Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവീൻ പട്‌നായിക്ക് രക്ഷകനായി; പ്രതിപക്ഷ വെല്ലുവിളി വെറുതെയായതോടെ എൻഡിഎക്ക് ആശ്വാസം; ഹരിവംശ് നാരായൺ സിങ് രാജ്യസഭാ ഉപാദ്ധ്യക്ഷൻ;

നവീൻ പട്‌നായിക്ക് രക്ഷകനായി; പ്രതിപക്ഷ വെല്ലുവിളി വെറുതെയായതോടെ എൻഡിഎക്ക് ആശ്വാസം; ഹരിവംശ് നാരായൺ സിങ് രാജ്യസഭാ ഉപാദ്ധ്യക്ഷൻ;

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യസഭാ ഉപാദ്ധ്യക്ഷനായി എൻഡിഎയുടെ ഹരിവംശ് നാരായൺ സിങ്ങിനെ തിരഞ്ഞെടുത്തു. കോൺഗ്രസിന്റെ ബി.കെ ഹരിപ്രസാദിനെയാണ് ഹരിവംശ് പരാജയപ്പെടുത്തിയത്.

125 വോട്ടാണ് ഹരിവംശ് നാരായൺ സിങിന് ലഭിച്ചത്. ബി.കെ ഹരിപ്രസാദിന് 105 വോട്ടും ലഭിച്ചു. വൈ.എസ്.ആർ കോൺഗ്രസും ആംആദ്മി പാർട്ടിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.

ബിജെഡിയും ടിആർഎസും എൻഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്തു. ബിജെഡി നേതാവ് ഒഡീഷ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്കുമായി ഉണ്ടാക്കിയ ധാരണയാണു സർക്കാരിന് തുണയായത്. മുൻ മാധ്യമപ്രവർത്തകനായ ഹരിവംശ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അടുത്ത അനുയായിയാണ്. 20 വർഷം ഹിന്ദി ദിനപത്രമായ പ്രഭാത് ഖബറിന്റെ എഡിറ്റർ ഇൻ ചീഫായിരുന്നു. ഉത്തർ പ്രദേശിലെ ബല്ലിയ സ്വദേശിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP