Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെട്രോളിനും ഡീസലിനും ഒരു ലിറ്ററിന് ഒരു രൂപ സെസ് ഏർപ്പെടുത്തി ബജറ്റ് പ്രഖ്യാപനം; അധിക പണം ഈടാക്കുക റോഡ് സെസ് എന്ന നിലയിൽ; ഇന്ധനവിലയിലെ വർദ്ധനവ് സമസ്ത മേഖലയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ഉറപ്പ്; സ്വർണ്ണത്തിനും മറ്റ് ആഡംബര ലോഹങ്ങൾക്കും വിലകൂട്ടി; ഒരു വർഷം ഒരു കോടിയിലധികം രൂപ ബാങ്കിൽ നിന്നും പിൻവലിച്ചാൽ ടിഡിഎസ് ഈടാക്കും; കോർപ്പറേറ്റുകൾക്ക് നികുതിയിളവ്; 400 കോടി വിറ്റുവരവുള്ളവർ 25 നികുതി നൽകിയാൽ മതി; നിർമലയുടെ ആദ്യ ബജറ്റിലെ സുപ്രധാന തീരുമാനങ്ങൾ ഇവ

പെട്രോളിനും ഡീസലിനും ഒരു ലിറ്ററിന് ഒരു രൂപ സെസ് ഏർപ്പെടുത്തി ബജറ്റ് പ്രഖ്യാപനം; അധിക പണം ഈടാക്കുക റോഡ് സെസ് എന്ന നിലയിൽ; ഇന്ധനവിലയിലെ വർദ്ധനവ് സമസ്ത മേഖലയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ഉറപ്പ്; സ്വർണ്ണത്തിനും മറ്റ് ആഡംബര ലോഹങ്ങൾക്കും വിലകൂട്ടി; ഒരു വർഷം ഒരു കോടിയിലധികം രൂപ ബാങ്കിൽ നിന്നും പിൻവലിച്ചാൽ ടിഡിഎസ് ഈടാക്കും; കോർപ്പറേറ്റുകൾക്ക് നികുതിയിളവ്; 400 കോടി വിറ്റുവരവുള്ളവർ 25 നികുതി നൽകിയാൽ മതി; നിർമലയുടെ ആദ്യ ബജറ്റിലെ സുപ്രധാന തീരുമാനങ്ങൾ ഇവ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ സാധാരണക്കാർക്ക് തിരിച്ചടിയായി ഇന്ധനവിലവർദ്ധനവിനുള്ള നീക്കം. പെട്രോൾ, ഡീസൽ വില കൂടും. ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണ് ഇന്ധന വില വർദ്ധിക്കുകക. റോഡ് സെസും അധിക സെസുമാണ് വർധിപ്പിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുക എന്ന നീക്കമാണ് ഇതിന് പിന്നിൽ. അതേസമയം അധിക സെസ് ഏർപ്പെടുത്താനുള്ള നീക്കം സമസ്ത മേഖലയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്.

അതേസമയം ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നിശ്ചിത തുകയിൽ കൂടുതൽ പണം പിൻവലിച്ചാൽ നികുതി ഏർപ്പെടുത്താനും ബജറ്റിൽ പ്രഖ്യാപിച്ചു. ഒരു വർഷം ഒരു കോടിയിൽ കൂടുതൽ രൂപ പിൻവലിച്ചാൽ രണ്ട് ശതമാനം ടി.ഡി.എസ് നൽകണമെന്നതാണ് പുതിയ വ്യവസ്ഥ. വാർഷിക വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയുള്ളവരെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കും. വൈദ്യുത വാഹനങ്ങൾ വാങ്ങുവാൻ വായ്പയെടുക്കുന്നവർക്ക് ആദായ നികുതിയിൽ ഇളവ് നൽകുമെന്നും പ്രഖ്യാപിച്ചു.

സ്വർണത്തിന് വിലകൂടുമെന്ന കാര്യവും ഉറപ്പായി സ്വർണവും അതുപോലുള്ള വിലയേറിയ ലോഹങ്ങളുടേയും കസ്റ്റംസ് തീരുവ കൂട്ടിക്കൊണ്ടാണ് ബജറ്റ് പ്രഖ്യാപനം. സ്വർണ്ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി പത്തിൽ നിന്ന് പന്ത്രണ്ടര ശതമാനമാക്കി ഉയർത്തി. 45 ലക്ഷം വരെയുള്ള ഭവന വായ്പകളിൽ ഒന്നര ലക്ഷം രൂപയുടെ നികുതിയിളവ്. ഉദ്യോഗസ്ഥ ഇടപെടൽ ഇല്ലാതാക്കാൻ നികുതി ശേഖരണം ഡിജിറ്റലാക്കാനും തീരുമാമുണ്ട്. അതേസമയം സ്റ്റാർട്ടപ്പുകൾക്ക് ഇൻകം ടാക്‌സ് പരിശോധനയുണ്ടാവില്ല. നികുതി സംബന്ധിച്ച ഇടപാടുകൾക്ക് ഇലക്ട്രോണിക് രീതികൾ വ്യാപിപ്പിക്കാനും തീരുമാനിച്ചു.

പാൻ കാർഡിന് പകരം ആധാർ കാർഡ് ഉപയോഗിച്ചും ആദായ നികതി റിട്ടേണുകൾ സമർപ്പിക്കാമെന്ന പരിഷ്‌ക്കാരവും കൊണ്ടുവന്നു. 25 ശതമാനം കോർപറേറ്റ് നികുതി ആനുകൂല്യം 400 കോടി വിറ്റുവരവുള്ള കമ്പനികൾക്കു വരെയാക്കി കോർപ്പറേറ്റുകളെ സഹായിക്കുന്ന നീക്കവും ബജറ്റിലുണ്ട്. നേരത്തെ 250 കോടിയായിരുന്നു പരിധയുണ്ടായിരുന്നത്. നികുതി അടയ്ക്കാൻ പാൻകാർഡ് ഇനി നിർബന്ധമല്ലെന്ന് യൂണിയൻ ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. പാൻ കാർഡിന് പകരം ആധാർ കാർഡ് ഉപയോഗിച്ചും ആദായനികുതി അടയ്ക്കാം. രാജ്യത്ത് 120 കോടിയോളം പേർക്ക് ആധാർകാർഡുള്ള സ്ഥിതിക്ക് ഇതുവഴി നികുതി ഇടപാടുകൾ ലളിതവും സുതാര്യവുമാക്കി മാറ്റാൻ സാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

അഞ്ച് കോടിയിലധികം വാർഷിക വരുമാനമുള്ളവർക്ക് 7 ശതമാനവും രണ്ട് കോടിയിലധികം വാർഷിക വരുമാനമുള്ളവർക്ക് 3 ശതമാനവും സർചാർജ് ഈടാക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ അറിയിച്ചു. രാജ്യത്തെ നികുതിദായകർക്ക് നന്ദി പറയുന്നതായി ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു. ഉത്തരവാദിത്തമുള്ള ഈ പൗരന്മാർ നികുതി കൃത്യമായി അടച്ചതിനാലാണ് വികസന പദ്ധതികളുമായി സർക്കാരിന് മുന്നോട്ട് പോകാൻ സാധിക്കുന്നതെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP