Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യത്തെ കർഷകർക്കായി പതിനാറ് ഇന കർമ്മ പദ്ധതികൾ: ഹോർട്ടി കൾച്ചർ മേഖലയിൽ 'ഒരു ഉത്പന്നം, ഒരു ജില്ല'; ജൈവവളവും കാർഷികത ഉത്പ്പന്നങ്ങൾ കൊണ്ടുപോകാൻ ട്രെയിനുകളിൽ പ്രത്യേക ബോഗികൾ; ജൈവവളവും രാസവളവും തത്തുല്യമായി ഉപയോഗിക്കുന്ന കൃഷി രീതി പ്രോത്സാഹനം; ജലസംഭരണത്തിലും സൗരോർജ്ജ പദ്ധതിയിലും മികച്ച നേട്ടങ്ങൾ; വ്യോമമന്ത്രാലയത്തിന്റെ സഹായത്തോടെ കിസാൻ ഉഡാൻ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി

രാജ്യത്തെ കർഷകർക്കായി പതിനാറ് ഇന കർമ്മ പദ്ധതികൾ: ഹോർട്ടി കൾച്ചർ മേഖലയിൽ 'ഒരു ഉത്പന്നം, ഒരു ജില്ല'; ജൈവവളവും കാർഷികത ഉത്പ്പന്നങ്ങൾ കൊണ്ടുപോകാൻ ട്രെയിനുകളിൽ പ്രത്യേക ബോഗികൾ; ജൈവവളവും രാസവളവും തത്തുല്യമായി ഉപയോഗിക്കുന്ന കൃഷി രീതി പ്രോത്സാഹനം; ജലസംഭരണത്തിലും സൗരോർജ്ജ പദ്ധതിയിലും മികച്ച നേട്ടങ്ങൾ; വ്യോമമന്ത്രാലയത്തിന്റെ സഹായത്തോടെ കിസാൻ ഉഡാൻ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരണ മുന്നോടിയായി സഭയിൽ അഭിസംബോധന ചെയ്തത്. വിവിധ മേഖലകളെ ശക്തിപ്പെടുത്താനുള്ള പദ്ധതികളും പരിപാടികളും ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാർഷിക മേഖലയിൽ വൻ പ്രോത്സാഹന നൽകിയാണ് ബജറ്റ് അവതരണം മുന്നോട്ട് പോകുന്നത്. കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാൻ വിവിധ പദ്ധതികൾ ഹോർട്ടി കൾച്ചർ മേഖലയിൽ ഒരു ഉത്പന്നം ഒരു ജില്ല എന്ന പദ്ധതി നടപ്പാക്കം നബാർഡ് റീ ഫിനാൻസ് പദ്ധതികൾ വിപുലീകരിക്കും പുതിയ സംഭരണശാലകൾ തുറക്കും വളങ്ങളുടെ സമീകൃത ഉപയോഗം ഉറപ്പാക്കും ജൈവവളവും രാസവളവും തത്തുല്യമായി ഉപയോഗിക്കുന്ന കൃഷി രീതി പ്രൊത്സാഹിപ്പിക്കും വ്യോമമന്ത്രാലയത്തിന്റെ സഹായത്തോടെ കിസാൻ ഉഡാൻ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ പ്രഖ്യാപനങ്ങൾ...

കേന്ദ്രസർക്കാരിന്റെ കടം 2019-ലെ 52.2 ശതമാനത്തിൽ നിന്നും 48.7 ശതമാനമായി കുറഞ്ഞു. 2022 ഓടെ കാർഷിക വരുമാനം ഇരട്ടിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്. 6.11 കോടി കർഷകർ പ്രധാനമന്ത്രി ഫസൽ യോജന പദ്ധതിയിലൂടെ ഇൻഷുർ ചെയ്തു. ജലസംഭരണത്തിലും ,സൗരോർജ്ജ പദ്ധതിയിലും മികച്ച നേട്ടങ്ങൾ കൈവരിക്കാനായി. ജലദൗർബല്യം നേരിടുന്ന രാജ്യത്തെ നൂറ് ജില്ലകളിൽ പ്രത്യേക പദ്ധതികൾ നടപ്പാക്കുംവ്യോമയാന മന്ത്രാലയത്തിന് കൃഷി ഉഡാൻ പദ്ധതി. കാർഷികമേഖലയെ പുനരുജ്ജീവിപ്പിക്കാൻ വിവിധ പദ്ധതികൾ. ഹോർട്ടി കൾച്ചർ മേഖലയിൽ ഒരു ഉത്പന്നം ഒരു ജില്ല എന്ന പദ്ധതി നടപ്പാക്കം. നബാർഡ് റീ ഫിനാൻസ് പദ്ധതികൾ വിപുലീകരിക്കും. പുതിയ സംഭരണശാലകൾ തുറക്കും .വളങ്ങളുടെ സമീകൃത ഉപയോഗം ഉറപ്പാക്കും. ജൈവവളവും രാസവളവും തത്തുല്യമായി ഉപയോഗിക്കുന്ന കൃഷി രീതി പ്രൊത്സാഹിപ്പിക്കും.

മെഡിക്കൽ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ വികസനത്തിന് വിനിയോഗിക്കും. സ്വച്ചഭാരത് അഭിയാൻ 12300 കോടി രൂപ, ജൽജീവൻ പദ്ധതി 3.06 ലക്ഷം കോടി. ക്ഷയരോഗം 2025 ഓടെ നിർമ്മാർജ്ജനം ചെയ്യും ആയുഷ്മാൻ ഭാരത് പദ്ധതിയിലുൾപ്പെടുത്തി 112 ജില്ലകളിൽ എം പാനൽഡ് ആശുപത്രികൾ മെഡിക്കൽ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ വികസനത്തിന് വിനിയോഗിക്കും. ടീച്ചർ,നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, കെയർ ടേക്കേഴ്‌സ് എന്നിവർക്ക് വിദേശത്ത് വലിയ ജോലി സാധ്യതയുണ്ട്. ഈ രംഗത്ത് പ്രൊഫഷണൽ പരിശീലനവും വിദ്യാഭ്യാസവും നൽകാൻ ബ്രിഡജ് കോഴ്‌സ് എന്ന പേരിൽ ആരോഗ്യമന്ത്രാലയം പ്രത്യേക പദ്ധതി നടപ്പാക്കും. വിദേശഭാഷകൾ പഠിക്കാനും അവസരമൊരുക്കും. നിരാലംബർക്കായി ഓൺ ലൈൻ ബിരുദ വിദ്യാഭ്യാസം ലഭ്യമാക്കും പുതിയ വിദ്യാഭ്യാസനയം ഉടൻ പ്രഖ്യാപിക്കും വിദ്യാഭ്യാസ രംഗത്ത് കൂടുതൽ വിദേശ നിക്ഷപം ഉറപ്പാക്കും. നാഷണൽ പൊലീസ് ഫോറൻസിക് സയൻസ് സർവകലാശാലകൾ സ്ഥാപിക്കുമെന്നും മന്ത്രി ബജറ്റിൽ പറഞ്ഞു. ആരോഗ്യ മേഖലയിൽ കൂടുതൽ പൊതു സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കും മെഡിക്കൽ കോളേജുകളെ ജില്ലാശുപത്രികളുമായി ബന്ധിപ്പിക്കാൻ പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തത്തോടെ അഞ്ച് പുതിയ സ്മാർട്ട്‌സിറ്റികൾ സ്ഥാപിക്കും.

ധനവിനിയോഗം ക്രമപ്പെത്തിയും ബാങ്കുകളുടെ കിട്ടാകടം കുറച്ചു സമ്പത്ത് വ്യവസ്ഥയുടെ അടിത്തറ ശക്തമെന്നും ജിഎസ്ടി ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌ക്കാരം പാവപ്പെട്ടവർക്ക് നേരിട്ട് പണമെത്തിച്ചത് നേട്ടമെന്ന് ധനമന്ത്രി സഭയിൽ പറഞ്ഞത്. ജിഎസ്ടി നികുതി സംവിധാനം നടപ്പാക്കിയതോടെ ഒരു കുടുംബത്തിന് മാസചെലവിന്റെ നാല് ശതമാനം വരെ ലാഭിക്കാൻ സാധിക്കുന്നുണ്ടെന്ന് ധനമന്ത്രി വ്യക്തമാക്കി. വിദേശ നിക്ഷേപം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഗണ്യമായി വർധിച്ചു. ജിഎസ്ടിയിലൂടെ പുതിയതായി 16 ലക്ഷം നികുതിദായകരെ എത്തിക്കാനായി. പൊതുകടം കുറഞ്ഞു. നബാർഡ് റീ ഫിനാൻസ് പദ്ധതികൾ വിപുലീകരിക്കും പുതിയ സംഭരണശാലകൾ തുറക്കും വളങ്ങളുടെ സമീകൃത ഉപയോഗം ഉറപ്പാക്കും ജൈവവളവും രാസവളവും തത്തുല്യമായി ഉപയോഗിക്കുന്ന കൃഷി രീതി പ്രൊത്സാഹിപ്പിക്കും.  

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP