Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

19 ലക്ഷത്തിന്റെ ബിൽ പാസാക്കാൻ മൂന്നുശതമാനം കിമ്പളം; കരാറുകാരോട് കോഴ വാങ്ങിക്കുന്നതായി പരാതികൾ ഏറിയപ്പോൾ സഹികെട്ടു; സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിലെ അഴിമതിയിൽ ഡയറക്ടർ അടക്കം ആറുപേർ അറസ്റ്റിൽ; സംഘത്തെ പിടികൂടിയത് ഡൽഹി ആസ്ഥാനത്തെ സിബിഐ റെയ്ഡിനെ തുടർന്ന്; അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് സായ് ഡയറക്ടർ ജനറൽ നീലം കപൂർ

19 ലക്ഷത്തിന്റെ ബിൽ പാസാക്കാൻ മൂന്നുശതമാനം കിമ്പളം; കരാറുകാരോട് കോഴ വാങ്ങിക്കുന്നതായി പരാതികൾ ഏറിയപ്പോൾ സഹികെട്ടു; സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയിലെ അഴിമതിയിൽ ഡയറക്ടർ അടക്കം ആറുപേർ അറസ്റ്റിൽ; സംഘത്തെ പിടികൂടിയത് ഡൽഹി ആസ്ഥാനത്തെ സിബിഐ റെയ്ഡിനെ തുടർന്ന്; അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് സായ് ഡയറക്ടർ ജനറൽ നീലം കപൂർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: അഴിമതിക്കേസിൽ സായ് ഡയറക്ടർ അടക്കം ആറുപേർ അറസ്റ്റിലായി. സായ് ഗതാഗത വിഭാഗത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടാമ് അറസ്റ്റ്. സിബിഐയാണ് അറസ്റ്റ് ചെയ്തത്. ന്യൂഡൽഹി ലോധി റോഡിലെ ഓഫീസിൽ നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ്. ചില ഉദ്യോഗസ്ഥർക്കെതിരെ കൈക്കൂലി ആരോപണം ഉയർന്നതിന് പിന്നാലെയായിരുന്നു റെയ്ഡ്. ഡയറക്ടർ അടക്കം നാല് സായ് ഉദ്യോഗസ്ഥർ, രണ്ടുസ്വകാര്യ വ്യക്തികൾ എന്നിവരാണ് പിടിയിലായത്. അഥോറിറ്റിയുടെ ഗതാഗത വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ഇവരുടെ അറസ്റ്റ്.

സാ്യ് ഡയറക്ടർ എസ്.കെ.ശർമ, ജൂനിയർ അക്കൗണ്ട്‌സ് ഓഫീസർ ഹരീന്ദർ പ്രസാദ്, സൂപ്പർവൈസർ ലളിത് ജോളി, മുതിർന്ന ഉദ്യോഗസ്ഥൻ വി.കെ.ശർമ , സ്വകാര്യ കരാറുകാരൻ മൻദീപ് അഹൂജ, ജീവനക്കാരൻ യൂനുസ് എന്നിവരാണ് പിടിയിലായത്. പണിപൂർത്തിയായ ജോലികളുടെ 19 ലക്ഷത്തിന്റെ ബിൽ പാസാക്കുന്നത് ഡയറക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. ബിൽ പാസാക്കാൻ മൂന്നുശതമാനം കോഴയാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്.

നിർമ്മാണ ജോലികൾക്ക് അനുമതി നൽകാൻ ചില സായ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായി ആരോപണം ഉയർന്നിരുന്നു. പരാതികൾ കൂടിയതോടെ അഴിമതി അന്വേഷിക്കാൻ സായ് തന്നെ സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ സായ് ആസ്ഥാനത്തെത്തിയ സിബിഐ സംഘം സമുച്ചയം അടച്ചിട്ട ശേഷമാണ് റെയ്ഡ് നടത്തിയത്. അഴിമതി ഒരുകാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് സായ് ഡയറക്ടർ ജനറൽ നീലം കപൂർ പ്രതികരിച്ചു. അഴിമതിക്കെതിരെയുള്ള എന്തുനടപടിയെയും തങ്ങൾ പിന്തുണയ്ക്കുമെന്നും അവർ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP