Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രമ്യാ ഹരിദാസ് എം പിക്ക് നേരെ ലോക്സഭയിൽ കയ്യേറ്റശ്രമം; പുരുഷ മാർഷൽമാർ വനിതാ അംഗങ്ങളെ കയ്യേറ്റം ചെയ്തു; രമ്യ ഹരിദാസിനേയും ജ്യോതിമണിയേയും കൈയിൽ പിടിച്ചുവലിച്ചു; മാർഷൽമാരുടെ ബലപ്രയോഗത്തിൽ ബെന്നി ബെഹനാന് പരുക്കേറ്റു; പ്ലക്കാർഡുയർത്തി പ്രതിഷേധിച്ച ടി.എൻ പ്രതാപനേയും ഹൈബി ഈഡനേയും സഭയിൽ നിന്ന് ഒരു ദിവസത്തേക്ക് പുറത്താക്കി ലോക്‌സഭാ സ്പീക്കർ; മഹാരാഷ്ട്രയിലെ അട്ടിമറിയിൽ ലോക്‌സഭയിൽ കയാങ്കളി; പാർലമെന്റ് വളപ്പിൽ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു എംപിമാർ

രമ്യാ ഹരിദാസ് എം പിക്ക് നേരെ ലോക്സഭയിൽ കയ്യേറ്റശ്രമം; പുരുഷ മാർഷൽമാർ വനിതാ അംഗങ്ങളെ കയ്യേറ്റം ചെയ്തു; രമ്യ ഹരിദാസിനേയും ജ്യോതിമണിയേയും കൈയിൽ പിടിച്ചുവലിച്ചു; മാർഷൽമാരുടെ ബലപ്രയോഗത്തിൽ ബെന്നി ബെഹനാന് പരുക്കേറ്റു; പ്ലക്കാർഡുയർത്തി പ്രതിഷേധിച്ച ടി.എൻ പ്രതാപനേയും ഹൈബി ഈഡനേയും സഭയിൽ നിന്ന് ഒരു ദിവസത്തേക്ക് പുറത്താക്കി ലോക്‌സഭാ സ്പീക്കർ; മഹാരാഷ്ട്രയിലെ അട്ടിമറിയിൽ ലോക്‌സഭയിൽ കയാങ്കളി; പാർലമെന്റ് വളപ്പിൽ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു എംപിമാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ അർധരാത്രി അട്ടിമറിയെച്ചൊല്ലി പാർലമെന്റിൽ കയ്യാങ്കളിയും പ്രതിഷേധവും. ആലത്തൂർ എംപി രമ്യ ഹരിദാസിനെതിരെ കൈയേറ്റ ശ്രമവും നടന്നു. പുരുഷ മാർഷൽമാർ വനിതാഅംഗങ്ങളെ കയ്യേറ്റം ചെയ്തു. രമ്യ ഹരിദാസിനേയും ജ്യോതിമണിയേയും കൈയിൽ പിടിച്ചുവലിച്ചു. മാർഷൽമാരുടെ ബലപ്രയോഗത്തിൽ ബെന്നി ബെഹനാന് പരുക്കേറ്റു. രമ്യ ഹരിദാസും ജ്യോതിമണിയും സ്പീക്കർക്ക് പരാതി നൽകി.

പ്ലക്കാർഡുയർത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ടി എൻ പ്രതാപനെയും ഹൈബി ഈഡനെയും ലോക്‌സഭയിൽ നിന്ന് നീക്കാൻ സ്പീക്കർ ഓം ബിർല മാർഷൽമാർക്ക് നിർദ്ദേശം നൽകി. ഇരുവരേയും സസ്‌പെൻഡ് ചെയ്തു. വനിത എംപിമാരെ മാർഷൽമാർ കൈയേറ്റം ചെയ്തുവെന്ന് ഹൈബി ഈഡനും മനീഷ് തിവാരിയും ആരോപിച്ചു. മഹാരാഷ്ട്രയിൽ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ വാദങ്ങൾ തുടരുന്നതിനിടെ പാർലമെന്റിനകത്തും പുറത്തും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് നിർത്തൂ എന്നെഴുതിയ ബാനറുകൾ ഉയർത്തിപിടിച്ചാണ് സഭയ്ക്കു പുറത്ത് സോണിയയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടർന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളുമായി ബന്ധപ്പെട്ട് ഇരുസഭകളിലും അടിയന്തിര പ്രമേയത്തിന് നേരത്തെ കോൺഗ്രസ്സ് അനുമതി തേടിയിരുന്നു.

സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ പാർലമെന്റിന് പുറത്ത് എംപിമാർ പ്രതിഷേധിച്ചിരുന്നു. പിന്നീട് പ്രതിഷേധം സഭയ്കക്കുള്ളിലേക്കും തുടരുകയായിരുന്നു. ചോദ്യോത്തര വേളയിൽ രാഹുൽ ഗാന്ധിയാണ് ആദ്യം ചോദ്യം ചോദിച്ചത്. ജനാധിപത്യം തന്നെ കശാപ്പ ചെയ്യപ്പെട്ട കാലത്ത് ചോദ്യം ചോദിക്കുന്നതിൽ പോലും അർഥമില്ലെന്ന മുഖവുരയോടെയാണ് രാഹുൽ ചോദ്യം ചോദിച്ചത്. സഭാംഗങ്ങൾ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളിൽ കടുത്ത് എതിർപ്പ് പ്രകടിപ്പിച്ച് സഭയിൽ പ്രതിഷേധം തുടർന്നു. സഭ ശാന്തമാകാതിരുന്നതിനെ തുടർന്ന് 12 മണിവരേക്ക് സഭ മാറ്റിവെച്ചു. രാജ്യസഭ രണ്ട് മണി വരേക്കും പിരിഞ്ഞു.

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന ബാനർ സഭയിൽ ഉയർത്തി കാട്ടിയതിനെ തുടർന്നാണ് ഹൈബിയെയും പ്രതാപനെയും സ്പീക്കർ സഭയിൽ നിന്നും പുറത്താക്കിയത്. രാവിലെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പാർട്ടി എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.

അതേസമയം തങ്ങളെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തെന്നും വനിതാ ഉദ്യോഗസ്ഥരൊന്നും അവിടെ ഉണ്ടായിരുന്നില്ലെന്നും ജ്യോതി മണിയും രമ്യാ ഹരിദാസും പ്രതികരിച്ചു. വിഷയത്തിൽ ചില ബിജെപി എംപിമാർ ഇടപെടാൻ ശ്രമിച്ചെങ്കിലും പാർട്ടി ചീഫ് വിപ്പ് സഞ്ജയ് ജയ്‌സ്വാൾ ഇവർക്ക് മുന്നിൽ എത്തുകയും സീറ്റിലിരിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. മഹാരാഷ്ട്ര വിഷയത്തിൽ പ്രതിഷേധിച്ച് പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിഷേധിക്കുമെന്ന് കോൺഗ്രസ് നേരത്തെ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP