Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോക്‌സഭ പ്രോടെം സ്പീക്കറായി വീരേന്ദ്ര കുമാർ; മധ്യപ്രദേശിലെ ബിജെപിയുടെ ശക്തനായ നേതാവ്; ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏഴാം തവണ; മേനക ഗാന്ധി 17ാം ലോക്‌സഭയുടെ സ്പീക്കറാവാൻ സാധ്യതയേറി

ലോക്‌സഭ പ്രോടെം സ്പീക്കറായി വീരേന്ദ്ര കുമാർ; മധ്യപ്രദേശിലെ ബിജെപിയുടെ ശക്തനായ നേതാവ്; ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഏഴാം തവണ; മേനക ഗാന്ധി 17ാം ലോക്‌സഭയുടെ സ്പീക്കറാവാൻ സാധ്യതയേറി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി ; മധ്യപ്രദേശിലെ ടീകംഗഡ് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ബിജെപി അംഗം വീരേന്ദ്ര കുമാറിനെ (65) 17ാം ലോക്‌സഭയുടെ പ്രോടെം സ്പീക്കറായി രാഷ്ട്രപതി നിയമിച്ചു.പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കും സ്പീക്കർ തിരഞ്ഞെടുപ്പിനും സഭാനിയന്ത്രണച്ചുമതല പ്രോടെം സ്പീക്കർക്കാണ്.7ാം തവണ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട വീരേന്ദ്ര കുമാർ കഴിഞ്ഞ മോദി സർക്കാരിൽ വനിത, ശിശുക്ഷേമ, ന്യൂനപക്ഷക്ഷേമ സഹമന്ത്രിയായിരുന്നു.

പ്രോടേം സ്പീക്കറായി ഇദ്ദേഹത്തിന്റെ പേര് പാർലമെന്ററി കാര്യ മന്ത്രാലയം തീരുമാനിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. കുട്ടികാലം മുതലേ ആർഎസ്എസ് പ്രവർത്തകനായിരുന്നു. എബിവിപിയിലും സജീവമായിരുന്നു. സാമ്പത്തിക ശാത്രത്തിൽ മാസ്റ്റർ ഡിഗ്രിയുള്ള ഇദ്ദേഹം ബാലവേല വിഷയത്തിൽ പിഎച്ച്ഡിയും എടുത്തിട്ടുണ്ട്.

അടിയന്തരാവസ്ഥാ കാലത്ത് ജയിലിൽ കഴിഞ്ഞിട്ടുണ്ട്. പശുക്കളുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിച്ചിരുന്നു. മധ്യപ്രദേശ് ബിജെപിയിലെ പ്രമുഖ ദളിത് നേതാവ് കൂടിയാണ് വീരേന്ദ്ര കുമാർ. ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് അധ്യക്ഷത വഹിക്കൽ പ്രോടേം സ്പീക്കറായിരിക്കും. മാത്രമല്ല, പുതിയ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് മേൽനോട്ടം വഹിക്കുന്നതും പ്രോ ടേം സ്പീക്കറാണ്.സ്പീക്കറെ ലോക്സഭ വരുന്ന സമ്മേളനത്തിൽ തിരഞ്ഞെടുക്കും.

ഭർതൃഹരി മഹ്താബ്, കൊടിക്കുന്നിൽ സുരേഷ്, ബ്രിജ്ഭൂഷൺ ശരൺ സിങ് എന്നിവരെ പുതിയ അംഗങ്ങൾക്കു സത്യവാചകം ചൊല്ലിക്കൊടുക്കാനുള്ളവരുടെ പാനലിലേക്കും രാഷ്ട്രപതി നിയമിച്ചു. 8ാം തവണ ലോക്‌സഭാംഗമായ മുൻ മന്ത്രി മേനക ഗാന്ധിയെ പ്രോടെം സ്പീക്കർ സ്ഥാനത്തേക്കോ പാനലിലേക്കോ പരിഗണിക്കാതിരുന്നതു ശ്രദ്ധേയമായി. അതേസമയം കഴിഞ്ഞ മോദി സർക്കാരിൽ വനിതാ - ശിശു ക്ഷേമ മന്ത്രിയായിരുന്ന മേനക ഗാന്ധിയുടെ പേരാണ് സ്പീക്കർ പദവിയിലേക്ക് ഉയർന്നുകേൾക്കുന്നത്.ലോക്‌സഭാ സീനിയോറിറ്റിയിൽ കൊടിക്കുന്നിൽ സുരേഷിനൊപ്പം രണ്ടാം സ്ഥാനമുള്ള ദളിത് നേതാവായ വിരേന്ദ്രകുമാറിന് പുറമേ മുന്മന്ത്രിമാരായ രാധാ മോഹൻ സിങ്, എസ്.എസ്. അലുവാലിയ, ജൂവൽ ഓറം തുടങ്ങിയവരും സ്പീക്കർ സാധ്യതാ പട്ടികയിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP