Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തലാഖ് ബില്ലും അസം പൗരത്വ ബില്ലും രാജ്യസഭ കടന്നില്ല; ബജറ്റ് സമ്മേളനത്തിനായി ചേർന്ന രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതോടെ രണ്ടു ബില്ലുകളും പാതി വഴിയിൽ; വിഷയം സഭയിൽ കേന്ദ്രത്തിന് കൊണ്ടുവരാൻ കഴിയാതെ പോയത് പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടർന്ന്

മുത്തലാഖ് ബില്ലും അസം പൗരത്വ ബില്ലും രാജ്യസഭ കടന്നില്ല; ബജറ്റ് സമ്മേളനത്തിനായി ചേർന്ന രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതോടെ രണ്ടു ബില്ലുകളും പാതി വഴിയിൽ; വിഷയം സഭയിൽ കേന്ദ്രത്തിന് കൊണ്ടുവരാൻ കഴിയാതെ പോയത് പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അസം പൗരത്വ ബില്ലും മുത്തലാഖ് ബില്ലും ഇത്തവണ രാജ്യസഭ കടന്നില്ല. ഇന്ന് ബജറ്റ് സമ്മേളനത്തിനായി ചേർന്ന രാജ്യസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഇതോടെ ഏറെ വിവാദം സൃഷിച്ച ഇരുബില്ലുകളും രാജ്യസഭയിൽ പാസാക്കാൻ മോദി സർക്കാരിന് കഴിഞ്ഞില്ല. രാജ്യസഭയിൽ വിവിധ വിഷയങ്ങളുന്നയിച്ച് പ്രതിപക്ഷ എംപിമാർ ബഹളം വയ്ച്ചതിനെ തുടർന്നാണ് ഇരു ബില്ലുകളും ശ്രദ്ധിയിൽ കൊണ്ടുവരാൻ കേന്ദ്രത്തിന് കഴിയാതിരുന്നത്. എസ്‌പി നേതാവ് അഖിലേഷ് യാദവിനെ വിമാനത്താവളത്തിൽ തടഞ്ഞതിനെതിരെ പാർട്ടി എംപിമാരും പ്രതിപക്ഷ പാർട്ടികളും ബഹളം വെച്ചതിനെ തുടർന്ന് സർക്കാറിന് പൗരത്വ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാനായില്ല.

11നെതിരെ 245 വോട്ടിനാണ് മുത്തലാഖ് നിരോധന ബിൽ കടുത്ത പ്രതിഷേധത്തിനിടയിലും മോദി സർക്കാർ ലോക്‌സഭയിൽ പാസാക്കിയത്. ഒരുമിച്ച് മൂന്നുവട്ടം തലാഖ് ചൊല്ലി ഉടനടി വിവാഹബന്ധം അവസാനിപ്പിക്കുന്നത് മൂന്നു വർഷം തടവുശിക്ഷ നൽകാവുന്ന ക്രിമിനൽ കുറ്റമാക്കുന്നതാണ് മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ-2017. ഭർത്താവിന് ജാമ്യം കിട്ടില്ല. ഭാര്യക്കും കുട്ടികൾക്കും ജീവനാംശം നൽകാൻ ഭർത്താവ് ബാധ്യസ്ഥനുമാണെന്ന് ബില്ലിൽ പറയുന്നു.

1955ലെ പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പൗരത്വ(ഭേദഗതി) ബിൽ 2019 സർക്കാർ കൊണ്ടു വന്നത്. അയൽ രാജ്യങ്ങളിൽ നിന്ന് പീഡനം മൂലം പലായനം ചെയ്യേണ്ടി വന്ന മതന്യൂനപക്ഷങ്ങളായ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവർക്ക് അഭയം നൽകുകയാണ് നിയമം കൊണ്ട് മോദി സർക്കാർ ലക്ഷ്യമിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP