Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാഷ്ട്രപതിക്ക് 5 ലക്ഷം, ഉപരാഷ്ട്രപതിക്ക് 4 ലക്ഷം, ഗവർണർക്ക് 3.5 ലക്ഷം..! രാജ്യത്തെ അതിവിശിഷ്ട വ്യക്തികളുടെ ശമ്പളം വർദ്ധിപ്പിച്ചു; എംപിമാരുടെ ശമ്പളം ഓരോ അഞ്ച് വർഷം കഴിയുമ്പോഴും പുതുക്കും; 'അച്ചാ ദിൻ' പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ മോദി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റിൽ ജനപ്രതിനിധികളുടെ കാര്യം കുശാൽ

രാഷ്ട്രപതിക്ക് 5 ലക്ഷം, ഉപരാഷ്ട്രപതിക്ക് 4 ലക്ഷം, ഗവർണർക്ക് 3.5 ലക്ഷം..! രാജ്യത്തെ അതിവിശിഷ്ട വ്യക്തികളുടെ ശമ്പളം വർദ്ധിപ്പിച്ചു; എംപിമാരുടെ ശമ്പളം ഓരോ അഞ്ച് വർഷം കഴിയുമ്പോഴും പുതുക്കും; 'അച്ചാ ദിൻ' പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ മോദി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റിൽ ജനപ്രതിനിധികളുടെ കാര്യം കുശാൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 'അച്ചാ ദിൻ ആയേഗാ' എന്നു പുറഞ്ഞ് അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാർ എന്ത് നല്ല നാളുകളാണ് നൽകിയതെന്ന് ചോദിച്ചാൽ ആളുകൾ കൈമലർത്തും. നോട്ട് നിരോധനവും ജിഎസ്ടിയും ജനങ്ങളെ ശരിക്കും വലച്ചിരുന്നു. എന്നാൽ, ഇതൊക്കെ രാഷ്ട്ര നന്മാക്കാണെന്ന് പറഞ്ഞാണ് ബിജെപിയും അനുഭാവികളും കാര്യങ്ങൾ മുന്നോട്ടു നീക്കിയത്. കള്ളപ്പണം തടയുമെന്ന പ്രഖ്യാപനം അടക്കം ഉണ്ടായെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. എന്തായാലും മോദി സർക്കാർ പ്രഖ്യാപിച്ച അവസാന സമ്പൂർണ ബജറ്റിൽ ഗുണം കിട്ടിയത് ജനപ്രതിനിധികൾക്ക് തന്നെയാണ്.

ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിൽ രാഷ്ട്രീയക്കാരുടെ ശമ്പളം വൻതോതിൽ വർദ്ധിപ്പിക്കാനാണ് തീരുമാനം. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും എംപിമാരുടെയും ശമ്പളെ വർദ്ധിപ്പിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. രാഷ്ട്രപതിയുടെ ശമ്പളം പ്രതിമാസം അഞ്ചു ലക്ഷം രൂപയും ഉപരാഷ്ട്രപതിയുടേത് നാലു ലക്ഷം രൂപയുമാക്കി പരിഷ്‌കരിച്ചു. ഇത് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഗവർണർക്ക് 3.5 ലക്ഷം രൂപയായും ശമ്പളം വർധിപ്പിച്ചു. എംപിമാരുടെ ശമ്പളം എല്ലാ അഞ്ചുവർഷവും പുതുക്കി നിശ്ചയിക്കുമെന്നും ജയ്റ്റ്‌ലി അറിയിച്ചു.

അടുത്ത വർഷം മഹാത്മാഗാന്ധിയുടെ നൂറ്റിയന്പതാം ജന്മവാർഷികത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഗാന്ധിയന്മാരും അടങ്ങുന്ന ജന്മവാർഷിക സമിതിയുടെ 2018 ലെ പ്രവർത്തനങ്ങൾക്കായി 150 കോടി വകയിരുത്തിയതായും ജയ്റ്റ്‌ലി അറിയിച്ചു. ജനപ്രതിനിധികളെ സംബന്ധിച്ചിടത്തോളം ഏറെ അനുകൂലമായ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചത്.

അതേസമയം ആദായ നികുതി നൽകുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായതായി പറഞ്ഞ മന്ത്രി നികുതി പരിധിയിൽ ഇളവു നൽകാൻ തയ്യാറായില്ല. മുൻപ് 6.24 കോടി ആളുകളാണ് ആദായനികുതി നൽകിയിരുന്നത്. ഇപ്പോൾ ഇത് 8.17 കോടിയായി വർധിച്ചതായി മന്ത്രി അറിയിച്ചു. അതേസമയം, ആദായ നികുതി അടയ്ക്കുന്നവരുടെ എണ്ണം ഉയർന്നെങ്കിലും ഇതുവഴിയുള്ള വരുമാനം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ആദായനികുതി വരുമാനത്തിൽ 90,000 കോടിയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

വരുമാന നികുതി നിലവിൽ 2.5 ലക്ഷം രൂപ വരെ - നികുതി നൽകേണ്ട് കാര്യമില്ല. 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ 5 ശതമാനം നികുതി നൽകണം. അഞ്ച് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയുള്ളവർക്ക് - 20 നികുതിയും 10 ലക്ഷം രൂപയ്ക്കു മുകളിൽ വാർഷിക വരുമാനമുള്ളവർ 30 ശതമാനം നികുതിയുമാണ് നൽകേണ്ടത്.

100 കോടി വരെ വരുമാനമുള്ള കാർഷിക ഉൽപാദക സംഘങ്ങൾക്ക് 100 ശതമാനം നികുതി ഒഴിവു നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. അതേസമയം, ആദായനികുതിയിൽ ചികിൽസാ ചെലവിൽ ഉൾപ്പെടെ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്.  ചികിൽസാ ചെലവിൽ 40,000 രൂപ വരെയാണ് ഇളവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP