Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 5000 രൂപ പിഴ; ലേണേഴ്‌സ് ലൈസൻസ് ഓൺലൈൻ വഴി; ഗതാഗതചട്ടലംഘനങ്ങൾക്ക് ഇനി പോക്കറ്റ് ചോരും; മോട്ടോർവാഹന നിയമഭേദഗതി ബിൽ രാജ്യസഭയും പാസാക്കി

ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 5000 രൂപ പിഴ; ലേണേഴ്‌സ് ലൈസൻസ് ഓൺലൈൻ വഴി; ഗതാഗതചട്ടലംഘനങ്ങൾക്ക് ഇനി പോക്കറ്റ് ചോരും; മോട്ടോർവാഹന നിയമഭേദഗതി ബിൽ രാജ്യസഭയും പാസാക്കി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഗതാഗതചട്ടലംഘനങ്ങൾക്കുള്ള പിഴയും ശിക്ഷയും പലമടങ്ങായി ഇനി കൂടും. നിയമങ്ങൾ അടിമുടി പരിഷ്‌കരിക്കുന്ന മോട്ടോർ വെഹിക്കിൾ ആക്ട് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ബിൽ 13നെതിരേ 108 പേരുടെ പിന്തുണയോടെയാണ് അംഗീകരിച്ചത്.

വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് രണ്ടരലക്ഷം രൂപയും മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും ലഭ്യമാക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ബിൽ നിയമമാകാൻ ഇനി രാഷ്ട്രപതിയുടെ അനുമതി കൂടി വേണം. കഴിഞ്ഞയാഴ്ച ലോക്‌സഭയും മോട്ടോർ വാഹന ഭേദഗതി ബിൽ പാസാക്കിയിരുന്നു.

ബില്ലിലെ മറ്റു വ്യവസ്ഥകൾ ഇങ്ങനെ: ഡ്രൈവിങ് ലൈസൻസ് പുതുക്കാനുള്ള സമയപരിധി ഒരു മാസത്തിൽനിന്ന് ഒരു വർഷമാക്കും. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ തുക ഉയർത്തും. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ 5000 രൂപ പിഴ. വാഹനാപകടത്തിൽപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകേണ്ടത് വാഹന ഉടമ അല്ലെങ്കിൽ ഇൻഷ്വറൻസ് കമ്പനിയാണ്. നഷ്ടപരിഹാരം ലഭിക്കുന്നതിൽ കാലതാമസം ഒഴിവാക്കാൻ ഇൻഷ്വറൻസ് ചട്ടങ്ങളിൽ ഇളവ് വരുത്തും. ലേണേഴ്‌സ് ലൈസൻസ് ഓൺലൈൻ വഴി നൽകും. ഭിന്നശേഷിക്കാർക്ക് ലൈസൻസ് നൽകാൻ ലൈസൻസിങ് അഥോറിറ്റിക്ക് അനുവാദം. ബസ്, ചരക്ക് ലോറി അടക്കമുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് അഞ്ചു വർഷത്തിലൊരിക്കൽ പുതുക്കിയാൽ മതി. ഇതുവരെ മൂന്നുവർഷമായിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP