Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസിൽ നിന്നും പുറത്താക്കാൻ ശ്രമം നടക്കുന്നു; പിന്നിൽ കെ സുധാകരനും സതീശൻ പാച്ചേനിയും; മുല്ലപ്പള്ളി രാമചന്ദ്രന് തന്നോട് വ്യക്തിവിരോധം; പാർട്ടിയിൽ നിന്നും പുറത്താക്കിയാലും രാഷ്ട്രീയ പ്രവർത്‌നം തുടരും; മോദിയെ പ്രസംസിച്ച നിലപാടിൽ മാറ്റമില്ല; അബ്ദുള്ളക്കുട്ടി തുറന്നു പറയുന്നു

കോൺഗ്രസിൽ നിന്നും പുറത്താക്കാൻ ശ്രമം നടക്കുന്നു; പിന്നിൽ കെ സുധാകരനും സതീശൻ പാച്ചേനിയും; മുല്ലപ്പള്ളി രാമചന്ദ്രന് തന്നോട് വ്യക്തിവിരോധം; പാർട്ടിയിൽ നിന്നും പുറത്താക്കിയാലും രാഷ്ട്രീയ പ്രവർത്‌നം തുടരും; മോദിയെ പ്രസംസിച്ച നിലപാടിൽ മാറ്റമില്ല; അബ്ദുള്ളക്കുട്ടി തുറന്നു പറയുന്നു

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കോൺഗ്രസിൽ നിന്നും തന്നെ പുറത്താക്കാൻ ശ്രമം നടക്കുന്നതായി മുൻ എംപിയും എംഎൽഎയുമായ എ പി അബ്ദുള്ളക്കുട്ടി. ഇതിന് പിന്നിൽ കെ സുധാകരനും സതീശൻ പാച്ചേനിയുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് തന്നോട് വ്യക്തി വിരോധമാണ്. എല്ലാവരും തന്നെ ഒറ്റപ്പെടുത്തി. പാർട്ടിയിൽ പുറത്തായാലും രാഷ്ട്രീയ പ്രവർത്തനം തുടരുമെന്നും അബ്ദുള്ളക്കുട്ടി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള മനോഭാവത്തിൽ മാറ്റമില്ല. മോദിയെ എല്ലാവരും അവഗണിച്ചപ്പോഴാണ് താൻ അദ്ദേഹത്തിന് വേണ്ടി സംസാരിച്ചത്. അബ്ദുള്ളക്കുട്ടി എന്ന് പേരുള്ള താൻ മോദിയെ പ്രശംസിച്ചതായിരിക്കാം ഇത്രയും വിവാദങ്ങൾക്ക് ഇടയാക്കിയത്. പക്ഷേ മോദി ശരിയാണെന്ന് അദ്ദേഹം അഞ്ച് കൊല്ലം ഭരിച്ച് അത് തെളിയിച്ചുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മോദി നടപ്പിലാക്കിയത് മികച്ച വികസന മാതൃകയാണ്. മോദി വിരോധം കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. തെരഞ്ഞെടുപ്പിന് ശേഷം മോദി വിരോധം പറഞ്ഞ് നാടിനെ കുട്ടിച്ചോറാക്കരുത്. സഹകരിച്ച് മുന്നോട്ട് പോകണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

കേരളത്തിലെ നേതൃത്വത്തിന് ബിജെപി പേടിയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബിജെപിയിൽ ചേരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പിൽ സീറ്റു വാങ്ങിയവരുണ്ട്. ഒരാൾ ജയിച്ചത് നേതൃത്വത്തെ ബിജെപിയുടെ പേരിൽ ഭീഷണിപ്പെടുത്തിയാണെന്നും തുറന്നുപറയാൻ ഒരുപാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ തനിക്കെതിരെ മുഖപ്രസംഗമെഴുതിയ 'വീക്ഷണം' പത്രത്തിനും മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരനുമെതിരെയും അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരുന്നു.

അരബക്കറ്റ് വെള്ളത്തിൽ തലയും മീശയും കറുപ്പിച്ച് ചാനലിൽ വന്നിരുന്ന് ജൈവവളത്തെക്കുറിച്ച് പ്രസംഗിക്കുന്ന സുധീരൻ തന്നെ ആദർശം പഠിപ്പിക്കേണ്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഒരു പരാമർശത്തിന്റെ പേരിൽ മുഖപ്രസംഗമെഴുതി വിധിപ്രസ്താവം നടത്തുന്ന വീക്ഷണത്തിന്റെ നിലപാട് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടുള്ള സുധീരനിൽ നിന്നും പാർട്ടി സ്‌നേഹം പഠിക്കേണ്ട കാര്യം തനിക്കില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും വിജയത്തെ പ്രകീർത്തിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട കോൺഗ്രസ്സ് നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കെതിരെ കോൺഗ്രസ്സ് മുഖപത്രമായ വീക്ഷണം 'അബ്ദുള്ളക്കുട്ടി എന്ന കീറാമുട്ടി' എന്ന തലക്കെട്ടിൽ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. വികസന പദ്ധതികൾ തന്നെയാണ് മോദിക്ക് വിജയം സമ്മനിച്ചതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്ന് അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു. പാവപ്പെട്ടവർക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ നൽകിയതും ശൗചാലയം നിർമ്മിച്ച് നൽകിയതും വോട്ടായി മാറിയിട്ടുണ്ട്. അതിനെ പരിഹസിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.

മോദിയെക്കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ മാത്രമാണെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP