Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദിലീപിനെയും മോഹൻലാലിനെയും ആദായ നികുതി വകുപ്പ് എന്തിന് പൊക്കി? കാര്യങ്ങൾ അറിയാൻ ഉറച്ച് ഇന്നസെന്റ്; ആദായ നികുതി ആനുകൂല്യങ്ങളിൽ നഷ്ടമെത്രയെന്ന് ചാലക്കുടി എംപിയുടെ കന്നിച്ചോദ്യം

ദിലീപിനെയും മോഹൻലാലിനെയും ആദായ നികുതി വകുപ്പ് എന്തിന് പൊക്കി? കാര്യങ്ങൾ അറിയാൻ ഉറച്ച് ഇന്നസെന്റ്; ആദായ നികുതി ആനുകൂല്യങ്ങളിൽ നഷ്ടമെത്രയെന്ന് ചാലക്കുടി എംപിയുടെ കന്നിച്ചോദ്യം

ന്യൂഡൽഹി: പാർലമെന്റിൽ എത്തിയത് മുതൽ താരമായി മാറിയ ഇന്നസെന്റ് ഇന്നലെ സഭയിലെ തന്റെ കന്നിചോദ്യം ഉന്നയിച്ചു. കസ്റ്റംസ്, എക്‌സൈസ്, ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട ചോദ്യമായിരുന്നു ഇന്നസെന്റ് ചോദിച്ചത്. ഇങ്ങനെ ആനുകൂല്യങ്ങൽ അനുവദിച്ചതിലൂടെ സർക്കാറിനുണ്ടായ വരുമാന നഷ്ടം എത്രയാണെന്നാണ് ഇന്നസെന്റ് ലോക്‌സഭയിൽ തന്റെ ആദ്യ ചോദ്യമായി ഉന്നയിച്ചത്.

എഴുതി നൽകിയ ചോദ്യത്തിനു ധനസഹമന്ത്രി നിർമല സീതാരാമൻ രേഖാമൂലം മറുപടിയും നൽകി. കസ്റ്റംസ് ഇളവുകളിൽ 2,60,714 കോടി രൂപ, എക്‌സൈസിൽ 1,95,679 കോടി രൂപ, കോർപറേറ്റ് ആദായനികുതിയിൽ 1,02,606 കോടി രൂപ എന്നിങ്ങനെയാണെന്നു മന്ത്രി മറുപടി നൽകി.

മലയാള സിനിമയിലെ നിരവധി സൂപ്പർതാരങ്ങൾ ആദായനികുതി വകുപ്പിന്റെ കേസിൽ പെട്ടിരുന്നു. ദിലീപ് രണ്ടര കോടി പിഴ സഹിതം അടയ്‌ക്കേണ്ടി വരുകയും ചെയ്തു. കസ്റ്റംസ് കേസിൽ ഇടവേള ബാബുവിനെ അടക്കമുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്ത സാഹചര്യത്തിൽ സിനിമാ ഇന്നസെന്റിന്റെ ചോദ്യം പലർക്കും കൗതുകമായി. മോഹൻലാലിന്റെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയുമുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP