Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യസഭയിൽ അവതരിപ്പിക്കാൻ കഴിയാതെ മുത്തലാഖ് ബിൽ; ഉച്ചയ്ക്ക് ശേഷവും പ്രതിപക്ഷ ബഹളം തുടർന്നപ്പോൾ സഭ പിരിഞ്ഞു; സഭ മറ്റന്നാൾ വീണ്ടും കൂടുമ്പോൾ ചർച്ചയ്‌ക്കെടുക്കും; സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിച്ചില്ല; സഭ പിരിഞ്ഞത് ബഹളത്തിനിടയിൽ എങ്ങനെ ചർച്ച ചെയ്യും എന്ന് ചോദിച്ച്; ലോക്‌സഭയിൽ പാസായിട്ടും രാജ്യസഭയിൽ ഏറ്റ തിരിച്ചടി മറികടക്കാൻ പുതു തന്ത്രങ്ങൾ തേടി കേന്ദ്രവും

രാജ്യസഭയിൽ അവതരിപ്പിക്കാൻ കഴിയാതെ മുത്തലാഖ് ബിൽ; ഉച്ചയ്ക്ക് ശേഷവും പ്രതിപക്ഷ ബഹളം തുടർന്നപ്പോൾ സഭ പിരിഞ്ഞു; സഭ മറ്റന്നാൾ വീണ്ടും കൂടുമ്പോൾ ചർച്ചയ്‌ക്കെടുക്കും; സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിച്ചില്ല; സഭ പിരിഞ്ഞത് ബഹളത്തിനിടയിൽ എങ്ങനെ ചർച്ച ചെയ്യും എന്ന് ചോദിച്ച്; ലോക്‌സഭയിൽ പാസായിട്ടും രാജ്യസഭയിൽ ഏറ്റ തിരിച്ചടി മറികടക്കാൻ പുതു തന്ത്രങ്ങൾ തേടി കേന്ദ്രവും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലോക്‌സഭയിൽ വെള്ളിയാഴ്ച പാസാക്കിയ മുത്തലാഖ് ബിൽ പാസാക്കാതെ രാജ്യസഭ പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ തുടർന്നാണ് സഭ മറ്റന്നാൾ വരെ പിരിഞ്ഞത്.ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബിൽ ഇന്നു രാജ്യസഭയിലെത്തിച്ചെങ്കിലും രാവിലെ പാസാക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഉച്ചയ്ക്ക് രണ്ട മണി വരെ സഭ പിരിഞ്ഞ ശേഷം പിന്നീട് വീണ്ടും ചേർന്നപ്പോൾ പാസാക്കാൻ നീക്കം നടന്നത്. എന്നാൽ പ്രതിപക്ഷം സ്വരം കടുപ്പിക്കുകയും വീണ്ടും നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു

ബിൽ പാസാക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ തന്നെ പ്രതിപക്ഷ പാർട്ടികൾ അറിയിച്ചിരുന്നു. ബിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വർഷം തടവ് ശിക്ഷയടക്കം വിവാദ വ്യവസ്ഥകൾ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. എന്നാൽ ചില അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി ബഹളം വച്ചതോടെ സ്പീക്കർ സഭ പിരിച്ചുവിടുകയായിരുന്നു.

അതേസമയം, ലോക്സഭയിൽ 11നെതിരെ 245 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിന് പാസായ ബിൽ രാജ്യസഭ കടക്കാത്തത് സർക്കാരിന് വൻ തിരിച്ചടിയാണ്. ഇതിനെ മറികടക്കാൻ ബിൽ രാജ്യസഭയുടെ പരിഗണനയ്ക്ക് വച്ച് കൊണ്ട് മുത്തലാഖിൽ ഓർഡിനൻസ് പാസാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിശദീകരിക്കുന്നത്. മറ്റ് കക്ഷികളെ കൂടെ നിർത്തി ബിൽ രാജ്യസഭയിൽ പാസാക്കാനുള്ള ശ്രമങ്ങളും സർക്കാർ ആലോചിക്കുന്നുണ്ട്.

ബിൽ ചർച്ചയ്ക്ക് എടുക്കണമെന്ന് സർക്കാരും സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ ആവശ്യം അംഗീകരിച്ച് വീണ്ടും ചർച്ചയ്ക്ക് എടുക്കുക എന്ന നീക്കത്തിലേക്ക് സഭ എത്തുകയായിരുന്നു. ഇന്നു സഭയിൽ നിർബന്ധമായും ഹാജരാകാൻ നിർദ്ദേശിച്ച് ഇരു കക്ഷികളും എംപിമാർക്കു വിപ്പ് നൽകിയിരുന്നു. സഭയിൽ ഭരണകക്ഷിക്കു ഭൂരിപക്ഷമില്ലാത്തതിനാൽ, ബില്ലിനെ പരാജയപ്പെടുത്താനുറച്ചാവും കോൺഗ്രസ് ഉൾപ്പെട്ട പ്രതിപക്ഷം രംഗത്തിറങ്ങുക എന്നും രാവിലെ തന്നെ സൂചനയുണ്
ായിരുന്നു. തങ്ങളുടെ എംപിമാരെല്ലാം ഇന്നു സഭയിലുണ്ടാകുമെന്ന് ഉറപ്പാക്കാനും കോൺഗ്രസിന് കഴിഞ്ഞു അറിയിച്ചു. മറ്റു കക്ഷികളുടെ പിന്തുണയോടെ ബിൽ പാസാക്കിയെടുക്കുന്നതിനുള്ള അംഗസംഖ്യ തികയ്ക്കാനുള്ള അണിയറ നീക്കം ബിജെപിയും ശക്തമാക്കിയിരുന്നു.

രാവിലെ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ േചംബറിൽ പ്രതിപക്ഷാംഗങ്ങൾ യോഗം ചേർന്ന് ഇന്നു സ്വീകരിക്കേണ്ട തന്ത്രങ്ങൾ ചർച്ച ചെയ്തിരുന്നു. മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി ബിജെപി പ്രസിഡന്റ് അമിത് ഷാ, ധനമന്ത്രി അരുൺ ജയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവരുടെ യോഗവും നടന്നു. അതേസമയം, വിവിധ വിഷയങ്ങളിലെ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ടുവരെ പിരിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP