Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രാജ്യം തകർച്ചയെ നേരിട്ടപ്പോൾ കറുത്ത ബ്രീഫ് കേയ്‌സിൽ ബജറ്റ് രേഖയുമായെത്തിയ മന്മോഹൻ; നെഹ്‌റുവും യശ്വന്ത് സിൻഹയും കറുത്ത ബാഗുമായി എത്തിയതും ചർച്ചയായി; ബ്രൗൺ കള്ളറിലെ പതിവ് തെറ്റിച്ച് പ്രണാബ് മുഖർജി ഒരിക്കലെത്തിയത് ചുവന്ന പെട്ടിയുമായി; ആദ്യ സമ്പൂർണ്ണ വനിതാ ധനമന്ത്രി അവതരണത്തിന് എത്തിയത് 'ആ പരമ്പരാഗത പെട്ടി' ഒഴിവാക്കി; ഇന്ത്യൻ ഭരണ മുദ്ര ആലേഖനം ചെയ്ത ചുവപ്പു തുണിയിൽ ബജറ്റ് രേഖയുമായി നിർമ്മലാ സീതാരാമൻ; പതിവ് തെറ്റിച്ച് ധനമന്ത്രി ബജറ്റ് അവതരണത്തിന് എത്തുമ്പോൾ

രാജ്യം തകർച്ചയെ നേരിട്ടപ്പോൾ കറുത്ത ബ്രീഫ് കേയ്‌സിൽ ബജറ്റ് രേഖയുമായെത്തിയ മന്മോഹൻ; നെഹ്‌റുവും യശ്വന്ത് സിൻഹയും കറുത്ത ബാഗുമായി എത്തിയതും ചർച്ചയായി; ബ്രൗൺ കള്ളറിലെ പതിവ് തെറ്റിച്ച് പ്രണാബ് മുഖർജി ഒരിക്കലെത്തിയത് ചുവന്ന പെട്ടിയുമായി; ആദ്യ സമ്പൂർണ്ണ വനിതാ ധനമന്ത്രി അവതരണത്തിന് എത്തിയത് 'ആ പരമ്പരാഗത പെട്ടി' ഒഴിവാക്കി; ഇന്ത്യൻ ഭരണ മുദ്ര ആലേഖനം ചെയ്ത ചുവപ്പു തുണിയിൽ ബജറ്റ് രേഖയുമായി നിർമ്മലാ സീതാരാമൻ; പതിവ് തെറ്റിച്ച് ധനമന്ത്രി ബജറ്റ് അവതരണത്തിന് എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: എല്ലാ വർഷവും ബജറ്റ് രേഖകൾ ധനമന്ത്രിമാർ ധനമന്ത്രാലയത്തിലേക്കും പാർലമെന്റിലേക്കും കൊണ്ടുവരുന്നത് പെട്ടിയിലാണ്. പെട്ടി ഉയർത്തിക്കാട്ടി, ബജറ്റിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കും സഹമന്ത്രിമാർക്കുമൊപ്പം ധനമന്ത്രാലയത്തിന് മുന്നിൽ വച്ച് കേന്ദ്രധനമന്ത്രിമാർ ഒരു ഫോട്ടോയും എടുക്കും. ഈ രീതി മാറ്റുകയാണ് മോദി സർക്കാരിലെ നിർമ്മലാ സീതാരാമൻ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം എൻ.ഡി.എ സർക്കാരിന്റെ ആദ്യ സമ്പൂർണ ബഡ്ജറ്റ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് രാവിലെ 11ന് പാർലമെന്റിൽ അവതരിപ്പിക്കുകായാണ്. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ആദ്യത്തെ 'ഫുൾടൈം വനിതാ ധനമന്ത്രി'യും രണ്ടാമത്തെ വനിതാ ധനമന്ത്രിയുമാണ് നിർമ്മല. 1970 ഫെബ്രുവരി 28ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ബജറ്റ് അവതരിപ്പിച്ചിരുന്നു. ്അതുകൊണ്ട് തന്നെ ബജറ്റ് പ്രസംഗത്തിനെത്തുന്ന രണ്ടാമത്തെ വനിതയാണ് നിർമല. മുൻഗാമികളിൽ നിന്ന് മാറി നടക്കുകയാണ് അവർ. അതിന് തെളിവാണ് ബ്രീഫ് കെയ്‌സ് ഒഴിവാക്കിയുള്ള ബജറ്റ് അവതരണം.

ബജറ്റ് അവതരണ ദിനം ബജറ്റ് ഉൾക്കൊണ്ട് ബ്രീഫ്കേസുമായി ധനമന്ത്രിമാർ ഫോട്ടോയെടുക്കുന്നതു പതിവാണ്. ബജറ്റ് എന്ന പദത്തിന്റെ അർഥം ബാഗ് എന്നാണ്. വരും വർഷത്തെ രാജ്യത്തിന്റെ ഭാവിയാണ് ഈ ബജറ്റ് ബ്രീഫ്കേസ് ഉൾക്കൊള്ളുന്നതെന്നു സാരം. 1947ലെ ആദ്യ ബജറ്റ് മുതൽ ഈ ബ്രീഫ്കേസിലാണ് ബജറ്റ് സഭയിലെത്തുന്നത്. സാധാരണ ബൗൺ നിറത്തിലുള്ള ബാഗ് ആണ് ഉപയോഗിച്ചു വരുന്നതെങ്കിലും 1991ൽ രാജ്യം തകർച്ച നേരിട്ട സമയത്തു മന്മോഹൻ സിങ് അവതരിപ്പിച്ച ഐതിഹാസിക ബജറ്റ് കൊണ്ടുവന്നത് കറുത്ത ബ്രീഫ്കേസിലായിരുന്നു. ജവഹർലാൽ നെഹുറുവും യശ്വന്ത് സിൻഹയും കറുത്ത പെട്ടി കൊണ്ടുവന്നിട്ടുണ്ട്. പ്രണബ് മുഖർജി ഒരിക്കൽ ബജറ്റ് കൊണ്ടുവന്നത് ചുവന്നപെട്ടിയിലായിരുന്നു. ഇപ്പോൾ നിർമ്മലാ സീതാരമൻ എത്തിയത് ചുവന്ന തുണിയിൽ പൊതിഞ്ഞ രേഖകളുമായി.

രാജ്യം നേരിടുന്ന ഒട്ടേറെ വെല്ലുവിളികൾക്കുള്ള പരിഹാരങ്ങളാണ് നിർമ്മലാ സീതാരാമന്റെ ബജറ്റിൽ ഏവരും ഉറ്റുനോക്കുന്നത്. 2025ഓടെ ഇന്ത്യയെ അഞ്ച് ലക്ഷം കോടി ഡോളർ മൂല്യമുള്ള സമ്പദ്വ്യവസ്ഥയാക്കി വളർത്തണമെങ്കിൽ ശരാശരി എട്ട് ശതമാനം ജി.ഡി.പി വളർച്ച വേണമെന്ന് സാമ്പത്തിക സർവേ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം വളർച്ച 6.8 ശതമാനമായിരുന്നു. സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജനമേകുന്ന പ്രഖ്യാപനങ്ങൾ ബ്ജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങനെ പ്രതീക്ഷകളെല്ലാം ബ്രീഫ് കെയ്‌സിന് പുറത്താക്കി ചുവന്ന തുണിയിൽ പൊതിയുകയാണ് നിർമലാ സീതാരാമൻ.

ഇത്തവണ ബജറ്റ് രേഖ എത്തിയത് പെട്ടിയിലല്ല, തുണിയിലാണ്. നിർമലാ സീതാരാമൻ ധനമന്ത്രാലയത്തിന് മുന്നിലുള്ള പതിവ് ഫോട്ടോ സെഷനെത്തിയപ്പോൾ, കയ്യിലുണ്ടായിരുന്നത് ഒരു ചുവന്ന തുണിപ്പൊതി. ആ പൊതിയിലാകട്ടെ, കേന്ദ്രസർക്കാരിന്റെ ചിഹ്നവും. ഇതിനുള്ളിലാണ് ബജറ്റുള്ളത്. അങ്ങനെ വ്യത്യസ്തയാവുകയാണ് നിർമ്മലാ സീതാരാമൻ. തന്റെ ബജറ്റ് പുതിയ പ്രതീക്ഷയുടേതാകുമെന്ന സന്ദേശമാണ് ഇതിലൂടെ ധനമന്ത്രി നൽകുന്നത്.

ആദ്യത്തെ ബജറ്റ് അവതരിപ്പിക്കാനെത്തിയ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ധനമന്ത്രി ആർ കെ ഷൺമുഖം ചെട്ടി ബജറ്റ് രേഖ കൊണ്ടുവന്ന ചിത്രത്തോടെയാണ് ബ്രീഫ് കെയ്‌സ് പതിവ് തുടങ്ങുന്നത്. ഏറ്റവുമൊടുവിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ച താൽക്കാലിക ധനമന്ത്രി പിയൂഷ് ഗോയൽ പോലും ബജറ്റ് കൊണ്ടു വന്നത് സ്ഥിരം തുകൽ പെട്ടിയിലാണ്. അരുൺ ജയ്റ്റ്‌ലിയും അതിന് മുമ്പ് ബജറ്റ് അവതരിപ്പിച്ച യുപിഎ സർക്കാരിൽ പി ചിദംബരവും പെട്ടി ഉയർത്തിക്കാട്ടി ബജറ്റ് ദിവസം ഉഷാറായി ലോക്‌സഭയിലെത്തി.

ബജറ്റിന്റെ ഔദ്യോഗിക അച്ചടി കഴിഞ്ഞ ശനിയാഴ്ച തുടങ്ങിയിരുന്നു. എല്ലാ വർഷത്തേയും പോലെ ഹൽവയുണ്ടാക്കുന്ന ചടങ്ങോടെയാണ് അച്ചടി തുടങ്ങിയത്. ഇങ്ങനെയുണ്ടാക്കുന്ന ഹൽവ ധനമന്ത്രാലയത്തിലെ എല്ലാ ജീവനക്കാർക്കും കൊടുത്ത് ആഘോഷിക്കും. ബജറ്റ് അച്ചടിയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ബജറ്റ് അവതരിപ്പിച്ചു കഴിയുന്നതുവരെ ധനമന്ത്രാലയം വിട്ടു പുറത്തുപോകാനാകില്ല. ബജറ്റ് രേഖകൾ പുറത്താകാതിരിക്കാനാണിത്. 1955 വരെ കേന്ദ്ര ബജറ്റ് ഇംഗ്ലീഷിലാണ് അവതരിപ്പിച്ചിരുന്നത്. 1955- 56 മുതൽ അച്ചടി ഇംഗ്ലീഷിനു പുറമേ ഹിന്ദിയിലും തുടങ്ങി.

രാജ്യത്തിന്റെ ആദ്യ ബജറ്റ് 1947 നവംബർ 26ന് ധനമന്ത്രിയായിരുന്ന ആർ.കെ. ഷൺമുഖം ചെട്ടിയാണ് അവതരിപ്പിച്ചത്. മൊറാജി ദേശായിയാണ് ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചിട്ടുള്ളത്(10 എണ്ണം). പി. ചിദംബരം എട്ട് ബജറ്റുകൾ അവതരിപ്പിച്ചു. പ്രണബ് മുഖർജി, യശ്വന്ത് സിൻഹ, വൈ.ബി. ചവാൻ, സി.ഡി. ദേശ്മുഖ് തുടങ്ങിയവർ ഏഴു ബജറ്റ് വീതം അവതരിപ്പിച്ചു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്, യശ്വന്ത് സിൻഹ, അരുൺ ജയ്റ്റ്ലി തുടങ്ങിയവർ തുടർച്ചയായി അഞ്ചു ബജറ്റ് വീതം അവതരിപ്പിച്ചു. 92 വർഷമായി വെവേറെയായി അവതരിപ്പിച്ചതിരുന്ന റെയിൽവേ ബജറ്റ് 2017 മുതൽ കേന്ദ്ര ബജറ്റിനൊപ്പമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP