Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പാക്കിസ്ഥാനിലും നിന്ന് കുടിയേറിയ ന്യൂനപക്ഷങ്ങൾക്ക് പൗരത്വദാനം: പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി; ശക്തമായ പ്രതിഷേധവുമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും; അസം ജനതയ്ക്ക് എതിരല്ല ബില്ലെന്നും വ്യാജപ്രചാരണമെന്നും മന്ത്രി രാജ്‌നാഥ് സിങ്; ബില്ലിനെതിരെ അസമിൽ പ്രതിഷേധം രൂക്ഷം

അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പാക്കിസ്ഥാനിലും നിന്ന് കുടിയേറിയ ന്യൂനപക്ഷങ്ങൾക്ക് പൗരത്വദാനം: പൗരത്വ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി; ശക്തമായ പ്രതിഷേധവുമായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും; അസം ജനതയ്ക്ക് എതിരല്ല ബില്ലെന്നും വ്യാജപ്രചാരണമെന്നും മന്ത്രി രാജ്‌നാഥ് സിങ്; ബില്ലിനെതിരെ അസമിൽ പ്രതിഷേധം രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസമിൽ പ്രതിഷേധം രൂക്ഷമാകുന്നതിനിടെ ബിൽ ലോക്‌സഭ പാസാക്കി. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നും കുടിയേറിയ ന്യൂനപക്ഷങ്ങൾ, ഹിന്ദുക്കൾ, സിക്ക്, ബുദ്ധമതം, ജൈനന്മാർ, പാഴ്‌സികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് പൗരത്വം നൽകുന്ന ബില്ലാണ് പാസാക്കിയത്. 1985ലെ പൗരത്വ നിയമമാണ് ഭേദഗതി ചെയ്യുന്നത്.

കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ലോക്‌സഭയിൽ ബില്ലിനെ എതിർത്ത് രംഗത്തെത്തി. അസം ജനതക്കെതിരല്ല ബില്ലെന്നും ഇത് വ്യാജ പ്രചാരണമാണെന്നും ബില്ല് പാസാക്കുന്നതിനിടെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ബിൽ പ്രകാരം രേഖകൾ ഒന്നും കൈവശമില്ലെങ്കിലും, ആറ് വർഷം ഇന്ത്യയിൽ കഴിയുന്ന കുടിയേറ്റ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം കിട്ടും. ഇന്ത്യയല്ലാതെ മറ്റൊരു രാജ്യം അവർക്ക് പോകാനില്ല. ജവഹർലാൽ നെഹ്‌റുവടക്കമുള്ളവർ അയൽ രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെട്ട ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിന് അനുകൂലമായിരുന്നുവെന്നും രാജ്‌നാഥ് സിങ് പരഞ്ഞു. ബില്ലിനെതിരെ അസമിൽ പ്രതിഷേധം ശക്തമാണ്. കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് ഭരണകക്ഷിയായ ബിജെപിക്കുള്ള പിന്തുണ അസം ഗണപരിഷത് പാർട്ടി കഴിഞ്ഞദിവസം പിൻവലിച്ചിരുന്നു. ലോക്സഭയിൽ ബിൽ പാസാക്കുകയാണെങ്കിൽ സംസ്ഥാനം സ്തംഭിപ്പിക്കുമെന്ന് ചില സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ആൾ അസം സ്റ്റുഡൻസ് യൂണിയൻ, നോർത്ത് ഈസ്റ്റ് സ്റ്റുഡൻസ് ഓർഗനൈസേഷൻ തുടങ്ങി മുപ്പതോളം സംഘടനകൾ പ്രതിഷേധവുമായി രംഗത്തുണ്ട്.

1971-ന് ശേഷം ഇന്ത്യയിലേക്ക് കുടിയേറി എല്ലാ വിദേശപൗരന്മാരേയും തിരിച്ചയക്കാനാണ് 1985ലെ അസം ആക്ട് നിർദ്ദേശിക്കുന്നത്. 2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിലെത്തിയവർക്കാണ് പൗരത്വം നൽകുക. സർക്കാരിന്റെ നീക്കം 1985 അസ്സം ഉടമ്പടിയുടെ ലംഘനമാണെന്ന് പ്രതിപക്ഷ കക്ഷികളടക്കം വിമർശനം ഉയർത്തിയിരുന്നു.

അസം ഉടമ്പടിക്ക് ബിൽ വിരുദ്ധമാണെന്ന വാദവുമായി അസം സ്വദേശികൾ ഇന്നലെ നഗ്‌ന പ്രതിഷേധം നടത്തിയി. പൗരത്വബില്ലിന്റെ ചർച്ചയിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. ബിൽ സെലക്ട് കമ്മിറ്റി വിടണമെന്നാവശ്യപ്പെട്ടാണ് അവർ സഭ വിട്ടത്. തൃണമൂൽ കോൺഗ്രസാണ് ബില്ലിനെ എതിർത്ത മറ്റൊരു പ്രമുഖ കക്ഷി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബില്ലിനെതിരായ ജനവികാരം ശക്തമാണ്.

അസമിൽ പൗരത്വ രജിസ്റ്റർ പ്രക്രിയ പൂർത്തിയാകുമ്പോൾ ചുരുങ്ങിയത് 10 ലക്ഷം പേർ ഇന്ത്യൻ പൗരന്മാർ അല്ലാതായേക്കും. പൗരത്വ രജിസ്റ്ററിന്റെ കരടിൽ ഇടം നേടാതെ പോയ 40 ലക്ഷം പേരിൽ 30 ലക്ഷം പേർ മാത്രമാണ് വീണ്ടും അപേക്ഷ സമർപ്പിച്ചത്. 3.29 കോടി വരുന്ന അസമിലെ ജനസംഖ്യയിൽ 40.07 ലക്ഷം പേരെ ഉൾപ്പെടുത്താതെയായിരുന്നു കഴിഞ്ഞ സെപ്റ്റബർ 25 ന് ദേശീയ പൗരത്വ രജിസ്റ്റർ പ്രസിദ്ധീകരിച്ചത്. ജോയിന്റ് പാർലമെന്ററി കമ്മറ്റി ചെയർമാൻ രാജേന്ദ്ര അഗർവാൾ പൗരത്വ രജിസ്റ്റർ ബിൽ വെയ്ക്കാനായി ശുപാർശ ചെയ്തിരുന്നു. ഇതിന് എതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്ത് എത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP