Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വെല്ലൂരിലെ ജയിലിൽ പതാക ഉയർത്തിയ എകെജിയെ അനുസ്മരിച്ചു; സെല്ലുലാർ ജയിലിൽ മാർബിളിൽ കൊത്തിവെച്ചതിൽ 18 കമ്യൂണിസ്റ്റുകാരുണ്ടെന്ന് പറഞ്ഞ് ഇടതുപക്ഷത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി; നമുക്ക് വേണ്ടത് ഒരു ' ഹിന്ദു-പാക്കിസ്ഥാൻ' അല്ല എന്ന് പറഞ്ഞ് മോദിയൈ കൊട്ടി: രാജ്യസഭയോട് വിട പറയുന്ന സീതാറം യെച്ചൂരി ഇന്ന് സഭയിൽ കത്തിക്കയറിയത് ഇങ്ങനെ

വെല്ലൂരിലെ ജയിലിൽ പതാക ഉയർത്തിയ എകെജിയെ അനുസ്മരിച്ചു; സെല്ലുലാർ ജയിലിൽ മാർബിളിൽ കൊത്തിവെച്ചതിൽ 18 കമ്യൂണിസ്റ്റുകാരുണ്ടെന്ന് പറഞ്ഞ് ഇടതുപക്ഷത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി; നമുക്ക് വേണ്ടത് ഒരു ' ഹിന്ദു-പാക്കിസ്ഥാൻ' അല്ല എന്ന് പറഞ്ഞ് മോദിയൈ കൊട്ടി: രാജ്യസഭയോട് വിട പറയുന്ന സീതാറം യെച്ചൂരി ഇന്ന് സഭയിൽ കത്തിക്കയറിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഹമ്മദ് പട്ടേലിന്റെ മിന്നുന്ന ജയത്തോടെ കോൺഗ്രസ് പാർലമെന്റിൽ മുഖം മിനുക്കുമ്പോൾ സിപിഎമ്മിൻെ ജനറൽ സെക്രട്ടറിയും തിളങ്ങും താരവുമായ സീതാറാം യെച്ചൂരിയുടെ രാജ്യസഭാ ടേം ഈ മാസം അവസാനിക്കുകയാണ്. സീതാറാം യെച്ചൂരിയുടെ സാന്നിദ്ധ്യം എത്ര പ്രസക്തമാണെന്നു ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു ക്വിറ്റ് ഇന്ത്യാ വാർഷികത്തോട് അനുബന്ധിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് അദ്ദേഹം നടത്തിയ പ്രസംഗം.

മോദി സർക്കാരിനെ വിമർശിക്കുകമാത്രമല്ല സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്കിനെകുറിച്ചുള്ള ആധികാരികമായ ഒരു രേഖയായി മാറി ആ പ്രസംഗം. മലയാളികളുടെ സംഭാവനയും അദ്ദേഹം മറന്നില്ല. വെല്ലൂരിലെ ജയിലിൽ പതാക ഉയർത്തിയ എകെജിയെ അദ്ദേഹം പരാമർശിച്ചു. സമ്പൂർണ്ണ സ്വാതന്ത്ര്യം എന്ന ആഹ്വാനമുണ്ടായത് കമ്മ്യൂണിസ്റ്റുകാരായ മൗലാന ഹസ്‌റത് മൊഹാനിയുൾപ്പെട്ടവരിൽ നിന്നാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 1921 ൽ അലഹബാദിൽ ചേർന്ന എ.ഐ.സി.സി യോഗത്തിലാണ് ആദ്യമായി ആ മുദ്രാവാക്യം മുന്നോട്ട് വച്ചത്. അന്ന് ഗാന്ധിജി പോലും അത് അംഗീകരിച്ചില്ല. പിന്നീട് 1929 ലാണ് അദ്ദേഹം പൂർണ്ണ സ്വരാജ് ആവശ്യപ്പെടുന്നത്. നമുക്ക് പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സതാറയുടെ ചരിത്രം പരിശോധിക്കാം . സതാറയുടെ നേതാവായിരുന്ന നാന പാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറായിരുന്നു.

ഇതേ സഭയിൽ അദ്ദേഹം ഇരുന്നിട്ടുണ്ട്. സുഭാഷ് ചന്ദ്രബോസിനൊപ്പം ഐ.എൻ.എ നയിച്ച ക്യാപ്റ്റൻ ലക്ഷ്മി ഭായിയും ഞങ്ങളുടെ നേതാവായിരുന്നു മാത്രവുമല്ല,രാഷ്ട്രപതി സ്ഥാനത്തേക്ക് ഞങ്ങളുടെ സ്ഥാനാർത്ഥിയുമായിരുന്നു അവർ. സെല്ലുലാർ ജയിലിൽ പോകൂ അവിടെ മാർബിളിൽ 18 കമ്യൂണിസ്റ്റുകാരുടെ പേര് കൊത്തി വെച്ചിട്ടുണ്ട്. ഇന്ത്യയുടെ ചരിത്രം ഇടതു പക്ഷത്തിന്റെ കൂടിയാണ് യെച്ചൂരി പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിന്റെ അവസാന കാലത്ത് ബ്രിട്ടീഷ് മാധ്യമമായ എഡ്വേർഡ് ലോയിൽ പറയുന്നത് ഇങ്ങനെയാണ് ഇന്ത്യക്കാർ, രജ്പുതായാലും ബ്രാഹ്മണനായാലും മുസ്ലിമായാലും ദളിതനായാലും പന്നി കഴിക്കുന്നവനും കഴിക്കാത്തവനും പശുവിറച്ചി കഴിക്കുന്നവും കഴിക്കാത്തവനായാലും, ഒരുമിച്ച് നിന്നാൽ പിന്നെ ഇന്ത്യയിൽ ബ്രിട്ടീഷ് രാജ് സാധ്യമല്ല.' എന്നാണ്.ഈ ഒരുമയാണ് നമ്മുടെ അഭിമാനം. ഇതാണ് നമ്മുടെ സവിശേഷത. ഇത് ചരിത്രമാണ്, അത് നിഷേധിക്കാനാവില്ല.

അടുത്തകാലത്ത്് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ മൻ കി ബാത്തിൽ പറയുകയുണ്ടായി . 1947 ൽ സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് എന്തായിരുന്നുവോ നമ്മുടെ ലക്ഷ്യം സ്വപ്നം അത് 2022 നോടകം നമുക്ക് നേടണമെന്ന്. സ്വാതന്ത്ര്യം നേടിയ അതേ കാലത്തു തന്നെയാണ് സർ ഇന്ത്യയ്ക്കു മേൽ വർഗ്ഗിയതയുടെ കാർമേഘം ഇരുണ്ട് കൂടിയതും രാജ്യത്തെ വിഭജിച്ചതും എന്നു നാം മറക്കരുതെന്നും അദ്ദേഹം പറഞ്ഞു

ഇന്നത്തെ സാമ്പത്തിക നയം രാജ്യത്തെ രണ്ടു തട്ടിലാക്കിയിരിക്കുകയാണ്. ഇതിനോടാണ് ഇന്ന് ക്വിറ്റ് ഇന്ത്യ പറയേണ്ടെതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നയമാണ് രാജ്യത്ത് തൊഴില്ലായ്്മയും ദാരിദ്രവും പട്ടിണിയും വർധിപ്പിക്കുന്നത്. ജനങ്ങളെ രണ്ടായി തിരിക്കുന്നത്. പാവപ്പെട്ടവന്റെ ഇന്ത്യയും പണക്കാരന്റെ ഇന്ത്യയും സൃഷ്ടിക്കുന്നത്. മന്മോഹൻ ഗവൺമെന്റിന്റെ സമയത്ത്, 2014 ൽ ജി.ഡി.പിയുടെ 49 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനത്തിന്റെ കയ്യിലായിരുന്നു. ഇന്ന് അത് 58.4 ശതമാനമായി വർധിച്ചിരിക്കുന്നു.

ഇതായിരുന്നോ 1947 ൽ നാം സ്വതന്ത്രരാകുമ്പോൾ കണ്ടിരുന്ന സ്വപ്നം എ്ന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തിന്റെ മത നിരപേക്ഷ-ജനാധിപത്യമൂല്യങ്ങളെ സംരക്ഷിക്കാൻ കഴിയണം. അല്ലാതെ ഒരു ' ഹിന്ദു-പാക്കിസ്ഥാൻ' അല്ല സൃഷ്ടിക്കേണ്ടത്. ചരിത്രത്തിലേക്ക് നോക്കി അഭിമാനം കൊള്ളുകയല്ല വേണ്ടത്, അത് നല്ലത് തന്നെ, മുന്നോട്ട് പോകാൻ കഴിയുമോ എന്നതാണ് ചോദ്യം. രാജ്യത്തിന്റെ ഏകതയെ ഓർമ്മിച്ച് ഒരു കവിതയോടെയാണ് തന്റെ പ്രസംഗംഅദ്ദേഹം അവസാനിപ്പിച്ചത്. അത് ഇങ്ങനെ

മന്ദിർ, മസ്ജിദ്, ഗുരുദ്വാരകൾ
ദൈവത്തെ പങ്കിട്ടെടുത്തു
ഭൂമി പങ്കിട്ടു, സമുദ്രം പങ്കിട്ടു.
മനുഷ്യനെയെങ്കിലും
പങ്കിട്ടെടുക്കരുത്...

നിഷേധിക്കാനാവാത്ത ചരിത്രത്തേയും പൗരന്റെ ആത്മാഭിമാനത്തേയും ഓർമ്മിപ്പിക്കുന്നതായുന്നു സീതാറാം യെച്ചൂരിയുടെ പ്രസംഗം. യെച്ചൂരിക്ക് ഒരിക്കൽ കൂടി മത്സരിക്കാനുള്ള അവസരം നിഷേധിക്കുക വഴി സിപിഐ എം ചരിത്രപരമായ മറ്റൊരു മണ്ടത്തരത്തിലേയ്ക്കാണ് കടക്കുന്നത് എ്ന് തോന്നിപ്പിക്കും വിധം ഉജ്വലമായിരുന്നു അത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP