1 usd = 71.49 inr 1 gbp = 91.76 inr 1 eur = 81.61 inr 1 aed = 19.46 inr 1 sar = 19.05 inr 1 kwd = 235.19 inr

Nov / 2018
20
Tuesday

ജനാധിപത്യത്തോട് എന്നും പുച്ഛമാണ് ആർഎസ്എസിനെന്ന് മുഖ്യമന്ത്രി; തങ്ങളുടെ നീക്കങ്ങൾക്ക് ഭരണഘടനയാണ് തടസ്സം എന്ന് മനസ്സിലാക്കിക്കൊണ്ട് അത് മാറ്റുവാനാണ് സംഘപരിവാർ ശ്രമിക്കുന്നത്; ബിജെപി യുടെ ബി ടീമായി പ്രവർത്തിക്കുന്ന കോൺഗ്രസ് ഇരുട്ടിന്റെ ശക്തികൾക്ക് കൂട്ടുനിൽക്കയാണ്; പിറകോട്ട് നയിക്കുന്ന ശക്തികൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ്; കോൺഗ്രസിനും ബിജെപിക്കുമെതിരെ ഒരുപോലെ ആഞ്ഞടിച്ച് പിണറായി വീണ്ടും; കോഴിക്കോടിനെ ശുഭ്രസാഗരമാക്കി ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം

November 14, 2018

കോഴിക്കോട്: ജനാധിപത്യത്തോട് എന്നും പുചഛമാണ് ആർഎസ്എസിനെന്നും തങ്ങളുടെ നീക്കങ്ങൾക്ക് ഭരണഘടനയാണ് തടസ്സം എന്ന് മനസ്സിലാക്കിക്കൊണ്ട് അത് മാറ്റുവാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തെ പിന്നോട്ട് വലിക്കുന്ന ഇരുട്ടിന്റെ ശക്ത...

ഇന്ത്യയിലുള്ള സ്ത്രീകളെല്ലാം ശബരിമലയ്ക്ക് പോകണമെന്ന് പറഞ്ഞാൽ എല്ലാവരെയും കൊണ്ട് പോകാൻ മുഖ്യമന്ത്രിയുടെ തലയ്ക്കകത്ത് കാച്ചിലാണോ; മഹാരാഷ്ട്രയിലുള്ള പാവങ്ങളെ പേടിപ്പിക്കുന്ന പോലെ കേരളത്തിൽ വന്ന് പേടിപ്പിക്കരുത്; അവിടെ കാണിക്കുന്ന തമാശ ഇവിടെ കാണിച്ചാൽ വലിയ അപകടം സംഭവിക്കും; തലയ്ക്ക് സുഖമില്ലെങ്കിൽ ചികിത്സിക്കാൻ പോകണം അല്ലാതെ ശബരിമലയിൽ വരികയല്ല വേണ്ടത്; തൃപ്തി ദേശായിക്ക് മുന്നറിയിപ്പുമായി പൂഞ്ഞാർ എംഎ‍ൽഎ പിസി ജോർജ്ജ്

November 14, 2018

തിരുവനന്തപുരം: തൃപ്തി ദേശായി വരുന്ന 17 ന് ശബരിമലയിൽ എത്തും എന്ന വാർത്തയിൽ യാതൊരു അത്ഭുതവുമില്ലെന്ന് പി.സി ജോർജ്ജ് എംഎ‍ൽഎ. ശബരിമലയുടെ പരിസരത്ത് പോലും എത്താൻ തൃപ്തിക്ക് കഴിയില്ല. അതിനാൽ വരുന്ന കാര്യത്തിൽ ഒരു ആശങ്കയുമില്ല. കൊച്ചിയിൽ വന്നിറങ്ങുന്ന തൃപ്തി...

കോഴിക്കോട് ഇന്ന് ചെങ്കടലാകും; ഡിവഐഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും; പൊതുസമ്മേളനം കടപ്പുറത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

November 14, 2018

കോഴിക്കോട്: ഡിവൈഎഫ്ഐ 14-ാമത് സംസ്ഥാന സമ്മേളത്തിന്റെ സമാപനം കുറിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഒരുലക്ഷംപേർ അണിനിരക്കുന്ന കൂറ്റൻ റാലി നടക്കും. സമാപന സമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ശബരി...

ശബരിമലയിൽ കോടതി വിധി മാനിക്കണം; കേരളത്തെ ഇരുട്ടിലേക്ക് തള്ളിവിടാൻ അനുവദിക്കില്ല; കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്നത് അപകടകരമായ നിലപാട്; ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഡിവൈഎഫ്‌ഐ സമ്മേളനം; സംസ്ഥാന സമ്മേളനത്തിന് നാളെ കോഴിക്കോട് സമാപനം

November 13, 2018

കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ, കോടതി വിധി മാനിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം. കേരളത്തെ ഇരുട്ടിലേക്ക് നയിക്കാൻ അനുവദിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം സ്വരാജ് പറഞ്ഞു. പൊതുചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി എം സ്വരാജും, അഖിലേന്ത്യാ പ്ര...

സർക്കാരിന് ഇനിയെങ്കിലും വെളിപാടുണ്ടാകണമെന്ന് ശ്രീധരൻ പിള്ള; അടിച്ചമർത്താൻ ശ്രമിച്ചവർക്കുള്ള മറുപടി; വിധി വിശ്വാസികളുടെ വിജയം; ശബരിമല കലാപ ഭൂമിയാക്കിയ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ; ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും വിശ്വാസികളെ ചതിച്ചെന്നും പിള്ള

November 13, 2018

തിരുവനന്തപുരം: സർക്കാരിന് ഇനിയെങ്കിലും വെളിപാടുണ്ടാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു. അടിച്ചമർത്താൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് വിധിയെന്ന് ശ്രീധരൻ പിള്ള കൂട്ടിച്ചേർത്തു. ശബരിമല കലാപ ഭൂമിയാക്കിയ മുഖ്യമന്ത്രിയും സി പി എം ന...

മണ്ഡല മകരവിളക്ക് കാലത്ത് എന്തും സംഭവിക്കാമെന്ന് കെ സുധാകരൻ; അയ്യപ്പനെ കാണാൻ വ്രതാനുഷ്ഠനം നിർബന്ധമാണ്; ആ ആചാരങ്ങൾ തെറ്റിക്കാൻ കഴിയില്ല; റിവ്യൂ ഹർജി എതിരായാലും പ്രതിഷേധം തുടരും; വേണ്ടി വന്നാൽ സമരത്തിന്റെ രീതിയും രൂപവും മാറ്റും; ബിജെപിയെ എതിർത്തു എന്ന പ്രതീതി ഉണ്ടാക്കി രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് പിണറായിയുടെ ശ്രമം: സർക്കാറിനെ വിമർശിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ്

November 13, 2018

കോഴിക്കോട്: ശബരിമല വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ ഒരുങ്ങി കെപിസിസി വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. കോൺഗ്രസ് കൂടുതൽ സജീവമായി ഈ വിഷയത്തിൽ ഇടപെടണമെന്ന അഭിപ്രായക്കാരനാണ് സുധാകരൻ. മണ്ഡല മകരവിളക്കിനായി ശബരിമല തുറക്കുമ്പോൾ എന്തും സംഭവിക്കാം എന്നതാണ്...

'നിങ്ങൾക്ക് താത്പര്യമുള്ള ചോദ്യങ്ങൾ മാത്രം ചോദിക്കാൻ പറ്റില്ലെന്ന് വനിതാ മാധ്യമ പ്രവർത്തക; 'കോലു കയ്യിലുണ്ടെന്ന് കരുതി ഇങ്ങോട്ട് ഉണ്ടാക്കാൻ വരേണ്ടെന്ന് എഎൻ ഷംസീർ; ഡിവൈഎഫ്‌ഐയുടെ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകയ്ക്ക് നേതാക്കളുടെ ശകാരം; ചോദ്യം ചെയ്യൽ വേണ്ട അഭിമുഖം മാത്രം മതിയെന്നും താക്കീത്; പികെ ശശി വിഷയത്തിൽ താൻ ഒരു കാര്യം പറഞ്ഞാൽ അത് ആധികാരികമാണെന്ന് എം സ്വരാജ്

November 12, 2018

കോഴിക്കോട്; ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ വനിത മാധ്യമ പ്രവർത്തകയോട് പൊട്ടിത്തെറിച്ച് എഎൻ ഷംസീറും എം സ്വരാജും. വാർത്താ സമ്മേളനത്തിൽ പികെ ശശി വിഷയം ചോദിച്ചതോടെയാണ് ഇരുവരും പ്രകോപിതരായത്. 'തനിക്കറിയേണ്ട കാര്യങ്ങള...

സംസ്ഥാന സമ്മേളനത്തിൽ നിന്ന് ബിനീഷ് കോടിയേരിയെ വെട്ടി ഡിവൈഎഫ്‌ഐ; ഒഴിവാക്കിയത് സൗഹാർദ പ്രതിനിധിപ്പട്ടികയിൽ നിന്ന്; പി.രാജേഷിനെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് വിലക്കിയിട്ടില്ലെന്ന് എം സ്വരാജ്; ജലീലിനെയും ശശിയെയും ശബരിമലയെയും തൊടാതെ പ്രവർത്തന റിപ്പോർട്ട്

November 12, 2018

കോഴിക്കോട്: ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ സൗഹാർദ പ്രതിനിധിപ്പട്ടികയിൽ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയെ ഒഴിവാക്കി. സംസ്ഥാന സമിതിയുടേതാണ് തീരുമാനം. ബിനീഷിനെ ഉൾപ്പെടുത്താൻ തീരുമാനിച്ചത് എം.സ്വരാജ...

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കം; പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് മാധ്യമപ്രവർത്തകൻ പി സായ്‌നാഥ്; സമ്മേളനത്തിൽ അഞ്ച് ട്രാൻസ്‌ജെൻഡറുകൾ ഉൾപ്പടെ 623 പ്രതിനിധികൾ; സമ്മേളനത്തിൽ പങ്കെടുത്ത് ദേശീയ നേതാക്കളും; സമാപനം 14ന് വൈകുന്നേരം

November 12, 2018

കോഴിക്കോട്: ഡിവൈഎഫ്‌ഐ 14ാമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമപ്രവർത്തകൻ പി സായ്‌നാഥ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ടാഗോർ ഹാളിൽ ഇന്നു മുതൽ 13 വരെയാണ് പ്രതിനിധ സമ്മേളനം നടക്കുന്നത്. ഇന്ന് കാലത്ത് 10.30നാണ് പ്രതിനിധി സമ്മേളനത്തിന...

ഡിവൈഎഫ്എൈ 14ാമത് സംസ്ഥാന സമ്മേളനം: കൊടിമര,പതാക,ദീപശിഖാ ജാഥകൾ വടകരയിലെത്തി; നാളെ വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് സംഗമിക്കും; പി മോഹനൻ മാസ്റ്റർ കടപ്പുറത്ത് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും; തിങ്കളാഴ്ച പ്രതിനിധി സമ്മേളനം  മാധ്യമ പ്രവർത്തകൻ പി സായ്നാഥ് ഉദ്ഘാടനം ചെയ്യും

November 10, 2018

കോഴിക്കോട്: ഡിവൈഎഫ്ഐയുടെ 14ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള കൊടിമര, പതാക, ദീപ ശിഖാ ജാഥകൾ ആദ്യ ദിവസത്തെ പര്യടനം പൂർത്തിയാക്കി വടകരയിലെത്തി. കണ്ണൂർ കൂത്തുപറമ്പ് രക്തസാക്ഷി സ്‌ക്വയറിൽ നിന്ന് ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ പി ബിജുവിന്റെ നേതൃത്വത്തിലുള്ള ...

എനിക്കൊന്നും ഓർമ്മയില്ല...!നട അടയ്ക്കൽ വിവാദത്തിൽ മലക്കം മറിഞ്ഞ് ശ്രീധരൻ പിള്ള; 'തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞെങ്കിൽ അതാണ് ശരി; കണ്ഠരര് രാജീവരുടെ പേര് താൻ പറഞ്ഞിട്ടില്ല; വിളിച്ചത് തന്ത്രികുടുംബത്തിലെ ആരോ? ആരാണെന്ന് ഓർമ്മയില്ലെന്നും പിള്ള

November 10, 2018

പത്തനംതിട്ട; ശബരിമല നടഅടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി തന്റെ നിർദ്ദേശം തേടിയിരുന്നുവെന്ന വിവാദ വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് ബിജെപി അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞില്ലെങ്കിൽ അതാണ് ശരിയെന്ന് പിള്ള. തന്ത്രിക...

പി.കെ.സൈനബ തട്ടമിടാറില്ല..നിസ്‌കരിക്കാറില്ല; എ.എൻ.എംസീർ പള്ളിയിൽ പോകാറുമില്ല..നിസ്‌കരിക്കാറുമില്ല; പഴയ മലബാർ ജില്ലാ ബോർഡിലേക്ക് പോസ്റ്റർ ഇറക്കിയത് അറബിമലയാളത്തിൽ; കെ.എം.ഷാജി മാത്രമല്ല മുഴുവൻ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് മതം പറഞ്ഞുതന്നെ; നികേഷ് കുമാർ കേസിന് പോയപ്പോൾ തെക്കൻ ജില്ലക്കാർക്ക് വാർത്തയായ മതം പറഞ്ഞുള്ള വോട്ടുപിടുത്തം മലബാറുകാർക്ക് നിത്യസംഭവം

November 10, 2018

കോഴിക്കോട്: അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ അയോഗ്യനാക്കിയും പിന്നീട് ആ അയോഗ്യതക്ക് രണ്ടാഴ്ച സ്റ്റേ നൽകിയുമുള്ള കേരള ഹൈക്കോടതിയുടെ വിധികൾ ഇന്നലെയാണുണ്ടായത്. ഈ വിധികൾ വന്നപ്പോൾ പൊതുവെ ഉണ്ടായ സംശയമാണ് കെഎം ഷാജിയെ പോലെ ഒരാൾ ഇങ്ങനെ മതം പറഞ്ഞ് വോട്ട് പിടിക്കു...

ഉപതിരഞ്ഞെടുപ്പ് നടക്കാൻ ഇടയുള്ള രണ്ട് മണ്ഡലങ്ങളും ലീഗിന്റെ മാർജിൻ സീറ്റുകൾ; സുപ്രീം കോടതി കൈവിട്ടാൽ അഴീക്കോട് പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ടി വരും; ഷാജിയുടെ മതേതര മുഖത്തിനേറ്റ തിരിച്ചടിയും തെരഞ്ഞെടുപ്പിനെ ബാധിക്കും; മഞ്ചേശ്വരത്തെ ബിജെപി സാധ്യത കൂടിയാകുമ്പോൾ ലീഗിന് ഭയപ്പെടാൻ ഏറെ

November 10, 2018

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന മഞ്ചേശ്വരം മണ്ഡലത്തെ കുറിച്ചായിരുന്നു മുസ്ലിംലീഗിന് ആശങ്ക. ഇതുമായി ബന്ധപ്പെട്ട ഹൈക്കോടതി കേസിൽ കെ സുരേന്ദ്രന് അനുകൂലമായ വിധി വരുമെന്ന് ആശങ്കയിലാരുന്നു ലീഗ് നേതൃത്വം. ഇതിനിടെയാണ് അപ്രതീക്ഷിത തിരിച്ചടിയായി...

പകൽ ലീഗും രാത്രി എൻഡിഎഫുമായി സംഘടന ചലിച്ച് കൊണ്ടിരിക്കെ തീവ്രവാദ ശക്തികൾക്കെതിരെ കടുത്ത നിലപാട് എടുത്തത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായ കെ.എം.ഷാജി; പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള ഉന്നത ലീഗ് നേതാക്കൾ അന്ന് എൻഡിഎഫിനോട് സ്വീകരിച്ചത് മ്യദു സമീപനം; ലീഗിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ ഷാജിയുടെ ഇടപെടൽ; വർഗീയത പടർത്തിയെന്ന് അങ്ങനെ എഴുതി തള്ളാൻ വരട്ടെ; കെ.എം.ഷാജി ലീഗിന്റെ കൂടി നിലപാട് മാറ്റിയ പുലിയാണ്

November 09, 2018

കോഴിക്കോട്: ഒരു വ്യക്തിയുടെ നിലപാട് ഒരു പാർട്ടിയുടെ നിലപാടായി മാറുമോ? അണികൾക്ക് താൽപര്യമുള്ള കാര്യത്തിന് നേർവിപരീതമായ നിലപാട് സ്വീകരിച്ച് കൊണ്ടാകുമ്പോൾ? അതും പാണക്കാട് കുടുംബത്തിൽ പൂർണ ആധിപത്യമുള്ള ലീഗ് രാഷ്ട്രീയത്തിൽ. അതിനുള്ള വ്യക്തമായ മറുപടിയാണ് ക...

മകൻ ബിജെപി വേദിയിൽ പോയത് എന്റെ അനുവാദത്തോടെ തന്നെ; ബിജെപിക്ക് ഒപ്പം വേദി പങ്കിട്ടതിൽ സിപിഎമ്മിന്റെ പ്രതികാരവും ഭീഷണിയും തുടരുന്നു; എംഎം ലോറൻസിന്റെ മകളുടെ ജോലി ഇല്ലാതാക്കാനും നീക്കം; സഹികെട്ട് ഗവർണർക്ക് പരാതി നൽകി ആശ ലോറൻസ്; നടപടിക്ക് ശുപാർശ നൽകാമെന്ന് ഗവർണറുടെ ഉറപ്പും

November 09, 2018

തിരുവനന്തപുരം: ശബരിമലയിൽ അനാവശ്യമായി അറസ്റ്റ് നടക്കുന്നതിൽ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തിന് പരിസരത്ത് നടന്ന യോഗത്തിൽ മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ ചെറുമകൻ മിലാൻ പങ്കെടുത്തത് ഏറെ വിവാദമായിരുന്നു. എന...

MNM Recommends