയാണ് വേണ്ടത്. ഓരോ വ്യക്തിക്കും അവരുടേതായ മൂല്യം ലഭിക്കണമെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ട്. അതിലേക്ക് എത്താൻ നമുക്ക് കഴിയണം. എന്തുകൊണ്ടാണ് നമുക്ക് നമ്മുടെ ജനങ്ങളെ ശക്തരാക്കാൻ കഴിയാത്തത്. വനിതാ സംവരണ ബില്ലിനെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും രാജ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരുന്നു.

അതേസമയം രാജയുടെ പ്രസംഗത്തെ അഭിനന്ദിക്കുകയും ചെയ്തു രാജ്യസഭാ സ്പീക്കർ. 'അദ്ദേഹം ക്ഷീണിച്ചിട്ടില്ല, (രാജ്യസഭയിൽ നിന്ന് )വിശ്രമിക്കുന്നുവെന്നേയുള്ളൂ (രാജ ഹാസ് ഓൺലി റിട്ടയേർഡ്, നോട്ട് ടയേർഡ്) '- എന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. നേരത്തെ ഇതെന്റെ സഭയിലെ അവസാനപ്രസംഗമായിരിക്കും എന്ന് പറഞ്ഞായിരുന്നു രാജ പ്രസംഗം ആരംഭിച്ചത്. എന്നാൽ താങ്കൾ അപ്പോൾ ബില്ലുകളിന്മേലുള്ള ചർച്ചകളിൽ പങ്കെടുക്കില്ലേയെന്ന് സ്പീക്കർ തിരിച്ചുചോദിച്ചു. താൻ എംപി സ്ഥാനത്ത് നിന്ന് മാത്രമാണ് പടിയിറങ്ങുന്നത്. ജനങ്ങൾക്ക് വേണ്ടിയുള്ള തന്റെ പ്രവർത്തനം തുടരുക തന്നെ ചെയ്യുമെന്ന് രാജ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP