Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത് ബിജെപിയുടെ തനി രാഷ്ട്രീയക്കളി..സമ്മേളനം ഒരുദിവസം നീട്ടിയത് എന്തിന് ? സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ കത്തിക്കയറി പ്രതിപക്ഷം; ആലോചനയില്ലാതെ കൊണ്ടുവന്ന ബിൽ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യം; സുപ്രധാന ബില്ലുകൾ അവതരിപ്പിക്കുമ്പോൾ സമ്മേളനം നീട്ടാൻ സർക്കാരിന് അധികാരമുണ്ടെന്ന് ജെയ്റ്റ്‌ലി; പ്രതിപക്ഷ ബഹളത്തിൽ പലവട്ടം തടസ്സപ്പെട്ട് സഭ

ഇത് ബിജെപിയുടെ തനി രാഷ്ട്രീയക്കളി..സമ്മേളനം ഒരുദിവസം നീട്ടിയത് എന്തിന് ? സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ കത്തിക്കയറി പ്രതിപക്ഷം; ആലോചനയില്ലാതെ കൊണ്ടുവന്ന ബിൽ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്നും ആവശ്യം; സുപ്രധാന ബില്ലുകൾ അവതരിപ്പിക്കുമ്പോൾ സമ്മേളനം നീട്ടാൻ സർക്കാരിന് അധികാരമുണ്ടെന്ന് ജെയ്റ്റ്‌ലി; പ്രതിപക്ഷ ബഹളത്തിൽ പലവട്ടം തടസ്സപ്പെട്ട് സഭ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭ പാസാക്കിയ സാമ്പത്തിക സംവരണ ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചപ്പോൾ ശക്തമായ പ്രതിഷേധം ഉയർത്തി പ്രതിപക്ഷം. സമ്മേളനം നീട്ടിയതിനെതിരെയും അംഗങ്ങൾ പ്രതിഷേധിച്ചു. ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും ബിൽ ധൃതി പിടിച്ച് അവതരിപ്പിച്ചതിലെ ഔചിത്യമെന്താണെന്നും അംഗങ്ങൾ ആരാഞ്ഞു. ബിൽ സെലക്റ്റ് കമ്മിറ്റിയുടെ സൂക്ഷമ പരിശോധനയ്ക്കായി അയയ്ക്കണമെന്നായിരുന്നു ആവശ്യം. രാവിലെ അൽപനേരം പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ തടസ്സപ്പെട്ടിരുന്നു. ബിൽ അവതരിപ്പിക്കാൻ വേണ്ടി സമ്മേളനം നീട്ടാനുള്ള തീരുമാനത്തെയാണ് അവർ ചോദ്യം ചെയ്തത്. സുപ്രധാന ബില്ലുകളിൽ കോടതിയുടെ പരിശോധനയെ മറികടക്കാൻ സർക്കാർ എളുപ്പവഴി നോക്കുകയാണെന്ന് കോൺഗ്രസിലെ ആനന്ദ് ശർമ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനും അവർ തയ്യാറല്ല. പ്രതിപക്ഷവു ംസർക്കാരും തമ്മിൽ യാതൊരു ചർച്ചയും നടക്കുന്നില്ല, അദ്ദേഹം വിമർശിച്ചു. പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ രണ്ടുമണി വരെ നിർത്തിവച്ചു.

സുപ്രധാന ബില്ലുകൾ അവതരിപ്പിക്കുമ്പോൾ സമ്മേളനം നീട്ടാനുള്ള അധികാരം സർക്കാരിനുണ്ടെന്ന് മന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. പാർലമെന്ററി കാര്യമന്ത്രി വിജയ് ഗോയലും പ്രതിപക്ഷത്തിന്റെ സഹകരണത്തെ ചോദ്യം ചെയ്തു. മുത്തലാഖ് ബില്ലും, ക്വോ്ട്ട ബില്ലും പരിഗണികകാൻ വേണ്ടിയാണ് രാജ്യസഭാ സമ്മേളനം ഒരുദിവസം കൂടി നീട്ടിയത്.

മന്ത്രി താവർ ചന്ദ് ഗെഹ്ലോട്ട് ബിൽ അവതരിപ്പിക്കുന്നതിനിടെ തന്നെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി. സുപ്രീം കോടതി 50 ശതമാനം പരിധി നിശ്ചയിച്ചത് ജാതി അടിസ്ഥാനമാക്കിയുള്ള സംവരണത്തിനാണ്. പുതിയ ബിൽ പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കാനാണെന്നും അത് അവരെ സാമ്പത്തികമായി ശാക്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബിൽ രാജ്യസഭയിൽ പാസാകുമെന്ന പ്രതീക്ഷയാണ് സോളാപ്പൂരിൽ റാലിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രകടിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രി ചരിത്രപ്രധാനമായ ബിൽ ലോക്‌സഭ പാസാക്കി. വിവസനം എല്ലാവർക്കും എന്ന എൻഡിഎ സർ്കകാരിന്റെ തത്വമാണ് നടപ്പാക്കിയതെന്നും മോദി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP