1 usd = 71.49 inr 1 gbp = 89.41 inr 1 eur = 79.11 inr 1 aed = 19.46 inr 1 sar = 18.99 inr 1 kwd = 235.12 inr

Sep / 2019
18
Wednesday

പാലായിൽ മാണിയുടെ രണ്ടില കൊഴിഞ്ഞെങ്കിലും പീരുമേട്ടിൽ ജയലളിതയുടെ രണ്ടില തളിർത്തു; സംസ്ഥാന ചരിത്രത്തിൽ ആദ്യമായി എഐഎഡിഎംകെ പ്രതിനിധി ഒരു പഞ്ചായത്തിലെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു; പീരുമേട് പഞ്ചായത്ത് പ്രസിഡന്റായി തമിഴ് പാർട്ടിയുടെ പ്രതിനിധി പ്രവീണ തെരഞ്ഞെടുക്കപ്പെടുമ്പോൾ

September 18, 2019

പീരുമേട്: കേരളത്തിൽ കേരളാ കോൺഗ്രസാണ് രണ്ടിലയുടെ അവകാശികൾ. എന്നാൽ പാലാ തെരഞ്ഞെടുപ്പിലെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നമില്ല. കെ എം മാണിയുടെ ചിഹ്നമായ രണ്ടില കേസിലും വഴക്കിലും കുടുങ്ങുകയാണ്. ഇതോടെ രണ്ടിലയ്ക്ക് തളർച്ച പറ്റുമെന്ന വിലയിരുത്തലും...

വാർത്താസമ്മേളനത്തിൽ ബിരിയാണി വിളമ്പുമെങ്കിലും കണക്ക് കണക്കായിരിക്കണം മുസ്ലിം ലീഗിന്; കോഴിക്കോട് ജില്ലാ പ്രസിഡന്റിന്റെ ഒന്നരവർഷത്തെ യാത്രപ്പടി ഏഴരലക്ഷം; കണക്ക് ചോദിച്ചപ്പോൾ ഒന്നിലും താൻ കക്ഷിയല്ലെന്ന് പറഞ്ഞ് മുങ്ങി എം.എ.റസാഖ് മാസ്റ്റർ; ഒത്തിരി യാത്ര ചെയ്തതിന്റെ ചെലവെന്ന് പറഞ്ഞിട്ടും തലയൂരാനാവാതെ ജില്ലാ പ്രസിഡന്റ് ഉമർ പാണ്ടികശാല; യാത്രപ്പടി വിവാദം താഴെ തട്ടിലേക്ക്

September 16, 2019

കോഴിക്കോട്: ചെറിയ തോതിൽ ആർഭാടങ്ങളെ എന്നും അംഗീകരിക്കുന്ന പാർട്ടിയാണ് മുസ്ലിം ലീഗ്. വാർത്താസമ്മേളനത്തിന് പാർട്ടി ഓഫീസിലെത്തുന്ന മാധ്യമ പ്രവർത്തകർക്ക് ആദ്യം ബിരിയാണി വിളമ്പിയിട്ട് മാത്രം വാർത്താ സമ്മേളനം ആരംഭിക്കുന്ന നേതാക്കളാണ് പാർട്ടിയുടേത്. എന്നാൽ ഒ...

ജനം ടിവിയുടെ ലോഗോ ഉപയോഗിച്ചുള്ള അപകീർത്തി പ്രചാരണം ഗുരുതരകുറ്റം; വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് പി.ജയരാജനെ തേജോവധം ചെയ്യാൻ; സൈബർ സെല്ലിന്റെ അന്വേഷണത്തിൽ പ്രതികളെ കുറിച്ച് സൂചന; ജയരാജൻ ബിജെപിയിലേക്കെന്ന വാർത്തയുടെ സോഴ്‌സ് മലപ്പുറം തന്നെ; ആദ്യം പ്രത്യക്ഷപ്പെട്ടത് മുസ്ലിം ലീഗ് ആഭിമുഖ്യമുള്ള പച്ചപ്പട, നിലപാട് ഗ്രൂപ്പുകളിൽ; സംഘപരിവാറിനെയും ജനം ടിവിയെയും വിരൽ ചൂണ്ടിയ സിപിഎമ്മിനെ വെട്ടിലാക്കി ആരോപണമുന നീളുന്നത് ലീഗിന് നേർക്ക്

September 16, 2019

 കണ്ണൂർ: സിപിഎം. സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജൻ ബിജെപി.യിൽ ചേരുമെന്ന പ്രചാരണത്തിന് പിന്നിൽ മുസ്ലിം ലീഗോ ? ജയരാജനെതിരെ ഇത്തരത്തിൽ അപകീർത്തികരമായ വാർത്തയുടെ പ്രഭവ കേന്ദ്രം മലപ്പുറത്താണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് ആഭിമുഖ്യത്തിലുള്ള പ...

ശ്രമിച്ചത് ദുരന്തത്തിന് ഇരയായവർക്ക് ആശ്വാസം പകരാൻ മാത്രം; പിണറായി സ്തുതിയിൽ തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; വിവാദമുണ്ടാക്കാൻ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിച്ചു; പാർട്ടി പ്രവർത്തകർക്ക് വിഷമമുണ്ടായതിൽ ഖേദം പ്രകടിപ്പിച്ച് ലീഗ് എംപി പിവി അബ്ദുൾ വഹാബ്

September 14, 2019

മലപ്പുറം: പിണറായി സ്തുതി പാർട്ടിക്കുള്ളിൽ വിവാദമായതോടെ വിശദീകരണവുമായി മുസ്ലിം ലീഗ് രാജ്യസഭ എംപി പിവി അബ്ദുൾ വഹാബ് രംഗത്ത്. കവളപ്പാറയിലും മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലും പ്രളയദുരന്തം അനുഭവിച്ചവരെ സഹായിക്കുകയും അവർക്ക് ആശ്വാസംപകരാൻ ശ്രമിക്കുകയുമാണ...

സർക്കാരിന് എതിരെയുള്ള ഒരു പ്രക്ഷോഭ പരിപാടിക്കും പങ്കെടുക്കുന്നില്ല; ലീഗ് സ്വന്തം നിലക്ക് പ്രളയസഹായവുമായി മുന്നോട്ട് വന്നപ്പോൾ എംപി കൈ കോർത്തത് അൻവറിനും ജലീലിനുമൊപ്പം; പികെ ബഷീറിന്റെ മണ്ഡലത്തിൽ സ്വന്തം കോളേജിലെ പരിപാടിക്ക് ക്ഷണിക്കുന്നതും പിവി അൻവറിനെ; പിവി അബ്ദുൾ വഹാബ് സിപിഎമ്മുമായി അടുക്കുന്നതിൽ ലീഗ് നേതൃത്വത്തിന് ആശങ്ക; വ്യവസായ പ്രമുഖൻ നടത്തുന്നത് 2021ൽ കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായി മന്ത്രിയാകാനുള്ള സമ്മർദ്ദമെന്നും സൂചന

September 13, 2019

മലപ്പുറം: ലീഗ് രാജ്യസഭ എംപി പി.വി അബ്ദുൾ വഹാബിന്റെ സിപിഎമ്മുമായുള്ള അടുപ്പം മുസ്ലിം ലീഗ് നേതൃത്വത്തിന് ആശങ്ക വർധിക്കുന്നു.പ്രളയദുരിതാശ്വാസപ്രവർത്തനത്തിൽ സർക്കാർ പരാജയമാണെന്ന മുസ്ലിം ലീഗ് നിലപാട് തള്ളി സർക്കാരിനെ പ്രശംസിച്ച് മുസ്ലിം ലീഗ് ദേശീയ ട്രഷറർ ...

പാലാ ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; ഒരു ഉപതെരഞ്ഞെടുപ്പ് വിജയിച്ചാൽ സുപ്രീംകോടതി വിധി മാറ്റാനാകുമോ എന്നും കോടിയേരി

September 13, 2019

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പലരും ശബരിമല വിഷയം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചെങ്കിലും പാലാ ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചയാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അധികാരം കിട്ടിയാൽ ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി റദ്ദാക്കുമെന്ന് ...

സസ്‌പെൻഷൻ കാലത്തും പി കെ ശശി നടത്തിയത് മികച്ച പ്രവർത്തനമെന്ന് വിലയിരുത്തി സിപിഎം; ഡിവൈഎഫ്ഐ വനിത നേതാവിനെ പീഡിപ്പിച്ച കേസിലെ ആരോപണവിധേയൻ വീണ്ടും ജില്ലാ കമ്മിറ്റിയിലേക്ക്; പാലക്കാട് എംബി രാജേഷിനെ തോൽപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവും മുഖവിലയ്ക്കെടുത്തില്ല; ഷൊർണ്ണൂർ എംഎൽഎയെ തിരിച്ചെടുക്കുന്നത് 14 ജില്ലാ നേതാക്കളുടെ എതിർപ്പിനേയും മറികടന്ന്

September 12, 2019

പാലക്കാട്: ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന പി കെ ശശിയെ സിപിഎം ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. ഷൊർണ്ണൂർ എംഎൽഎ കൂടിയായ പി കെ ശശിയെ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്താനാണ് തീരുമാനമായത്. ശശിയെ ത...

ദേവഗൗഡ വന്നിട്ടും തീരുമാനമായില്ല; അഡ്വ.ജോർജ് തോമസിന് വേണ്ടി മാത്യു.ടി.തോമസും സാബു ജോർജിനായി മന്ത്രി. കെ.കൃഷ്ണൻകുട്ടിയും; ജനതാദൾ സെക്കുലർ സംസ്ഥാന സെക്രട്ടറി ജനറൽ ആരെന്നറിയാൻ വൈകും

September 09, 2019

കൊച്ചി :ജനതാദൾ സെക്കുലർ സംസ്ഥാന സെക്രട്ടറി ജനറലിനെ തീരുമാനിക്കാൻ ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം തീരുമാനമാവാതെ പിരിഞ്ഞു. സംസ്ഥാന സെക്രട്ടറി ജനറൽ സ്ഥാനത്തിന് അഡ്വ. ജോർജ് തോമസിന് വേണ്ടി മുൻ മന്ത്രി മാത്യു ടി.തോമസും, ക...

`ജോസ് കെ മാണിയുമായി ഒരുമിച്ച് പ്രവർത്തിക്കാൻ എനിക്ക് താൽപര്യമില്ല`; പൊതുയോഗത്തിൽ ഗോ ബാക്ക് വിളിച്ചതും കൂവി ഓടിച്ചതും പക കൂട്ടി; ജോസ് ടോമിന് വേണ്ടി വോട്ട് ചോദിക്കുക സമാന്തരമായി മാത്രമെന്ന് പ്രഖ്യാപിച്ച് വർക്കിങ് ചെയർമാൻ; ആത്മാഭിമാനമുണ്ടെങ്കിൽ ജോസഫ് മുന്നണി വിടണമെന്ന് കോടിയേരി; കോൺഗ്രസ് ശ്രമിക്കുന്നത് മാണിയുടെ പാർട്ടിയെ നശിപ്പിക്കാനെന്നും സിപിഎം സെക്രട്ടറി; ഉമ്മൻ ചാണ്ടിയെപ്പോലും തള്ളി ജോസഫിന്റെ പോക്ക് ഇടത്തേക്കോ?

September 08, 2019

കോട്ടയം: പാലായിൽ ഉപതെരഞ്ഞെടുപ്പിനുള്ള യുഡിെഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ട് ഒരാഴ്ച പിന്നിടുന്നു. ജോസ് കെ മാണിവിഭാഗവും ജോസഫ് വിഭാഗവും തമ്മിലുള്ള തർക്കം പക്ഷേ ഇനിയും അവസാനിച്ചിട്ടില്ല. സ്ഥാനാർത്ഥി നിർണയത്തലും ചിഹ്നത്തിന്റഎ കാര്യത്തിലും തുടർന്ന ചർച്ചക...

ഓട്ടോറിക്ഷ ആവശ്യപ്പെട്ട ജോസ് ടോമിനു കിട്ടിയത് 'കൈതച്ചക്ക'; ചിഹ്നം ഏതായാലും തന്റെ ജയം ഉറപ്പാണെന്ന് ജോസ് ടോം; മത്സര രംഗത്ത് 12 സ്വതന്ത്ര സ്ഥാനാർത്ഥികൾ; രണ്ടില ഇല്ലാതെ പാലയിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുന്നത് 32 വർഷത്തിന് ശേഷം  

September 07, 2019

പാലായിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജോസ് ടോമിനു 'കൈതച്ചക്ക'ചിഹ്നം അനുവദിച്ചു. ഓട്ടോറിക്ഷ ആവശ്യപ്പെട്ടിങ്കിലും മറ്റൊരു സ്വതന്ത്രൻ ഓട്ടോറിക്ഷ കൈക്കലാക്കിയതോടെയാണ് ജോസ് ടോം നിരാശനായത്. പാലാ ഉപതിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രികകൾ പിൻവലിക്കുന്നതിനുള്ള സ...

രജനീകാന്ത് ബിജെപിയിൽ ചേരുന്നു എന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതം; ഉടൻ തന്നെ സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന് റിപ്പോർട്ടുകൾ; പുറത്ത് ഓളമില്ലെങ്കിലും അണിയറയിൽ നടക്കുന്നത് വൻ തയ്യാറെടുപ്പുകൾ; സ്റ്റൈൽ മന്നന്റെ പാർട്ടി രൂപീകരണം കാത്ത് ആരാധക ലക്ഷങ്ങൾ; അടുത്ത വർഷമാദ്യമെന്ന് അടുത്ത വൃത്തങ്ങൾ

September 07, 2019

ചെന്നൈ: സൂപ്പർ താരം രജനീകാന്ത് ബിജെപിയിൽ ചേരുന്നു എന്ന അഭ്യൂഹങ്ങൾ അടിസ്ഥാനരഹിതമാണെന്ന് താരത്തിനോട് അടുത്ത് വൃത്തങ്ങൾ വെളിപ്പെടുത്തി. പക്ഷേ രജനീകാന്ത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പാർട്ടി രൂപീകരണവുമാ...

എരിതീയിൽ എണ്ണയൊഴിക്കാൻ സകലവഴിയും തെളിച്ച് ജോസഫ്; ഉപതിരഞ്ഞെടുപ്പ് കൺവൻഷനിൽ തെറി വിളിച്ച് അപമാനിച്ചതിൽ പരിഭവവും പരാതിയും; പ്രതിച്ഛായയിലെ മുഖപ്രസംഗവും കല്ലുകടിയായി; ജോസ് ടോമിനായി ജോസ്.കെ.മാണി വിഭാഗത്തിനൊപ്പം പ്രചാരണത്തിനിറങ്ങില്ല; സമാന്തരമായി പ്രചാരണത്തിനിറങ്ങുമെന്നും ജോസഫ് വിഭാഗം നേതാക്കൾ; ജോസഫിന്റെത് രാഷ്ട്രീയ തീരുമാനമാണോയെന്ന് അറിയില്ലെന്ന് റോഷി അഗസ്റ്റിൻ; ഇനി പന്ത് യുഡിഎഫ് നേതൃത്വത്തിന്റെ കോർട്ടിൽ

September 07, 2019

കോട്ടയം: പാലായിൽ കേരള കോൺഗ്രസിലെ പ്രശ്‌നങ്ങൾക്ക് വെടിനിർത്തലില്ല. ജോസഫ് വിഭാഗം മുഖം തിരിച്ചുനിൽക്കുന്നതാണ് യുഡിഎഫിനെ വെട്ടിലാക്കുന്നത്. യുഡിഎഫ് കൺവൻഷനിൽ ജോസ്.കെ.മാണി പക്ഷം അപമാനിച്ചുവെന്ന് ആരോപിച്ചാണ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ പ്രചാരണത്തിൽ നിന്ന് ജോസ...

'മൂന്ന് വർഷമായി ഒരു പൈസപോലും അനുവദിച്ചിട്ടില്ല; വീണ്ടും ധനവകുപ്പിനെതിരെ വാളൊങ്ങി ജി സുധാകരൻ; ഹൈക്കോടതി കേസെടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാകില്ല; പി.ഡബ്ലിയു ഡി റോഡുകളേക്കാൾ കഷ്ടമാണ് പഞ്ചായത്ത് കോർപറേഷൻ റോഡുകളുടെ അവസ്ഥ; സർക്കാർ ഫണ്ടു തരാതെ എന്തു ചെയ്യാൻ പറ്റുമെന്നും പൊതുമരാമത്ത് മന്ത്രി

September 06, 2019

കൊച്ചി; വീണ്ടും ധനവകുപ്പിനെതിരെ വിമർശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ.പഞ്ചായത്ത് കോർപറേഷൻ റോഡുകളുടെ ശോച്യാവസ്ഥയിലാണ് ധനവകുപ്പിനെ കടന്നാക്രമിച്ച് സുധാകരൻ രംഗത്തെത്തിയത്. ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി മൂന്നു വർഷമായി സർക്കാർ ഒരു പൈസപോലും അനുവദിച...

കുതിരയുമായി ജോസഫ് പോയപ്പോൾ പാലയിൽ സ്വതന്ത്രരായി ഇറങ്ങാൻ കിട്ടിയ രണ്ടില പിന്നീട് മാണിയുടെ ചിഹ്നമായി; രണ്ടിലയ്ക്കും ജോസഫ് ഉടക്കിട്ടതോടെ പുതിയ ചിഹ്നം നോക്കി കേരള കോൺഗ്രസും; നുകം വച്ച കാള മരവിച്ചപ്പോൾ ഉമ്മൻ ചാണ്ടിയും സ്വന്തന്ത്രനായി മത്സരിച്ചു; പാലയിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി സ്വതന്ത്രനാകുമ്പോൾ ഒരു ചിന്ന ചരിത്രം

September 06, 2019

പാലാ; പാലായിൽ കേരള കോൺഗ്രസ്എം നിർത്തിയ ജോസ് ടോം സ്വതന്ത്രനായി മൽസരിക്കുമെന്ന് കാര്യത്തിൽ ഉറപ്പായി. പാർട്ടി സ്ഥാനാർത്ഥിയായി നൽകിയ പത്രിക തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിയിരുന്നു. പത്രികയിലെ പിഴവുകൾ ഉയർത്തിക്കാട്ടി പി.ജെ.ജോസഫ് പക്ഷം നടത്തിയ നീക്കം അംഗീകരിച്...

കളിക്കുന്നത് സേഫ് സോൺ പൊളിറ്റിക്‌സ്; ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ഇടപെടൽ ദുർബലം; മുത്തലാഖ്, അസം പൗരത്വം, കശ്മീർ വിഷയങ്ങളിൽ പാർട്ടി എംപിമാരുടെ പ്രകടനം മോശം; പാർട്ടി യോഗങ്ങളിൽ രാഷ്ട്രീയ ചർച്ചകളില്ല; മൂസ്ലീം ലീഗിൽ നേതൃമാറ്റം വേണമെന്ന് യൂത്ത് ലീഗ് പ്രമേയം

September 05, 2019

കോഴിക്കോട്: മുസ്‌ലിം ലീഗിൽ നേതൃമാറ്റം ആവശ്യപ്പെട്ട് യൂത്ത്് ലീഗ് സംസ്ഥാന കൗൺസിൽ യോഗത്തിൽ പ്രമേയം. ദേശീയ സംസ്ഥാന രാഷ്ട്രീയത്തിൽ നേതൃത്വത്തിന്റെ ഇടപെടൽ ദുർബലമാണ്. പാർട്ടി യോഗങ്ങളിൽ രാഷ്ട്രീയ ചർച്ചകൾ നടക്കാറില്ല. സേഫ്‌സോൺ പൊളിറ്റിക്‌സാണ് നിലവിലെ നേതൃത്വ...

MNM Recommends

Loading...