Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹളം വഴിമുടക്കിയതോടെ വെള്ളിയാഴ്ചത്തെ തനിയാവർത്തനം; ടിഡിപി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ സഭയുടെ നടുത്തളത്തിലിറങ്ങിയപ്പോൾ അവിശ്വാസ പ്രമേയം പരിഗണിക്കാതെ പിരിഞ്ഞ് പാർലമെന്റിന്റെ ഇരുസഭകളും

ബഹളം വഴിമുടക്കിയതോടെ വെള്ളിയാഴ്ചത്തെ തനിയാവർത്തനം; ടിഡിപി അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ സഭയുടെ നടുത്തളത്തിലിറങ്ങിയപ്പോൾ അവിശ്വാസ പ്രമേയം പരിഗണിക്കാതെ പിരിഞ്ഞ് പാർലമെന്റിന്റെ ഇരുസഭകളും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആന്ധപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് തെലുങ്കുദേശം പാർട്ടിയും വൈഎസ്ആർ കോൺഗ്രസും നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ ചർച്ചയ്‌ക്കെടുത്തില്ല. പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടർന്നു ഇരുസഭകളും ഇന്നത്തേക്കു പിരിഞ്ഞു. ചോദ്യോത്തരവേളയ്ക്ക് ശേഷം പ്രമേയങ്ങൾ ചർച്ചയ്‌ക്കെടുക്കാനായിരുന്നു തീരുമാനം.

വൈഎസ്ആർ കോൺഗ്രസ്, ടിആർഎസ് പ്രതിനിധികൾ നടുത്തളത്തിലിറങ്ങി 'ഞങ്ങൾക്ക് നീതി വേണം' എന്നാവശ്യപ്പെട്ടു ബഹളം ശക്തമാക്കി. എല്ലാം അംഗങ്ങളും അവരവരുടെ സീറ്റുകളിൽ ഇരിക്കണമെന്നു ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ ആവർത്തിച്ചെങ്കിലും ആരും ചെവികൊണ്ടില്ല. അവിശ്വാസ പ്രമേയ നോട്ടിസ് പരിഗണനയ്‌ക്കെടുക്കാൻ സ്പീക്കർ ശ്രമിച്ചെങ്കിലും നടന്നില്ല. എംപിമാരുടെ ബഹളം നിയന്ത്രണാതീതമായപ്പോൾ സ്പീക്കർ ലോക്‌സഭ ഇന്നത്തേക്കു നിർത്തിവയ്ക്കുകയായിരുന്നു.

രാവിലെ സഭ ചേർന്നപ്പോഴും ബഹളമായിരുന്നു. ഉച്ചയ്ക്കു 12 വരെ നിർത്തിവച്ച സഭ വീണ്ടും ചേർന്നപ്പോൾ നടത്തിക്കൊണ്ടു പോകാൻ കഴിയാതെ വന്നതോടെയാണു പിരിഞ്ഞത്. ബഹളത്തെതുടർന്നു രാജ്യസഭ രാവിലെതന്നെ പിരിഞ്ഞിരുന്നു. വെള്ളിയാഴ്ച ഇരു പാർട്ടികളും അവിശ്വാസ പ്രമേയ നോട്ടിസ് നൽകിയിരുന്നെങ്കിലും സഭ നേരത്തെ പിരിഞ്ഞതിനാൽ പരിഗണിച്ചില്ല. തുർന്നാണു ഇന്നത്തേക്കു മാറ്റിയത്.

അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാനോ എതിർക്കാനോ ഇല്ലെന്നു ശിവസേന വ്യക്തമാക്കി. പ്രതിപക്ഷത്തെയോ കേന്ദ്ര സർക്കാരിനെയോ പിന്തുണയ്ക്കാതെ വിട്ടുനിൽക്കുമെന്നു ശിവസേന എംപി അരവിന്ദ് സാവന്ത് പറഞ്ഞു. അവിശ്വാസ പ്രമേയത്തെ പിന്തുണച്ചിരുന്ന അണ്ണാ ഡിഎംകെ പിന്നോട്ടു പോയി. കാവേരി വിഷയവുമായി ടിഡിപിയുടെ പ്രശ്‌നത്തെ താരതമ്യപ്പെടുത്തരുതെന്നു തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായ ഒ.പനീർസെൽവം പറഞ്ഞു.

അതിനിടെ, കേന്ദ്ര സർക്കാർ വഞ്ചിച്ചുവെന്ന വിമർശനവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എൻ.ചന്ദ്രബാബു നായിഡു രംഗത്തെത്തി. ആന്ധ്രപ്രദേശിനു പ്രത്യേക പദവി നൽകില്ലെന്നു കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിനെ തുടർന്നു വൈഎസ്ആർ കോൺഗ്രസാണ് ആദ്യം അവിശ്വാസപ്രമേയം മുന്നോട്ടുവച്ചത്. പിന്നീട് ഇതേ വിഷയത്തിൽ എൻഡിഎ മുന്നണി വിട്ട ടിഡിപിയും അവിശ്വാസ പ്രമേയ നോട്ടിസ് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP