Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മെയ്ക് ഇൻ ഇന്ത്യ' അല്ല 'റേപ് ഇൻ ഇന്ത്യ'യെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം ആയുധമാക്കി ബിജെപി; പാർലമെന്റിൽ പ്രതിഷേധവുമായി ഇറങ്ങിയതിന് പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്നും ഭരണപക്ഷം; ഡൽഹിയെ 'റേപ് ക്യാപ്പിറ്റൽ' എന്ന് മോദി വിളിച്ചത് ഒമ്പത് തവണ; തിരിച്ചടിച്ച് കോൺഗ്രസും; മാപ്പു പറയില്ലെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി; പ്രധാനമന്ത്രിയുടെ പ്രസംഗ വീഡിയോ ട്വീറ്റ് ചെയ്തു

'മെയ്ക് ഇൻ ഇന്ത്യ' അല്ല 'റേപ് ഇൻ ഇന്ത്യ'യെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം ആയുധമാക്കി ബിജെപി; പാർലമെന്റിൽ പ്രതിഷേധവുമായി ഇറങ്ങിയതിന് പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കുമെന്നും ഭരണപക്ഷം; ഡൽഹിയെ 'റേപ് ക്യാപ്പിറ്റൽ' എന്ന് മോദി വിളിച്ചത് ഒമ്പത് തവണ; തിരിച്ചടിച്ച് കോൺഗ്രസും; മാപ്പു പറയില്ലെന്ന് പറഞ്ഞ് രാഹുൽ ഗാന്ധി; പ്രധാനമന്ത്രിയുടെ പ്രസംഗ വീഡിയോ ട്വീറ്റ് ചെയ്തു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ 'റേപ്പ് ഇൻ ഇന്ത്യ' പരാമർശം വിവാദമാക്കാൻ ഇറങ്ങിയ ബിജെപിക്ക് തിരിച്ചടി. പാർലമെന്റിൽ പ്രതിഷേധവുമായി സ്മൃതി ഇറാനിയും വനിതാ എംപിമാരും രംഗത്തുവന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗ വീഡിയോ പുറത്തുവിട്ടു കൊണ്ട് തിരിച്ചടി നൽകുകയാണ് കോൺഗ്രസ് ചെയ്തത്. ബിജെപിയെ വെട്ടിലാക്കിയത് പ്രധാനമന്ത്രി മോദിയുടെ മുൻ പ്രസ്താവനകളാണ്.

ഡൽഹിയെ മോദി പലതവണ പീഡനത്തിന്റെ തലസ്ഥാനം എന്നു വിളിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ആരോപണങ്ങളോട് കോൺഗ്രസ് തിരിച്ചടിച്ചത്. വിവിധ മാധ്യമങ്ങളിൽ വന്ന മോദിയുടെ പരാമർശങ്ങളാണ് കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തത്. കർണാടക, മുംബൈ, ഡൽഹി, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിലായി ഒമ്പത് തവണ മോദി ഡൽഹിയെ പീഡനത്തിന്റെ തലസ്ഥാനമെന്ന് പരാമർശിച്ചിട്ടുണ്ടെന്ന് ട്വീറ്റിൽ ആരോപിച്ചു.

കഴിഞ്ഞ ദിവസം ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് രാഹുൽ റേപ് ഇൻ ഇന്ത്യ പ്രസ്താവന നടത്തിയത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരുന്ന സാഹചര്യം സൂചിപ്പിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം 'നരേന്ദ്ര മോദി പറയുന്നത് മെയ്ക് ഇൻ ഇന്ത്യ എന്നാണ്. എന്നാൽ, എവിടെ നോക്കിയാലും റേപ് ഇൻ ഇന്ത്യ എന്നതാണ് ഇന്ന് കാണാൻ കഴിയുന്നത്. ഉത്തർപ്രദേശിൽ മോദിയുടെ എംഎ‍ൽഎയാണ് ബലാത്സംഗം ചെയ്തത്. പിന്നീട് ഇവർക്ക് വാഹനാപകടമുണ്ടായി. എന്നാൽ, നരേന്ദ്ര മോദി ഇക്കാര്യത്തിൽ ഒരു വാക്കുപോലും പറഞ്ഞിട്ടില്ല.' -എന്നിങ്ങനെയായിരുന്നു രാഹുൽ പറഞ്ഞത്.

എന്നാൽ പരാമർശത്തിൽ രാഹുൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ പാർലമെന്റിൽ ബഹളം വച്ചു. രാഹുൽ മാപ്പു പറയണമെന്നും ചരിത്രത്തിൽ ആദ്യമായാണ് ഒരു നേതാവ് ഇന്ത്യൻ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടേണ്ടവരാണെന്ന് ആഹ്വാനം നൽകുന്നത്. രാജ്യത്തെ ജനങ്ങൾക്കുള്ള ഇത് രാഹുൽ ഗാന്ധിയുടെ സന്ദേശമാണോ ഇത് രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെടണമെന്നും കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പറയുകയുണ്ടായി.

എന്നാൽ പൗരത്വ ബില്ലിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള നീക്കമാണിതെന്നും മാപ്പു പറയില്ലെന്നും രാഹുൽ വ്യക്തമാക്കി. നിലവിലെ സ്ഥിതിഗതികളിൽ നടത്തിയ സാധാരണ പ്രതികരണമാണ് രാഹുലിന്റേതെന്നും മാപ്പ് പറയേണ്ടതില്ലെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. വിവാദ പരാമർശത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും. സ്മൃതി ഇറാനി, സരോജ് പാണ്ഡേ എന്നിവരാണ് കമ്മീഷനെ കാണുക. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് രാഹുലിന്റെ പരാമർശമെന്നാണ് ബിജെപി ആരോപണം.

അതേസമയം 'റേപ് ഇൻ ഇന്ത്യ' പരാമർശം ബിജെപി വിവാദമാക്കിയ സാഹചര്യത്തിൽ മാപ്പ് പറയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ശക്തമായി തുടരുന്ന പ്രതിഷേധങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് തന്റെ പ്രസ്താവനയെ വിവാദമാക്കിയതെന്നും രാഹുൽ പറഞ്ഞു. ഡൽഹിയെ 'റേപ് കാപിറ്റൽ' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിക്കുന്ന വിഡിയോ രാഹുൽ ട്വീറ്റ് ചെയ്തു. വടക്കുകിഴക്കൻ മേഖലയെ ചുട്ടെരിക്കുന്നതിനും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തകർത്തതിനും ഡൽഹിയെ 'റേപ് കാപിറ്റൽ' എന്ന് വിളിച്ചതിനും മോദി മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP