Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംസാരിക്കുമ്പോൾ മുഷ്ടിചുരുട്ടി ആക്രോശിച്ചുവെന്നും മർദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നും പരാതി; ഡീൻ കുര്യാക്കോസിനെയും ടി എൻ പ്രതാപനെയും ലോക്‌സഭയിൽ നിന്നും സസ്‌പെന്റ് ചെയ്യാൻ നീക്കം; സർക്കാരിന്റെ പ്രമേയം ലോക്‌സഭാ സ്പീക്കർ അംഗീകരിച്ചു; തിങ്കളാഴ്‌ച്ച അവതരിപ്പിക്കും

കേന്ദ്രമന്ത്രി സ്മൃതി ഇറാനി സംസാരിക്കുമ്പോൾ മുഷ്ടിചുരുട്ടി ആക്രോശിച്ചുവെന്നും മർദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നും പരാതി; ഡീൻ കുര്യാക്കോസിനെയും ടി എൻ പ്രതാപനെയും ലോക്‌സഭയിൽ നിന്നും സസ്‌പെന്റ് ചെയ്യാൻ നീക്കം; സർക്കാരിന്റെ പ്രമേയം ലോക്‌സഭാ സ്പീക്കർ അംഗീകരിച്ചു; തിങ്കളാഴ്‌ച്ച അവതരിപ്പിക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൺഗ്രസ് എംപിമാരായ ടിഎൻ പ്രതാപനെയും ഡീൻ കുര്യാക്കോസിനെയും ലോക്‌സഭയിൽ നിന്നും സസ്‌പെന്റ് ചെയ്യാൻ നീക്കം. ലോക്‌സഭയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശമായി പെരുമാറിയതിനെത്തുടർന്നാണ് നടപടിക്ക് നീക്കം. ഇരുവരെയും സസ്‌പെന്റ് ചെയ്യണമെന്ന സർക്കാറിന്റെ പ്രമേയം ലോക്‌സഭാ സ്പീക്കർ അംഗീകരിച്ചു. തിങ്കളാഴ്ച ഇത് അവതരിപ്പിക്കും.

സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ മന്ത്രി സംസാരിക്കുമ്പോൾ ഇരുവരും മുഷ്ടിചുരുട്ടി ആക്രോശിച്ചുവെന്നും മർദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നുമാണ് ബിജെപി ആരോപണം. ബിജെപി വനിത എംപിമാർ സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകുകയായിരുന്നു. ഇന്ന് സഭയിൽ സ്മൃതി ഇറാനിയും ഡീൻ കുര്യാക്കോസും തമ്മിൽ വാക്‌പോരാണ് നടന്നത്. ടി.എൻ പ്രതാപനും ഡീൻ കുര്യാക്കോസും മന്ത്രിക്കെതിരെ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്ു.

ഉന്നാവ്, ഹൈദരാബാദ് വിഷയങ്ങൾ മുൻനിർത്തി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ലോക്സഭയിൽ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ട് വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ ആഭ്യന്തര മന്ത്രി സഭയിലില്ലായെന്നും പകരം മന്ത്രി സമൃതി ഇറാനിയോ താനോ മറുപടി നൽകാമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേകർ സഭയെ അറിയിച്ചു.

എന്നാൽ സമൃതി ഇറാനി മറുപടി നൽകാൻ എഴുന്നേറ്റപ്പോൾ അത് അനുവദിക്കാനാകില്ലെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഇതിനെ സമൃതി ഇറാനി ചോദ്യം ചെയ്തു. താനൊരു സ്ത്രീയായതുകൊണ്ടാണോ തന്നെ കേൾക്കാൻ പ്രതിപക്ഷം തയ്യാറാകാത്തതെന്ന് സമൃതി ഇറാനി ചോദിച്ചു. മാത്രമല്ല ബലാത്സംഗ കേസുകളെ രാഷ്ട്രീയവത്കരിച്ച ബംഗാളിലെ സാഹചര്യം അവർ ഉയർത്തിക്കാട്ടുകയും ചെയ്തു.

ഇതിനിടെ ടി.എൻ പ്രതാപനും ഡീൻ കുര്യാക്കോസും നടുത്തളത്തിലേക്കിറങ്ങി ബഹളം വെച്ചത് സഭയിൽ മന്ത്രിയും എംപിമാരും തമ്മിലുള്ള വാക്പോരിന് ഇടയാക്കി. പിന്നാലെ എംപിമാർ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി എംപിമാർ രംഗത്ത് വന്നു. സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തുകയാണ് എംപിമാർ ചെയ്തതെന്ന് ബിജെപി അംഗങ്ങൾ ആരോപിച്ചു. ഇതംഗീകരിക്കാൻ കഴിയില്ലെന്നും അവർ മാപ്പ് പറഞ്ഞെപറ്റുവെന്നും ബിജെപി നിലപാടെടുത്തു. ഉച്ചകഴിഞ്ഞ് വിഷയത്തിൽ നിലപാടറിയിക്കാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരിയോട് സ്പീക്കർ ഓം ബിർള നിർദ്ദേശിച്ചു. അതേസമയം എംപിമാർ മാപ്പ് പറയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP