Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അവിശ്വാസ പ്രമേയ നീക്കത്തിൽ കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് ശിവസേന; ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെന്നറിയിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ; അവിശ്വാസ പ്രമേയം കൊണ്ടു വരാൻ തയ്യാറെടുപ്പ് നടത്തി തെലുങ്ക് ദേശം പാർട്ടി

അവിശ്വാസ പ്രമേയ നീക്കത്തിൽ കേന്ദ്ര സർക്കാരിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് ശിവസേന; ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെന്നറിയിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ; അവിശ്വാസ പ്രമേയം കൊണ്ടു വരാൻ തയ്യാറെടുപ്പ് നടത്തി തെലുങ്ക് ദേശം പാർട്ടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ ഭരണ പക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ച് ശിവസേന. ബിജെപിയുമായി നാളുകളായി ഇടഞ്ഞ് നിൽക്കുകയായിരുന്ന ശിവസേന. പ്രഖ്യാപനം വന്നതോടെ രാഷ്ട്രീയ ലോകം അത്ഭുതപ്പെട്ടിരിക്കുകയാണ്. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയാണ് പിന്തുണ പ്രഖ്യാപിച്ചത്. വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും താക്കറെ പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.

ബിജെപി നേതൃത്വത്തെയും നിരന്തരം വിമർശിക്കുന്ന എൻ.ഡി.എ ഘടകകക്ഷിയാണ് ശിവസേന. മുന്നണിയിലുണ്ടെങ്കിലും ഇരു പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസത്തിലായിട്ട് ഏറെക്കാലമായി. ഈ സാഹചര്യത്തിൽ ശിവസേനയുടെ പിന്തുണ വാഗ്ദാനം തികച്ചും അപ്രതീക്ഷിത രാഷ്ട്രീയ നീക്കമാണ്. ശിവസേനയ്ക്ക് പുറമെ എൻ.ഡി.എ ഘടകകക്ഷികളായ ശിരോമണി അകാലിദൾ, ലോക്ജനശക്തി പാർട്ടി, ജെ.ഡി.യു എന്നീ പാർട്ടികളും സർക്കാരിന് പിന്തുണ നൽകും.

ഏതാനും മാസം മുൻപ് ബിജെപിയുമായി ഇടഞ്ഞ് മുന്നണി വിട്ട തെലുങ്ക് ദേശം പാർട്ടിയാണ് സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മൺസൂൺ സെഷന്റെ ആദ്യ ദിനത്തിൽ തന്നെ പ്രമേയം അവതരിപ്പിക്കാൻ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ അനുമതി നൽകിയിട്ടുണ്ട്. തെലുങ്ക് ദേശം പാർട്ടിയുടെ എംപി കെസിനേനി ശ്രീനിവാസയാണ് അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയത്.

രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കോൺഗ്രസിന് അവസരം നൽകണമെന്ന് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആദ്യം അനുമതി തേടിയ പാർട്ടി എന്ന നിലയിൽ ടി.ഡി.പിക്ക് അനുമതി നൽകുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP