1 usd = 71.87 inr 1 gbp = 93.13 inr 1 eur = 79.60 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.76 inr

Nov / 2019
19
Tuesday

രമ്യ ഹരിദാസ് രാജി വച്ചപ്പോൾ പകരം പ്രസിഡന്റായി വന്ന വിജി മുപ്രമ്മലുമായി സഹകരിക്കാൻ വയ്യ; വൈസ് പ്രസിഡണ്ട് ശിവദാസൻ നായർ അടക്കം പത്ത് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകി; എൽഡിഎഫിന് വോട്ടുചെയ്യുമെന്നും ശിവദാസൻ നായർ; അവിശ്വാസത്തിന് കാരണം വൈസ് പ്രസിഡന്റിന് വഴങ്ങാത്തതെന്ന് വിജി; ആരോപണം നിഷേധിച്ച് ശിവദാസൻ നായർ; കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ ഭരണ മാറ്റത്തിന് സാധ്യത

November 05, 2019

കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് നഷ്ടപ്പെടാൻ സാധ്യത. വൈസ് പ്രസിഡണ്ട് ശിവദാസൻ നായർ അടക്കം പത്ത് അംഗങ്ങൾ അവിശ്വാസത്തിന് നോട്ടീസ് നൽകിയതോടെയാണ് ഭരണമാറ്റത്തിന് സാധ്യത തെളിഞ്ഞത്. 19 അംഗങ്ങളുള്ള ഭരണ സമിതിയിൽ സിപിഐഎമിന് 8 സീറ്റും ...

പ്രതിപക്ഷത്തിനും സിപിഐക്കും മറുപടിയുമായി സിപിഎം മുഖപത്രം; അട്ടപ്പാടിയിൽ വനത്തിനകത്ത് തെരച്ചിൽ നടത്തുന്ന തണ്ടർബോൾട്ട് സേനയെ മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നു; പോയിന്റ് ബ്ലാങ്കിൽ വെടിവച്ച് കൊല്ലുകയായിരുന്നു എന്ന വാദം തെറ്റ്; മാവോയിസ്റ്റ് വേട്ടയെന്ന കോലാഹലവുമായി ഇറങ്ങിയിരിക്കുന്നവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമെന്നും വിമർശനം

November 05, 2019

തിരുവനന്തപുരം: അട്ടപ്പാടി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പ്രതിപക്ഷത്തിന്റെയും സിപിഐയുടെയും നിലപാടിനെതിരെ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലൂടെ മറുപടി നൽകി സിപിഎം. മാവോയിസ്റ്റ് ഭീകരതയെ നിസ്സാരവത്കരിച്ച് പൊലീസിനെയും സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്താനുള്ള ...

ഇടഞ്ഞു നിൽക്കുന്ന മൂന്ന് യു.ഡി.എഫ് അംഗങ്ങളെ ചേർത്ത് നിർത്തിയാൽ കൊച്ചി കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ കസേര അനായാസേന പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിൽ ഇടത് മുന്നണി; ഇടഞ്ഞു നിൽക്കുന്ന മൂന്ന് കൗൺസിലർമാർ വോട്ടു ചെയ്തില്ലെങ്കിലോ ഇടതിന് കുത്തിയാലോ ലോട്ടറി അടിക്കുമെന്ന വിശ്വാസത്തിൽ എൽ.ഡി.ഫ്; ബിജെപിയുടെ രണ്ട് കൗൺസിലർമാർ ചാഞ്ഞാലും ചരിഞ്ഞാലും പ്രതീക്ഷ തെറ്റുമോയെന്ന് ആശങ്കയും

November 05, 2019

കൊച്ചി: ഗ്രൂപ്പ് വഴക്കും പാളയത്തിൽപടനീക്കവും ശക്തമായ കൊച്ചി കോർപ്പറേഷൻ ഭരണം യു.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കാൻ അരയും തലയും മുറുക്കി ഇടത് മുന്നണി. യു.ഡി.എഫിലെ ആശയക്കുളപ്പങ്ങളും തമ്മിലടിയും മുതലെടുത്താണ് ഡെപ്യൂട്ടി മേയർ സ്ഥാനം പിടിച്ചെടുക്കാൻ തിരക്കിട്ട...

അഴിമതിയുടെ പേരിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പിരിച്ചു വിട്ടു; നടപടി സംസ്ഥാനത്ത് ആദ്യത്തേത്; പിരിച്ച് വിട്ട നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് തുണയായത് ഭരണ പ്രതിപക്ഷ പോര്; സെക്രട്ടറിക്ക് വേണ്ടി ആദ്യം അനുകൂലനിലപാട് സ്വീകരിച്ചത് സിപിഎം നേതാക്കൾ; പിന്നിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ജയിച്ചതിലെ കട്ടക്കലിപ്പ്; തിരിച്ചുവരാനുള്ള കരുക്കൾ നീക്കി മുഹമ്മദ് ഷഫീഖും

November 04, 2019

കോഴിക്കോട് : അഴിമതിയുടെ പേരിൽ സംസ്ഥാനത്ത് ആദ്യമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പിരിച്ചു വട്ട സംഭവത്തിലെ രാഷ്ട്രീയ വിവാദം അവസാനിക്കുന്നില്ല. ജോലിയിൽ നിന്നും പിരിച്ച് വിട്ട നാദാപുരം ഗ്രാമപഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് ഷഫീഖിന് തുണയായത് ഭരണ പ്രതിപക്...

പൊലീസ് കളിച്ചത് കള്ളക്കളി; കള്ളം ന്യായീകരിക്കാൻ മെനഞ്ഞുണ്ടാക്കുന്നത് കൂടുതൽ കള്ളക്കഥകൾ; പൊലീസ് നടപടി കാട്ടാളത്തമെന്ന് പന്ന്യൻ രവീന്ദ്രൻ; അറസ്റ്റിലായ വിദ്യാർത്ഥികളുടെ വീടുകളിൽ സന്ദർശനം; മാവോയിസ്റ്റ് ബന്ധമാരോപിച്ചുള്ള അറസ്റ്റിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി സിപിഐ

November 04, 2019

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് സി പി എം പ്രവർത്തകർ അറസ്റ്റിലായതോടെ പ്രതിരോധത്തിലായിരിക്കുകയാണ് സിപിഎം. നേതാക്കൾ വീട് സന്ദർശിക്കുകയും നിയമപരമായി നേരിടുമെന്നെല്ലാം പറയുമ്പോഴും മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള ഉറച്ച നിലപാട് പ്രാദേശിക നേതൃത്വത...

ജോസഫിനെ നിയമസഭാ കക്ഷി നേതാവായി അംഗീകരിക്കരുത്; മോൻസ് ജോസഫിനെ ചീഫ് വിപ്പായും അംഗീകരിക്കരുത്; തർക്കം ഇപ്പോൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിൽ; ജോസഫിനെ തിരഞ്ഞെടുത്തത് ഏകപക്ഷീയമായെന്നും അതംഗീകരിക്കരുതെന്നും ജോസ് കെ മാണി വിഭാഗം; സ്പീക്കർക്ക് കത്ത് കൈമാറിയതോടെ കേരള കോൺഗ്രസിലെ തർക്കം അതിരൂക്ഷം

November 04, 2019

 കോട്ടയം: കേരള കോൺഗ്രസ് എമ്മിലെ തർക്കം രൂക്ഷമാക്കി പി.ജെ.ജോസഫിനെതിരെ സ്പീക്കർക്ക് ജോസ് കെ.മാണി വിഭാഗം കത്തയച്ചു. നിയമസഭാകക്ഷി നേതാവായി ജോസഫിനെ അംഗീകരിക്കരുതെന്നാണ് മുഖ്യആവശ്യം. ജോസഫിനെ തിരഞ്ഞെടുത്തത് ഏകപക്ഷീയമായിട്ടാണെന്നും കത്തിൽ പറയുന്നു. മോൻസ് ജോസ...

കേരളത്തിലെ പൊലീസ് നയത്തെ തള്ളിപ്പറഞ്ഞു സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയും; യുഎപിഎ കിരാത നയമെന്ന് നിലപാടെന്ന് യെച്ചൂരി; ബ്രിട്ടനിൽ നടന്ന പാർട്ടി സമ്മേളനത്തിൽ കേരള പ്രതിനിധിയുടെ ചോദ്യത്തിനുള്ള പാർട്ടി സെക്രട്ടറിയുടെ ഉത്തരം പിണറായിക്കുള്ള താക്കീത് ആകുമോ? പാർട്ടിയും സർക്കാരും രണ്ടു വഴിക്കു പോകരുതെന്ന സന്ദേശം നൽകി യെച്ചൂരി

November 04, 2019

ലണ്ടൻ: കേരളത്തിലെ പാർട്ടിയിൽ മുഖ്യമന്ത്രി കൂടുതലായി ഒറ്റപ്പെടുന്ന സാഹചര്യത്തിൽ ഉന്തിന് ഒരു തല്ലെന്ന മട്ടിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും. കഴിഞ്ഞ ദിവസം ബ്രിട്ടനിൽ സന്ദർശത്തിനു എത്തിയ സീതാറാം യെച്ചൂരി പാർട്ടി ഒരു തരത്തിലും പിണറായിയുടെ പൊല...

കീഴ്ഘടകങ്ങളെ തള്ളി ജില്ലാ സെക്രട്ടറി; അറസ്റ്റിലായവർക്ക് നിയമസഹായം നൽകില്ലെന്ന് പി.മോഹനൻ; നിരോധിത പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കാം; നിയമസഹായം നൽകേണ്ടത് കുടുംബം; യുഎപിഎ ചുമത്തിയതിൽ ആണ് എതിർപ്പെന്നും കോഴിക്കോട് ജില്ലാ സെക്രട്ടറി

November 03, 2019

കോഴിക്കോട്; അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് നിയമസഹായം നൽകില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. നിയമസഹായം നൽകേണ്ടത് കുടുംബമാണെന്നും പി.മോഹനൻ പറഞ്ഞു. നിയമനടപടി ആകാമെന്നാണ് നിലപാട്. യുഎപിഎ ചുമത്തിയതിൽ ആണ് എതിർപ്പ്. വിദ്യാർത്ഥികൾക്ക് നിരോ...

രണ്ടര വർഷത്തിനു ശേഷം അധ്യക്ഷ പദവിയിൽ നിന്നും സ്ഥാനം ഒഴിയുമെന്നായിരുന്നു മുൻ ധാരണ; കാലാവധി കഴിഞ്ഞപ്പോൾ മകളുടെ വിവാഹമായതിനാൽ അതു കഴിഞ്ഞു സ്ഥാനം ഒഴിയാമെന്ന് മേയർ നിലപാടെടുത്തു; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പും പാർലമെന്റ് തിരഞ്ഞെടുപ്പും വന്നപ്പോൾ സ്ഥാനമാറ്റം ഗുണമാകില്ലെന്ന് വിശദീകരിച്ചതിനാൽ തുടരാൻ അനുവദിച്ചു; ധാരണ തെറ്റിച്ചു സൗമിനി ജെയ്ൻ മേയർ സ്ഥാനത്തു നിന്നും രാജിവെക്കണമെന്ന് കൗൺസിലർമാർ; കരുനീക്കം ശക്തമാക്കി എ, ഐ ഗ്രൂപ്പുകൾ

November 02, 2019

കൊച്ചി: കൊച്ചി മേയർക്കെതിരെ കരുനീക്കം ശക്തമാക്കി കോൺഗ്രസിലെ ഗ്രൂപ്പുകൾ. മുൻ ധാരണ പാലിച്ച് സ്ഥനം ഒഴിയാൻ സൗമിനി ജെയിൻ തയ്യാറാകണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി കെ മിനിമോളുടെ നേതൃത്വത്തിലുള്ള ആറു വനിതാ കൗൺസിലർമാരാണ് സ...

കുമ്മനത്തിന് ഉന്നത പദവി നൽകി ആദരിക്കണമെന്ന വികാരം കണക്കിലെടുക്കുമ്പോൾ സുരേഷ് ഗോപിയുടെ കാര്യത്തിൽ അന്തിമ തീരുമാനം വൈകുന്നു; സംസ്ഥാന പ്രസിഡന്റാകാനുള്ള നിർദ്ദേശത്തോട് താൽപ്പര്യം കാട്ടാതെ സിനിമാ താരം; സുരേന്ദ്രനും എംടി രമേശിനുമായി ആർഎസ്എസ് ചേരി തിരിഞ്ഞപ്പോൾ അമിത് ഷായുടെ മനസ്സിൽ സുരേഷ് ഗോപി തന്നെ; സുരേഷ് ഗോപി വഴങ്ങിയില്ലെങ്കിൽ കൂടുതൽ സാധ്യത ശോഭാ സുരേന്ദ്രന്; ശ്രീധരൻ പിള്ള ഒഴിഞ്ഞ തസ്തികയിൽ ആളെ നിയമിക്കാൻ കഴിയാതെ വെള്ളം കുടിച്ച് ബിജെപി

November 02, 2019

തിരുവനന്തപുരം: കുമ്മനം രാജശേഖരന് വികാരം സംസ്ഥാന ബിജെപിയിൽ അതിശക്തമാണ്. വട്ടിയൂർക്കാവിൽ കുമ്മനത്തെ വെട്ടിയ ബിജെപി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിന് നൽകിയ കനത്ത വിലയായിരുന്നു ഉപതെരഞ്ഞെടുപ്പിലെ പരാജയം. ഇപ്പോഴും പരിവാറുകാർ കുമ്മനത്തിനൊപ്പമാണ്. ഈ സാഹചര്...

പാർട്ടി പിടിക്കാൻ സകല അടവും പയറ്റി ജോസഫ്; കേരള കോൺഗ്രസ് എം നിയമസഭാകക്ഷി നേതാവായി സ്വയം പ്രഖ്യാപനം; സി.എഫ്.തോമസ് ഉപനേതാവെന്നും ജോസഫ്; നിയമവിരുദ്ധമെന്ന് ജോസ് കെ.മാണി; കട്ടപ്പന സബ്‌കോടതി വിധി തിരിച്ചടിയായത് ജോസഫിന്; പുതിയ ചെയർമാനെ തിരഞ്ഞെടുക്കാതെ ആ ചുമതല ആർക്കും വഹിക്കാനാവില്ലെന്നും ജോസ്; പ്രതീക്ഷ തിരഞ്ഞെടുപ്പ് കമ്മീഷനിൽ

November 01, 2019

കോട്ടയം: കേരള കോൺഗ്രസ് എമ്മിനെ പ്രശ്‌നങ്ങൾ രൂക്ഷമാക്കി, പി.ജെ. ജോസഫിനെ കേരള കോൺഗ്രസ്-എം നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. സി.എഫ്. തോമസാണ് നിയമസഭാകക്ഷി ഉപനേതാവ്. മോൻസ് ജോസഫാണ് വിപ്പും സെക്രട്ടറിയും. പി.ജെ.ജോസഫ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയി...

ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസിൽ ജോസ് കെ മാണിക്ക് തിരിച്ചടി; സ്ഥാനം കൈയാളുന്നതിനെതിരെ ഇടുക്കി മുൻസിഫ് കോടതിയുടെ സ്റ്റേ തുടരും; ഹർജി തള്ളിയത് കട്ടപ്പന സബ് കോടതി; വിധി അന്തിമമല്ലെന്നും അപ്പീൽ പോകുമെന്നും ജോസ് കെ മാണി

November 01, 2019

കോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട് നടക്കുന്ന കേസിൽ ജോസ് കെ മാണിക്ക് തിരിച്ചടി. ചെയർമാൻ സ്ഥാനം ജോസ് കെ മാണി കൈയാളുന്നതിന് എതിരെ ഇടുക്കി മുൻസിഫ് കോടതിയുടെ സ്റ്റേ തുടരും. ഇതുമായി ബന്ധപ്പെട്ട ഹർജി കട്ടപ്പന സബ് കോടതി തള്ളി. കേരള കോൺഗ്...

ഐഎൻഎല്ലിൽ ചേരിപ്പോരും വ്യാജ കത്ത് വിവാദവും; സസ്പെൻഡ് ചെയ്ത മൂന്നുപേരെ തിരിച്ചെടുത്തുവെന്ന് കാണിച്ച് മാധ്യമ സ്ഥാപനങ്ങളിലേക്ക് സംസ്ഥാന കമ്മിറ്റിയുടെ ലെറ്റർ ഹെഡിൽ ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ ഒപ്പോടുകൂടിയ വാർത്താക്കുറിപ്പ്; സസ്പെൻഷൻ പിൻവലിച്ചിട്ടില്ലെന്നും ലെറ്റർ ഹെഡും ഒപ്പും വ്യാജമെന്നും കാസിം ഇരിക്കൂർ; ആളും അനക്കവും ഇല്ലെങ്കിലും ഐഎൻഎല്ലിൽ കുറവില്ലാത്തത് തമ്മിലടിക്ക്

October 31, 2019

കോഴിക്കോട്: പ്രവർത്തിക്കാൻ ആളില്ലെങ്കിലും തമ്മിൽത്തല്ലിന് കുറവൊന്നുമില്ലാത്ത പാർട്ടിയാണ് ഇന്ത്യൻ നാഷണൽ ലീഗ്. അടുത്തകാലത്തായി നിരവധി നേതാക്കളെയാണ് ഐഎൻഎല്ലിൽനിന്ന് പുറത്താക്കിയത്. ഇതോടെ പല വിഭാഗങ്ങളായി തിരിഞ്ഞ് പാർട്ടിയിലിപ്പോൾ കൂട്ടത്തല്ലാണ്. ഇത്തരമൊര...

കുട്ടികൾക്ക് മുട്ട കൊടുക്കരുത്; അവർ വളരുമ്പോൾ നരഭോജികളായി മാറും; മാംസാഹാരം സനാതന ധർമത്തിന് വിരുദ്ധമെന്നും ബിജെപി നേതാവ് ഗോപാൽ ഭാർഗവ; മുട്ട മാംസാഹാരമല്ല, സസ്യാഹാരമെന്ന് കോൺഗ്രസ് മന്ത്രി; സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിൽ മുട്ട വിളമ്പാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം

October 31, 2019

ഭോപ്പാൽ: കുട്ടിക്കാലം മുതലേ മാംസാഹാരം കഴിച്ചാൽ നമ്മൾ നരഭോജികളായി മാറാമെന്ന് ബിജെപി നേതാവ് ഗോപാൽ ഭാർഗവ. സകൂളുകളിൽ ഉച്ചഭക്ഷണത്തിൽ മുട്ട വിളമ്പാനുള്ള മധ്യപ്രദേശ് സർക്കാരിന്റെ തീരുമാനത്തെ വിമർശിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സനാതന സംസ്‌കാരം മാംസാഹാരം ...

ഒരു അഴിമതി ആരോപണം പോലും ഉയരാത്ത സൗമിനി ജെയിനെ അപമാനിച്ച് ഇറക്കി വിടുന്നതിൽ എതിർപ്പുമായി കെ വി തോമസും വി എം സുധീരനും; മേയറെ മാറ്റുന്നതിൽ അതൃപ്തിയുമായി മുസ്ലംലീഗും; യുഡിഎഫിൽ ചർച്ച ചെയ്യാതെ മേയറെ മാറ്റിയാൽ പ്രതിഷേധിക്കുമെന്ന് ലീഗ് നേതാവും; അനവസരത്തിലുള്ള ഹൈബി ഈഡന്റെ ഫേസ്‌ബുക്ക് പോസ്റ്റും സൗമിനിക്ക് തുണയായേക്കും; കൊച്ചി മേയറെ മാറ്റരുതെന്ന അഭിപ്രായം കോൺഗ്രസിൽ ശക്തമാകുന്നു; തീരുമാന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി കൈക്കൊള്ളും

October 31, 2019

തിരുവനന്തപുരം: കൊച്ചി മേയർ സൗമിനി ജെയിനെ മാറ്റണമെന്ന ആവശ്യവുമായി എറണാകുളത്തെ എ, ഐ ഗ്രൂപ്പുകൾ രംഗത്തുണ്ടെങ്കിലും സൗമിനിയെ അപമാനിച്ച് ഇറക്കി വിടുന്നതിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധം ശക്തമായിരുന്നു. അഴിമതി ആരോപണം നേരിടാത്ത മിടുക്കിയായ മേയറായിരുന്നു സൗമിനി....

MNM Recommends