Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാശ്മീർ വിഷയത്തിൽ മോദി ട്രംപിന്റെ മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ല; ഒരു സഹായവും മോദി യുഎസ് പ്രസിഡന്റിനോട് തേടിയിട്ടില്ല; പാക്കിസ്ഥാനുമായുള്ള ചർച്ചകൾ പരിഹരിക്കേണ്ടത് ഉഭയകക്ഷി ചർച്ചയിലൂടെ; കാശ്മീർ വിഷയത്തിൽ മധ്യസ്ഥതയക്ക് തയ്യാറാണെന്ന ട്രംപിന്റെ പ്രസ്താവനയിൽ രാജ്യസഭയിൽ വിശദീകരണത്തിൽ പാർലമെന്റിലെ ബഹളത്തിനിടെ വിശദീകരണവുമായി വിദേശകാര്യമന്ത്രി ജയശങ്കർ

കാശ്മീർ വിഷയത്തിൽ മോദി ട്രംപിന്റെ മധ്യസ്ഥത ആവശ്യപ്പെട്ടിട്ടില്ല; ഒരു സഹായവും മോദി യുഎസ് പ്രസിഡന്റിനോട് തേടിയിട്ടില്ല; പാക്കിസ്ഥാനുമായുള്ള ചർച്ചകൾ പരിഹരിക്കേണ്ടത് ഉഭയകക്ഷി ചർച്ചയിലൂടെ; കാശ്മീർ വിഷയത്തിൽ മധ്യസ്ഥതയക്ക് തയ്യാറാണെന്ന ട്രംപിന്റെ പ്രസ്താവനയിൽ രാജ്യസഭയിൽ വിശദീകരണത്തിൽ പാർലമെന്റിലെ ബഹളത്തിനിടെ വിശദീകരണവുമായി വിദേശകാര്യമന്ത്രി ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ പ്രശ്‌ന പരിഹാരത്തിന് തയ്യാറാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം. കശ്മീർ വിഷയത്തിൽ പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോട് ഒരു സഹായവും തേടിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിശദീകരിച്ചു. പാക്കിസ്ഥാനുമായുള്ള എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം രാജ്യസഭയിൽ വിശദീകരിച്ചു. കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയുടെ സഹായം തേടിയെന്ന ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാനുമായുള്ള എല്ലാ കരാറുകളും ഉഭയകക്ഷി സംബന്ധമായ കാര്യമാണെന്ന് ആവർത്തിക്കുകയാണ്. അതിർത്തി കടന്നുള്ള തീവ്രവാദം പാക്കിസ്ഥാൻ അവസാനിപ്പിച്ചാൽ മാത്രമേ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ തുടങ്ങൂ. ഷിംല ഉടമ്പടിയും ലാഹോർ പ്രഖ്യാപനവും ഉൾപ്പെടെ കശ്മീർ പ്രശ്‌നം ചർച്ച ചെയ്യുന്നതിനുള്ള വഴിയുണ്ട്. തന്റെ വിശദീകരണം വിഷയത്തിലുള്ള ആശങ്കകളില്ലാതാക്കിയെന്ന് പ്രതീക്ഷിക്കുന്നതായും ജയ്ശങ്കർ രാജ്യസഭയിൽ പറഞ്ഞു. എന്നാൽ യു.എസ്. പ്രസിഡന്റിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിശദീകരണം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷം രാജ്യസഭയിൽ ബഹളം വെച്ചു. ഇതിനെത്തുടർന്ന് രാജ്യസഭ ഉച്ചക്ക് 12 മണി വരെ നിർത്തിവെക്കേണ്ട അവസ്ഥയുമുണ്ടായി.

കശ്മീരിലേത് ഉഭയകക്ഷി പ്രശ്‌നമാണെന്നും പരിഹാര ചർച്ചകൾക്ക് ഇരു കക്ഷികളും തയ്യാറായാൽ സഹായിക്കാൻ ഒരുക്കമാണെന്നുമാണ് അമേരിക്കയുടെ നിലപാടെന്ന് യുഎസ് വിദേശകാര്യ വക്താവ് പറഞ്ഞിരുന്നു. ഭീകരതയ്‌ക്കെതിരായി പാക്കിസ്ഥാൻ സ്വീകരിക്കുന്ന ശക്തമായ നടപടികളായിരിക്കും ഇന്ത്യയുമായുള്ള മധ്യസ്ഥ ചർച്ചകളുടെ അടിസ്ഥാനം. ചർച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിനായി അമേരിക്ക പിന്തുണ നൽകുമെന്നും ഭീകരവാദത്തെ ഇല്ലാതാക്കുക എന്നതാണ് പ്രധാനമെന്നും മന്ത്രാലയം പറയുന്നു.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് കശ്മീർ പ്രസ്താവന നടത്തിയത്. എന്നാൽ ഇത്തരമൊരു അഭ്യർത്ഥന മോദി നടത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ പ്രധാനമന്ത്രി തന്നെ മറുപടി നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കശ്മീർ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ ഇന്ത്യ തള്ളിയിരുന്നു. രണ്ടാം മോദി സർക്കാർ അധികാരത്തിൽ അൻപത് നാളുകൾ പൂർത്തിയാക്കിയ ദിവസം തന്നെ കശ്മീർ വിഷയത്തിലെ ട്രംപിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിനെ വെട്ടിലാക്കുന്നതായിരുന്നു. സെപ്റ്റംബറിൽ മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി ഡൊണൾഡ് ട്രംപും പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാനും തമ്മിലുള്ള കൂടിക്കാഴ്ചയെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു ഇന്ത്യ. അതിനിടെയാണ് മധ്യസ്ഥനാകാൻ മോദി അഭ്യർത്ഥിച്ചെന്ന ട്രംപിന്റെ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുണ്ടായത്.

യു.എസ് അവകാശവാദം തള്ളിയ ഇന്ത്യ ട്രംപിന്റെ ഈ അവകാശവാദത്തിനെതിരെ ഇന്ത്യ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിൽ പ്രതിഷേധം അറിയിച്ചു.കശ്മീർ വിഷയം ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുള്ള പ്രശ്‌നമാണ്. അതിൽ മറ്റൊരാൾ മധ്യസ്ഥനാവുന്നതുകൊണ്ട് കാര്യമില്ലയെന്നാണ് ഇന്ത്യയുടെ നിലപാട്. അതുകൊണ്ടുതന്നെ ട്രംപിന്റെ അവകാശവാദം വിദേശകാര്യ മന്ത്രാലയത്തെ പ്രതിരോധത്തിലാക്കിയിരുന്നു. ഇന്ത്യ ഈ വിഷയം വൈറ്റ് ഹൗസിനെ അറിയിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഇതിനു പിന്നാലെ കശ്മീർ തർക്കം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള ഉഭയകക്ഷി പ്രശ്‌നമാണെന്ന് യു.എസ് എല്ലായ്‌പ്പോഴും തിരിച്ചറിയുന്നുണ്ട് എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വിശദീകരണം നൽകിയിരിക്കുകയാണ്.

കശ്മീരിൽ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കിയ്ത് മധ്യസ്ഥനാകാൻ മോദി ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ല. അതേസമയം ട്രംപിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ ബഹളം. സൈന്യത്തിന്റെ കാര്യശേഷിയെ മോദി സർക്കാർ അവഹേളിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇന്ത്യൻ ഭരണനേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ ഒപ്പമിരുത്തി അമേരിക്കൻ പ്രസിഡന്റ് കശ്മീരിൽ മധ്യസ്ഥനാകാമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞമാസം 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നോട് ഈ ആവശ്യം ഉന്നയിച്ചെന്ന ട്രംപിന്റെ വെളിപ്പെടുത്തൽ ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് അമേരിക്ക ട്രംപിന്റെ വാക്കുകൾ വിഴുങ്ങിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP