Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുസ്തകം എഴുതിയ സ്നേഹം മറക്കാതെ സോണിയ; കെ വി തോമസ് പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ

പുസ്തകം എഴുതിയ സ്നേഹം മറക്കാതെ സോണിയ; കെ വി തോമസ് പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ

ന്യൂ ഡൽഹി: 'സോണിയ പ്രിയങ്കരി' എന്ന പുസ്തകമെഴുതി എഐസിസി അദ്ധ്യക്ഷയുടെ പ്രിയം സമ്പാദിച്ച എറണാകുളം എംപി പ്രൊഫ. കെ വി തോമസിന്റെ പ്രയത്‌നം വിഫലമായില്ല. കോൺഗ്രസ് 44 സീറ്റിലേക്ക് ഒതുങ്ങിയ പാർലമെന്റ് തെരഞ്ഞെടുപ്പിനു ശേഷവും സോണിയയുടെ ഗുഡ്ബുക്കിൽ തന്നെ, തോമസ് മാഷ്. മുൻ ഭക്ഷ്യമന്ത്രി കൂടിയായ കെ വി തോമസ് ആവും ഇനി വരുന്ന അഞ്ചുവർഷത്തേക്ക് പാർലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയർമാൻ. കോൺഗ്രസിന് ലഭിച്ച പദവിയിലേക്ക് സോണിയ, കെ വി തോമസിനെ നിർദ്ദേശിക്കുകയായിരുന്നു. ഇദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഈ സ്ഥാനത്തേക്ക് എത്തുന്ന കേരളത്തിൽ നിന്നുള്ള ആദ്യ എംപിയാണ് കെ വി തോമസ്. വലിയ ഉത്തരവാദിത്വമാണ് തന്നെ ഭരമേൽപ്പിച്ചിരിക്കുന്നതെന്നും പാർട്ടി നൽകിയ ചുമതല ഉത്തരവാദിത്വത്തോടെ നിറവേറ്റുമെന്ന് കെ വി തോമസ് പ്രതികരിച്ചു. നേരത്തെ എഐസിസി അദ്ധ്യക്ഷയുടെ രാഷ്ട്രീയ കാര്യ സമിതിയിൽ എ കെ ആന്റണിക്കൊപ്പം കേരളത്തിൽ നിന്ന് കെ വി തോമസിനെയും ഉൾപ്പെടുത്തിയിരുന്നു.

22 അംഗ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിൽ 15 പേർ ലോക്‌സഭാംഗങ്ങളും 7 പേർ രാജ്യസഭാംഗങ്ങളുമാണ്. പാർലമെന്റിൽ പ്രാതിനിധ്യമുള്ള വിവിധ രാഷ്ട്രീയ കക്ഷികൾക്കിടയിലെ സമവായത്തിലൂടെയാണ്, കമ്മിറ്റിയുടെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നത്. ഈ വരുന്ന വ്യാഴാഴ്ചയാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

പിഎസി അധ്യക്ഷസ്ഥാനം പ്രതിപക്ഷത്തിന് നൽകുകയാണ് പതിവ്. എന്നാൽ എൻഡിഎ മുന്നണിക്ക് പാർലമെന്റിൽ വൻ ഭൂരിപക്ഷമുള്ളതിനാൽ പിഎസിയിലും ആനുപാതികമായ പ്രാതിനിധ്യമുണ്ടാവും. അതുകൊണ്ടു തന്നെ പ്രതിപക്ഷത്തിന് ഭരണപക്ഷ സമ്മർദ്ദം അതിജീവിക്കുക പ്രയാസമാണ്.

കെ വി തോമസിനു മാത്രമല്ല, കേരളത്തിൽ നിന്നുള്ള മറ്റൊരു എംപിക്കും സോണിയ മാന്യമായ സ്ഥാനം നൽകിയിട്ടുണ്ട്. മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷാണ്, വീണ്ടും കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി സെക്രട്ടറി ആവുന്നത്. ഇത് രണ്ടാം തവണയാണ്, കൊടിക്കുന്നിൽ സുരേഷ് ഈ സ്ഥാനത്തേക്ക് എത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP