Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് സ്പീക്കറുടെ അനുമതി; വെളിപ്പെടുത്തൽ നടത്തിയത് ഭരണകക്ഷി നേതാവ്; പ്രതിപക്ഷത്തെ കൂടുതൽ ഛിന്നഭിന്നമാക്കാനുള്ള മോദി- ഷാ തന്ത്രമെന്ന് സൂചന; ബഡ്ജറ്റ് സമയത്തെ അവിശ്വാസ പ്രമേയം നിഷേധിച്ച സ്പീക്കർ ഇപ്പോൾ രംഗത്തുവന്നത് പ്രതിപക്ഷ ഐക്യത്തിലെ വിള്ളൽ ഉറപ്പാക്കിയ ശേഷം

കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് സ്പീക്കറുടെ അനുമതി; വെളിപ്പെടുത്തൽ നടത്തിയത്  ഭരണകക്ഷി നേതാവ്; പ്രതിപക്ഷത്തെ കൂടുതൽ ഛിന്നഭിന്നമാക്കാനുള്ള മോദി- ഷാ തന്ത്രമെന്ന് സൂചന; ബഡ്ജറ്റ് സമയത്തെ അവിശ്വാസ പ്രമേയം നിഷേധിച്ച സ്പീക്കർ ഇപ്പോൾ രംഗത്തുവന്നത് പ്രതിപക്ഷ ഐക്യത്തിലെ വിള്ളൽ ഉറപ്പാക്കിയ ശേഷം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന് ലോക്സഭാ സ്പീക്കർ സുമിത്ര മഹാജന്റെ അനുമതി. ഇത് പ്രകാരം മൺസൂൺ സെഷൻ തുടങ്ങുന്നതിന്റെ ആദ്യ ദിവസം തന്നെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. മുൻപ് ബഡ്ജറ്റിൽ അവിശ്വാസപ്രമേയം കൊണ്ടു വരാൻ ശ്രമം നടന്നിരുന്നു. എന്നാൽ ഇതിന് സ്പീക്കറുടെ അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ പ്രതിക്ഷത്തെ പോലും അത്ഭുതത്തിലാഴ്‌ത്തി സ്പീക്കർ ഇപ്പോൾ അനുമതി നൽകിയിരിക്കുകയാണ്.

പ്രതിപക്ഷത്തെപ്പോലും അമ്പരപ്പിച്ച തീരുമാനത്തിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി അധ്യക്ഷൻ അമിത് ഷായുടേയും തന്ത്രമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മോദിയുടേയും അമിത് ഷായുടെയും തന്ത്രമനുസരിച്ചാണ് അടിയന്തര പ്രമേയത്തിന് അനുമതി നൽകിയതെന്ന് പേര് വെളിപ്പെടുത്താതെ ഒരു ഭരണകക്ഷി നേതാവ് ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.

പാർലമെന്റ് സെഷൻ തുടങ്ങി ആദ്യ ദിനം തന്നെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടാൽ പ്രതിപക്ഷത്തിന് സഭ തടസപ്പെടുത്താൻ മറ്റ് വിഷയങ്ങളില്ലാതാകും. ബാക്കി ദിവസങ്ങളിൽ പ്രധാനപ്പെട്ട ബില്ലുകൾ പാസാക്കിയെടുക്കാൻ സർക്കാരിന് സാധിക്കുമെന്നും ഭരണകക്ഷി നേതാവ് കൂട്ടിച്ചേർത്തു. തെലുങ്ക് ദേശം പാർട്ടിയുടെ എംപി കെസിനേനി ശ്രീനിവാസയാണ് അവിശ്വാസ പ്രമേയത്തിന് അനുമതി തേടിയത്. ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കോൺഗ്രസിന് അവസരം നൽകണമെന്ന് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടുവെങ്കിലും ആദ്യം അനുമതി തേടിയ പാർട്ടി എന്ന നിലയിൽ ടി.ഡി.പിക്ക് അനുമതി നൽകുകയായിരുന്നു.

ടി.ഡി.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോൺഗ്രസ്, തൃണമുൽ കോൺഗ്രസ്, എൻ.സി.പി, സമാജ്വാദി പാർട്ടി, സിപിഎം തുടങ്ങിയ പാർട്ടികൾ പിന്തുണയ്ക്കുന്നുണ്ട്. 2003ന് ശേഷം കേന്ദ്രസർക്കാർ നേരിടുന്ന ആദ്യ അവിശ്വാസ പ്രമേയമാണിത്. 2003ൽ അന്നത്തെ വാജ്‌പേയ് സർക്കാരിനെതിരെ കോൺഗ്രസാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP