1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
21
Tuesday

പ്രയത്‌നത്തിനുള്ള അംഗീകാരമായി ഈ അവാർഡ്; ജനങ്ങൾക്കുവേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ചു; എല്ലാവരോടും നന്ദിയുണ്ടെന്ന് ജനകീയ എംപി അവാർഡ് ജേതാവ് എംബി രാജേഷ്

March 01, 2014 | 05:38 PM IST | Permalinkപ്രയത്‌നത്തിനുള്ള അംഗീകാരമായി ഈ അവാർഡ്; ജനങ്ങൾക്കുവേണ്ടി വിശ്രമമില്ലാതെ പ്രവർത്തിച്ചു; എല്ലാവരോടും നന്ദിയുണ്ടെന്ന് ജനകീയ എംപി അവാർഡ് ജേതാവ് എംബി രാജേഷ്

സ്വന്തം ലേഖകൻ

'ജനങ്ങളേൽപ്പിച്ച ചുമതല പാർലമെന്റിന്റെ അകത്തും പുറത്തും നിറവേറ്റാൻ വിശ്രമമില്ലാതെയും കഴിവുമുഴുവൻ വിനിയോഗിച്ചും പ്രവർത്തിച്ചിട്ടുണ്ട്. ആ പ്രയത്‌നത്തിനുള്ള അംഗീകാരമാണിത്. ആ അംഗീകാരത്തിന് എല്ലാവരോടും നന്ദി പറയുന്നു,' എം ബി രാജേഷ് വിനയാന്വിതനായി. കേരളത്തിലെ ലോകസഭാംഗങ്ങളിൽ പ്രവർത്തന മികവിനുള്ള മറുനാടൻ മലയാളിയുടെ ജനകീയ എംപി പുരസ്‌കാരത്തിന് അർഹനായ രാജേഷ്, പുരസ്‌കാരലബ്ധി സംബന്ധിച്ച വാർത്തയോട് പ്രതികരിക്കുകയായിരുന്നു.

'പാർലമെന്ററി പ്രവർത്തനം വളരെ ഗൗരവമായി നിർവ്വഹിക്കാൻ സാധിച്ചു. വളരെ കുറച്ചുമാത്രം പ്രവർത്തിച്ച സഭയാണ് പതിനഞ്ചാം ലോക്‌സഭ. ലഭ്യമായ അവസരങ്ങൾ ജനകീയ പ്രശ്‌നങ്ങൾ ഉന്നയിക്കാൻ വിനിയോഗിച്ചു. പാർലമെന്റിൽ അഞ്ഞൂറിലേറെ ചോദ്യങ്ങൾ ഉന്നയിച്ചു. 137 സംവാദങ്ങളിൽ പങ്കെടുത്തു. മണ്ഡലത്തിന്റെയും കേരളത്തിന്റെയും പൊതുവായ പ്രശ്‌നങ്ങളും ഉന്നയിക്കുകയുണ്ടായി. 93% ഹാജരുണ്ട്,ന' രാജേഷ് തന്റെ പ്രവർത്തനം വിലയിരുത്തി.

പാർലമെന്റിൽ രാജേഷ് ഉയർത്തിയ വിഷയങ്ങൾ ശ്രദ്ധേയമാണ്. മംഗലാപുരത്ത് ആദിവാസി വിദ്യാർത്ഥിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് പീഡിപ്പിച്ച വിഷയം പാർലമെന്റിൽ ഉന്നയിച്ചത് രാജേഷ് ആയിരുന്നു. കാശ്മീരിൽ സൈന്യത്തിനു നൽകുന്ന പ്രത്യേകാധികാരനിയമം പിൻവലിക്കണമെന്ന് ആദ്യമായി പാർലമെന്റിൽ ആവശ്യപ്പെട്ടതും ഈ യുവജനനേതാവാണ്. നിഡോ താനിയ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്തെ വംശീയ അതിക്രമങ്ങൾക്കെതിരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തിയ പ്രകടനത്തിനുനേരെ ഡൽഹി പൊലീസ് അഴിച്ചുവിട്ട മർദ്ദനം തടയാൻ രാജ്യസഭാംഗം എംപി അച്യുതൻ എംപിയ്‌ക്കൊപ്പം ഈയിടെ രാജേഷ് ഇടപെട്ടതും പൊലീസിന്റെ മർദ്ദനത്തിനിരയായതും വാർത്തയായിരുന്നു. നഴ്‌സിങ് വിദ്യാർത്ഥികളുടെ ചൂഷണം, നഴ്‌സുമാരെ കുറഞ്ഞ ശമ്പളത്തിന് രാജ്യമെങ്ങുമുള്ള ആശുപത്രികളിൽ ജോലിക്ക് നിർത്തുന്ന ചൂഷണം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം ശക്തിയുക്തം പാർലമെന്റിലുയർത്തി. വിദ്യാഭ്യാസവായ്പ, ചില്ലറവിൽപ്പനമേഖലയിലെ വിദേശനിക്ഷേപം, പ്രവാസിക്ഷേമം, അട്ടപ്പാടിയിൽ പോഷകാഹാരക്കുറവു മൂലമുള്ള ശിശുമരണം തുടങ്ങി പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ ഏറ്റവുമധികം പാർലമെന്റിൽ ഉയർത്തിയതും രാജേഷിന്റെ ജനങ്ങളോടുള്ള പ്രതിബദ്ധത തെളിയിക്കുന്നു.

കോമൺവെൽത്ത് ഗെയിംസ് വേദി പണിയാൻ എത്തിച്ച കരാർ തൊഴിലാളികൾക്ക് മിനിമം കൂലി പോലും നൽകാതെ കബളിപ്പിച്ച വിഷയം പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും കേരളത്തിൽ നിന്നുള്ള ഈ എംപി വേണ്ടിവന്നു. വാഹന ഇൻഷൂറൻസ് കമ്പനികൾക്ക് വേണ്ടി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഒരു ബിൽ രണ്ടുവർഷത്തോളം തടഞ്ഞുവയ്ക്കാൻ കഴിഞ്ഞത് രാജേഷിന്റെ വലിയൊരു നേട്ടമായി പറയണം. വാഹനാപകട മരണങ്ങൾക്ക് നൽകുന്ന പരമാവധി നഷ്ടപരിഹാരം പത്തുലക്ഷമാക്കി നിജപ്പെടുത്തുന്ന നിയമത്തിനെതിരെയാണ് രാജേഷ് ഭേദഗതി നിർദ്ദേശം അവതരിപ്പിച്ചത്. അപകടത്തിനിരയായ വ്യക്തി, അപകടം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് മരിക്കുന്നത് എങ്കിൽ ആ വ്യക്തി അപകടത്തിൽ നിന്നേറ്റ പരിക്കുമൂലമാണ് മരിച്ചത് എന്നു തെളിയിക്കേണ്ട ബാധ്യത മരിച്ചയാളുടെ ബന്ധുക്കൾക്കാവുമെന്നും ഇതേ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.

ഇൻഷൂറൻസ് കമ്പനികളെ സഹായിക്കുന്നതിനു വേണ്ടിയുള്ള ഇത്തരം വ്യവസ്ഥകൾക്കെതിരെ രാജേഷ് ഓരോ സമ്മേളനത്തിലും ഭേദഗതി നിർദ്ദേശം അവതരിപ്പിച്ചതോടെ രാഷ്ട്രീയഭേദമനേ്യ എംപിമാരുടെ പിന്തുണ സമാഹരിക്കാനായി. രാജേഷിനെയും ബിജെപി എംപി യശ്വന്ത് സിൻഹയേയും ഈ ബിൽ പാസാക്കാനായി പ്രത്യേക ചർച്ചയ്ക്ക് മന്ത്രി ക്ഷണിച്ചെങ്കിലും രാജേഷ് വഴങ്ങിയില്ല. രാഷ്ട്രീയാതീതമായി ബില്ലിനോട് ഉയർന്ന എതിർപ്പുമൂലം പാർലമെന്റിൽ ബിൽ പരാജയപ്പെടുമോ എന്ന ഭയത്തിൽ ചർച്ചയ്ക്കിടയിൽ തന്നെ ബിൽ മാറ്റിവച്ചു. രാജ്യസഭയിൽ നിന്ന് എംപിമാരുടെ നോട്ടക്കുറവുമൂലം പാസായി വന്ന ബിൽ ആയിരുന്നു ഇത്. ഈ ലോകസഭാകാലയളവിൽ ബിൽ പാസാക്കുന്നത് തടയാൻ രാജേഷിനായി. ഇക്കണോമിക് ടൈംസ് അടക്കമുള്ള ദേശീയ പത്രങ്ങൾ വളരെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്ത വിഷയമായിരുന്നു, ഇത്.

എംപി ഫണ്ട് വിനിയോഗത്തിൽ പ്രത്യേക മാനദണ്ഡം അവതരിപ്പിച്ച് എംപിമാർക്ക് മാതൃകയായതും എടുത്തുപറയേണ്ടകാര്യമാണ്. ഫണ്ട് ചെലവഴിക്കുന്നതിന് മുൻഗണനാക്രമം നിശ്ചയിക്കുകയാണ് രാജേഷ് ചെയ്തത്. ഇതനുസരിച്ച് പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, മാനസികവും ശാരീരികവുമായ പ്രശ്‌നം നേരിടുന്നവർക്കുള്ള സഹായം, സ്‌പോർട്‌സ്, സാംസ്‌കാരിക മേഖലകൾ എന്നിങ്ങനെയായിരുന്നു, ക്രമം. വികലാംഗരായ 57 പേർക്ക് പ്രത്യേക സൈക്കിൾ, അമ്പതു വായനശാലകൾക്ക് സർക്കാർ നൽകുന്നതിലുമധികം ഗ്രാൻഡ്, ക്യാപ്റ്റൻ ലക്ഷ്മിയുടെ സ്മാരകമായി ഒറ്റപ്പാലത്ത് കേരളത്തിലെ ഒരേയൊരു സൗജന്യ ഡയാലിസിസ് യൂണിറ്റ് തുടങ്ങിയവയൊക്കെ എംപി ഫണ്ടിൽ നിന്ന് അനുവദിച്ചു. പാലക്കാട് മണ്ഡലത്തിലെ എല്ലാ സർക്കാർ, ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും ലാബും ലൈബ്രറിയും പണിയാനും കായികമികവുള്ള സ്‌കൂളുകൾക്ക് മൾട്ടിജിം പണിയാനും ആവശ്യമായ പണം അനുവദിച്ചു. തകർന്നുകിടന്നിരുന്നു തൃശ്ശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള ദേശീയപാതയുടെ ഭാഗം നന്നാക്കാൻ കേന്ദ്രപദ്ധതിയിൽ നിന്ന് എംബി രാജേഷും പികെ ബിജുവും സംയുക്തമായി ഇടപെട്ട് 19 കോടി 70 ലക്ഷം രൂപ വാങ്ങിക്കൊടുത്തതും ശ്രദ്ധേയമായി.

വോട്ടെടുപ്പിന്റെ ആദ്യഘട്ടം മുതൽ തന്നെ മികച്ച ജനപിന്തുണ ലഭിച്ച എംപിയാണ് എംബി രാജേഷ്. 2009 ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും പ്രകടമായ യുഡിഎഫ് തരംഗം അതിജീവിച്ച് ഇടതുപക്ഷത്തിന്റെ പാലക്കാടൻ കോട്ട കാത്ത ഈ യുവ എംപി വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, തിരുവനന്തപുരം ലോ അക്കാദമി കോളജിൽ നിന്ന് നിയമ ബിരുദവുമുണ്ട്. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ എന്നീ സംഘടനകളുടെ സംസ്ഥാന, ദേശീയ കമ്മറ്റികളുടെ ഭാരവാഹിയായിരുന്ന രാജേഷ് കന്നിയങ്കത്തിൽ കോൺഗ്രസിലെ സതീശൻ പാച്ചേനിയെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയിൽ എത്തിയത്.

പിആർഎസ് ലെജിസ്ലേറ്റീവ് റിസർച്ചിൽ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം കേരളത്തിൽ നിന്നുള്ള 20 എംപിമാരിൽ ഏറ്റവുമധികം ചർച്ചകളിൽ പങ്കെടുത്ത എംപി രാജേഷാണ്. 134 ചർച്ചകളിൽ പങ്കെടുത്ത രാജേഷ് ലോക്‌സഭയിൽ 513 ചോദ്യങ്ങൾ ചോദിച്ചു. 2013 ഡിസംബർ വരെയുള്ള കണക്കുകൾ പ്രകാരം എംബി രാജേഷിന് ലോക്‌സഭയിൽ 93 ശതമാനം ഹാജരുണ്ട്. ലോക്‌സഭാംഗങ്ങളുടെ ദേശീയ ശരാശരിയിൽ 76 ശതമാനം ഹാജരും സംസ്ഥാന ശരാശരിയിൽ 79 ശതമാനം ഹാജരുമുണ്ട്.

കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ എംബി രാജേഷ് 513 ചോദ്യങ്ങൾ പാർലമെന്റിൽ ചോദിച്ചു. തന്റെ മണ്ഡലത്തെ#ിലെ തന്നെ റെയിൽവെ കോച്ച് ഫാക്ടറി വിഷയത്തിൽ പാർലമെന്റിൽ നിരവധി തവണ രാജേഷ് ചോദ്യം ഉന്നയിച്ചിട്ടുണ്ട്. 2009 ജൂലൈ 26 നാണ് രാജേഷ് ആദ്യമായി കോച്ച് ഫാക്ടറിക്കായി പാർലമെന്റിൽ ചോദ്യം ചോദിച്ചത്. തുടർന്ന് 2010, 2011, 2012 വർഷങ്ങളിൽ വിവിധ സെഷനുകളിലായി പലതവണ കോച്ച് ഫാക്ടറിക്കായി രാജേഷ് ശബ്ദമുയർത്തി. വിദ്യാഭ്യാസ വായ്പ ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി2009 ജൂലൈ 23 ന് ചോദ്യം ഉന്നയിച്ചതാണ് ശ്രദ്ധേയമായ മറ്റൊരു ഇടപെടൽ. കേരളത്തിലെ കേര കർഷകരുടെ പ്രശ്‌നങ്ങൾ പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ദുരഭിമാനഹത്യകൾ തടയുന്നതിന് കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് ചോദ്യം ഉന്നയിച്ചു. കേരളത്തിനായി ഐഐടി, ഗൾഫിൽ നിന്ന് മടങ്ങിയെത്തുന്നവർക്ക് പുനരധിവാസ പാക്കേജ്, പ്രവാസികളുടെ വോട്ടവകാശം തുടങ്ങിയ വിഷയങ്ങളും ഈ യുവനേതാവ് ഉന്നയിച്ചു.

ഐപിഎൽ അഴിമതി പാർലമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരികയും അനേ്വഷണം ആവശ്യപ്പെടുകയും ചെയ്തു. ഉത്സവ കാലത്ത് കേരളത്തിന് പുറത്ത് ജോലി ചെയ്യുന്നവർക്കായി പ്രത്യേക ട്രെയിനുകളും ഫ്‌ളൈറ്റുകളും ആവശ്യപ്പെട്ടു. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ടതും ശ്രദ്ധേയമായി. കേരള ഗൾഫ് സെക്ടറിലേക്കുള്ള വിമാന നിരക്ക്, ഐപിഎൽ ഫണ്ടിന്റെ ആഭ്യന്തര ഓഡിറ്റ്, ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് പ്രത്യേക ഫണ്ട്, പ്ലാച്ചിമട ട്രെ#െബ്യൂണൽ ബിൽ, കേരളത്തിന് അധിക വൈദ്യുതി എന്നീ വിഷയങ്ങളും രാജേഷ് പാർലമെന്റിന്റെ ശ്രദ്ധയിൽകൊണ്ടുവന്നു.

പതിനഞ്ചാം ലോക്‌സഭയുടെ പതിനഞ്ച് സെഷനുകളിലെ രാജേഷിന്റെ ഹാജർ നില ഇപ്രകാരം :
2009 ആദ്യ സെഷൻ 100 %, ബഡ്ജറ്റ് സെഷൻ 100%, ശൈത്യകാല സമ്മേളനം 100%
2010 ബഡ്ജറ്റ് സെഷൻ 100%, മൺസൂൺ സെഷൻ 92%, ശൈത്യകാല സമ്മേളനം 96%
2011 ബഡ്ജറ്റ് സെഷൻ 74%, മൺസൂൺ സെഷൻ 96%, ശൈത്യകാല സമ്മേളനം 100%
2012 ബഡ്ജറ്റ് സെഷൻ 100%, മൺസൂൺ സെഷൻ 74%, ശൈത്യകാല സമ്മേളനം 95%
2013 ബഡ്ജറ്റ് സെഷൻ 81%, മൺസൂൺ സെഷൻ 95%, ശൈത്യകാല സമ്മേളനം 100%

 

സ്വന്തം ലേഖകൻ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
കർണ്ണാടകയിലും യുപിയിലും മഹാസഖ്യത്തെ തോൽപ്പിച്ച വീര്യം; ബീഹാറിലും മഹാരാഷ്ട്രയിലും സഖ്യത്തിലൂടെ നേട്ടം; ബംഗാളിലും ഒഡീഷയിലും സർജിക്കൽ സട്രൈക്ക് നടത്തി മുന്നേറ്റം; രാജസ്ഥാനിലും മധ്യപ്രദേശിലും ധീരതയോടെ കുതിപ്പ്; ഇനി അവശേഷിക്കുന്നത് കർണ്ണാടക ഒഴികെയുള്ള ദക്ഷിണേന്ത്യൻ ഹൃദയം കീഴടക്കൽ മാത്രം; എക്‌സിറ്റ് പോളുകൾ ശരിയെങ്കിൽ 2014ത്തിലെ മോദി തരംഗം 2019ൽ മോദി സുനാമിയായി മാറുന്നതിന് പിന്നിൽ മോദിയുടെ മുമ്പിൽ നിർത്തിയുള്ള അമിത് ഷായുടെ കൃത്യമായ ചാണക്യ തന്ത്രങ്ങൾ
കേരളത്തിൽ എൽഡിഎഫ് മുൻതൂക്കമെന്ന് പ്രവചിച്ച് കൈരളി ന്യൂസിന്റെ സർവേ ഫലം; എൽഡിഎഫ് 11 സീറ്റുകളിൽ വിജയിക്കുമ്പോൾ യുഡിഎഫ് ഒമ്പതിടത്തെന്ന് സർവേഫലം; പത്തനംതിട്ടയിൽ വീണാ ജോർജ്ജ് വിജയിക്കുമ്പോൾ കെ സുരേന്ദ്രന് മൂന്നാം സ്ഥാനം മാത്രം; തിരുവനന്തപുരത്ത് ശശി തരൂർ മികച്ച മാർജിനിൽ വിജയിക്കും; കുമ്മനം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും; വടകരയിൽ പി ജയരാജനും കണ്ണൂരിൽ പി കെ ശ്രീമതിയും വിജയിക്കും; സുരേഷ് ഗോപി ഇളക്കി മറിച്ച തൃശ്ശൂരിൽ രാജാജി മാത്യൂസ് വിജയിക്കുമെന്നും പ്രവചനം
'ഒട്ടകം' ഗോപാലകൃഷ്ണനെ കുടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തിയത് ശ്രീമതിയുടെ മാനനഷ്ട ആരോപണത്തിൽ; ബിജെപി നേതാവിനെതിരെ കേസു കൊടുക്കാൻ സർക്കാർ അഭിഭാഷകനോട് ഒന്നും ആലോചിക്കാതെ പിണറായി സർക്കാർ നിർദ്ദേശിച്ച് ഉത്തരവിറക്കിയത് ഒരു കൊല്ലം മുമ്പ്; ഒടുവിൽ തിരിച്ചറിഞ്ഞത് ശ്രീമതി മന്ത്രിയല്ലെന്ന യാഥാർത്ഥ്യം; ഗോപാലകൃഷ്ണനെതിരായ ഉത്തരവ് പിൻവലിച്ചതിന് പിന്നിലെ കഥ
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
സൽമാനൊപ്പം നിൽക്കുന്നത് 'അഭിപ്രായ സർവേ'...എന്നോടൊപ്പം നിൽക്കുന്നത് 'എക്‌സിറ്റ് പോൾ'...അഭിഷേകിനൊപ്പം കുടുംബമായി നിൽക്കുന്നത് തിരഞ്ഞെടുപ്പ് ഫലം; ബോളിവുഡ് റാണി ഐശ്വര്യ റായിയെ അവഹേളിക്കുന്ന തരത്തിലുള്ള എക്‌സിറ്റ് പോൾ ട്രോൾ പങ്കുവെച്ച വിവേക് ഓബ്രോയ്ക്ക് സമൂഹ മാധ്യമത്തിൽ കനത്ത വിമർശനം; ട്രോൾ 'ക്രിയേറ്റീവാണെന്നും' ലൂസിഫർ വില്ലന്റെ വക ക്യാപ്ഷൻ
ഉത്തരാഖണ്ഡിൽ അഞ്ച് മണ്ഡലങ്ങളുടെ പേര് മാറി; ഡിഎംകെ മത്സരിക്കുന്ന ചെന്നൈ സെൻട്രലിൽ കോൺഗ്രസ് ജയിക്കുമെന്ന് പ്രവചനം; സിക്കിം മണ്ഡലത്തിലും ജയിക്കുന്നത് മത്സരിക്കാത്ത സ്ഥാനാർത്ഥി; ബിജെപി സഖ്യത്തിന് ഏറ്റവും കൂടുതൽ സീറ്റുകൾ പ്രവചിച്ച ഇന്ത്യാ ടുഡേ സർവ്വേയിൽ സർവ്വത്ര തെറ്റുകൾ; മണ്ടത്തരങ്ങൾ ചർച്ചയായതോടെ സർവ്വേ ഫലം ഉൾപ്പെട്ട വാർത്താ ലിങ്കുകൾ പലതും പിൻവലിച്ച് ഇന്ത്യാ ടുഡേ; എക്‌സിറ്റ് പോൾ ഞെട്ടൽ മാറാൻ പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം പിശകുകൾ തന്നെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
ടെലിപ്പതി ഒരു ശാസ്ത്രമാണോ? ഒരാളുടെ മനസ്സിലുള്ള കാര്യങ്ങൾ മറ്റൊരാൾക്ക് വായിക്കാൻ ആവുമോ? പിന്നെങ്ങനെയാണ് നമ്മുടെ മനസ്സിൽ മാത്രമുള്ള വാക്യങ്ങൾ ഓട്ടിസ്റ്റിക്ക് ആയ ഈ കുട്ടിക്ക് ടൈപ്പ് ചെയ്യാൻ കഴിയുന്നത്; നടന്മാരായ ടിനി ടോമും കലാഭവൻ പ്രജോദുമൊക്കെ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും വലിയ അത്ഭുതമെന്ന് വിശേഷിപ്പിച്ച സംഭവം വസ്തുനിഷ്ഠമോ? ഫ്ളവേഴ്സ് കോമഡി ഉൽസവത്തിലൂടെ വൈറലായ മനസ്സുവായിക്കുന്ന കുട്ടിയുടെ പിന്നിലെ ശാസ്ത്രം ഇങ്ങനെയാണ്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
പൗണ്ട് വില നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തി; ഓഹരി വിപണിയിലും ഉണർവ്വ് ഇല്ല; വരു ദിനങ്ങളിൽ പ്രതിസന്ധി അതിരൂക്ഷമാകും; ബ്രെക്സിറ്റ് അനിശ്ചിതത്വങ്ങൾ ബ്രിട്ടീഷ് വിപണിയെ ഉലച്ചപ്പോൾ പഴി കേരള മുഖ്യമന്ത്രിക്കും; പിണറായി കാലു കുത്തിയാൽ മാൻഡ്രേക്കിനെ പോലെ എല്ലാം തീരുമെന്ന് ചൂണ്ടിക്കാട്ടി പരിഹസിച്ച് സോഷ്യൽ മീഡിയ
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
140 സീറ്റുകൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ മറ്റ് പ്രതിപക്ഷ കക്ഷികൾക്ക് കൂടി സ്വീകാര്യനായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസ് അന്വേഷണം എത്തി നിൽക്കുന്നത് എകെ ആന്റണിയിൽ; മമതയ്ക്കും ജഗ് മോഹനും ചന്ദ്രശേഖർ റാവുവിനും വരെ സ്വീകാര്യനായതോടെ കൂട്ടുകക്ഷി സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്തം മലയാളി നേതാവ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ടുകൾ; ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുമ്പോൾ മമതയോ മായാവതിയോ എന്ന ചർച്ച ഒടുവിൽ എത്തി നിൽക്കുന്നത് ആന്റണിയിൽ തന്ന
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ