Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആത്മഹത്യാ ശ്രമം ഇനി കുറ്റകരമല്ലാതാകും; മാനസികാരോഗ്യ ശുശ്രൂഷാ ബിൽ രാജ്യസഭ അംഗീകരിച്ചു; ആത്മഹത്യാ ശ്രമത്തെ മാനസിക സമ്മർദത്തിന്റെ അവസ്ഥയെന്നു കണക്കാക്കി ചികിൽസയും പുനരധിവാസവും ഉറപ്പാക്കും

ആത്മഹത്യാ ശ്രമം ഇനി കുറ്റകരമല്ലാതാകും; മാനസികാരോഗ്യ ശുശ്രൂഷാ ബിൽ രാജ്യസഭ അംഗീകരിച്ചു; ആത്മഹത്യാ ശ്രമത്തെ മാനസിക സമ്മർദത്തിന്റെ അവസ്ഥയെന്നു കണക്കാക്കി ചികിൽസയും പുനരധിവാസവും ഉറപ്പാക്കും

ന്യൂഡൽഹി : ആത്മഹത്യാ ശ്രമം കുറ്റകരമല്ലാതാക്കുന്നതിനുള്ള മാനസികാരോഗ്യ ശുശ്രൂഷാ ബിൽ രാജ്യസഭ അംഗീകരിച്ചു. ബിൽ ഇനി ലോക്‌സഭ പാസ്സാക്കണം. ഇതോടെ ആത്മഹത്യാ ശ്രമത്തിന് നിയമപരിരക്ഷ കിട്ടും.

ആത്മഹത്യാ ശ്രമത്തെ കടുത്ത മാനസിക സമ്മർദത്തിന്റെ അവസ്ഥയെന്നു കണക്കാക്കി ചികിൽസയും പുനരധിവാസവും ഉറപ്പാക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാക്കുന്നതിനു ബിൽ വ്യവസ്ഥ ചെയ്യുന്നു. ആത്മഹത്യയ്ക്കു ശ്രമിക്കുന്നവർക്ക് ഒരു വർഷംവരെ തടവും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 309-ാം വകുപ്പ്. ഈ വകുപ്പ് അസാധുവാക്കുന്നതാണ് ഇന്നലെ രാജ്യസഭ പാസ്സാക്കിയ ബില്ലിലെ 124-ാം വകുപ്പ്.

ആത്മഹത്യാ ശ്രമത്തെ മനോദൗർബല്യമായി കണക്കാക്കണമെന്നാണു 2013ൽ അവതരിപ്പിച്ച ബില്ലിൽ ആദ്യം വ്യവസ്ഥ ചെയ്തത്. എന്നാൽ, ഇതിനോട് ആരോഗ്യ മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി വിയോജിച്ചു. മാനസിക പ്രശ്‌നത്തിന്റെ പേരിലല്ലാതെയും പലരും ആത്മഹത്യയ്ക്കു ശ്രമിക്കാമെന്നും എല്ലാവരെയും ചികിൽസയ്ക്കു വിധേയമാക്കുന്ന സ്ഥിതിയുണ്ടാകുമെന്നും സമിതി ചൂണ്ടിക്കാട്ടി. ആത്മഹത്യാ ശ്രമത്തെ കടുത്ത മാനസിക സമ്മർദത്തിന്റെ അവസ്ഥയെന്നു വിളിച്ചാൽ മതിയെന്ന പാർലമെന്ററി സമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചു. തുടർന്ന്, ബില്ലിലെ വ്യവസ്ഥ പരിഷ്‌കരിച്ച് ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ തന്നെ ഭേദഗതി അവതരിപ്പിച്ചു.

ഐപിസി 309 ഭരണഘടനയുടെ 21-ാം വകുപ്പിനു വിരുദ്ധമെന്ന് 1994 ഏപ്രിൽ 26നു പി.രത്തിനം കേസിൽ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വിധിച്ചതാണ്. എന്നാൽ, ഐപിസി 309 ഭരണഘടനാ വിരുദ്ധമല്ലെന്ന് 1996 മാർച്ച് 21നു ഗ്യാൻ കൗർ കേസിൽ അഞ്ചംഗ ബെഞ്ച് വിധിച്ചു. ഭരണഘടനാപരമാണെങ്കിലും അല്ലെങ്കിലും ആത്മഹത്യാ ശ്രമം കുറ്റകരമാക്കുന്നതു മനുഷ്യത്വരഹിതമായ നടപടിയാണെന്നും ഐപിസി 309 ഒഴിവാക്കണമെന്നും ലോ കമ്മിഷൻ വ്യക്തമാക്കി. ആത്മഹത്യയ്ക്കു ശ്രമിക്കുന്ന വ്യക്തിക്കു ശിക്ഷയല്ല, കടുത്ത മാനസിക സമ്മർദത്തിലെന്നു കണക്കാക്കി പരിരക്ഷയാണു നൽകേണ്ടതെന്നു 2011 മാർച്ച് ഏഴിന് അരുണ ഷാൻ ബാഗ് കേസിൽ സുപ്രീം കോടതി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP