Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയെ ആക്ഷേപിച്ച് കേരളത്തിന്റെ അന്തസ് കെടുത്തരുത്; ബിജെപിയുടെ വിജയത്തിന്റ ആഴം മുല്ലപ്പള്ളി മനസിലാക്കണം; എന്നെ പുറത്താക്കിയതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമെന്ന് വിചാരിക്കരുത്; ഞാനാണ് ശരിയെന്ന് കാലം തെളിയിക്കും; വികസനത്തെ സംബന്ധിച്ച എന്റെ കാഴ്ചപ്പാടിൽ യാതൊരു മാറ്റവുമില്ല: മോദി സ്തുതിയുടെ പേരിൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം ഇങ്ങനെ

മോദിയെ ആക്ഷേപിച്ച് കേരളത്തിന്റെ അന്തസ് കെടുത്തരുത്; ബിജെപിയുടെ വിജയത്തിന്റ ആഴം മുല്ലപ്പള്ളി മനസിലാക്കണം; എന്നെ പുറത്താക്കിയതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമെന്ന് വിചാരിക്കരുത്; ഞാനാണ് ശരിയെന്ന് കാലം തെളിയിക്കും; വികസനത്തെ സംബന്ധിച്ച എന്റെ കാഴ്ചപ്പാടിൽ യാതൊരു മാറ്റവുമില്ല: മോദി സ്തുതിയുടെ പേരിൽ കോൺഗ്രസിൽ നിന്നും പുറത്താക്കിയ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: താനാണ് ശരിയെന്ന് കാലം തെളിയിക്കുമെന്ന് കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട എ പി അബ്ദുള്ളക്കുട്ടി. തന്നെ പുറത്താക്കിയതു കൊണ്ട് പാർട്ടി രക്ഷപ്പെടുമെന്ന് വിചാരിക്കരുതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. വികസനത്തെ സംബന്ധിച്ച എന്റെ കാഴ്ചപ്പാട് എന്നും ഒന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വികസനത്തെ സംബന്ധിച്ച എന്റെ കാഴ്ചപ്പാട് എന്നും ഒന്ന് തന്നെയാണ്. വികസന പ്രവർത്തനങ്ങൾ ഉണ്ടാകാൻ വേണ്ടിയാണ് എന്നും വിമർശനം ഉന്നയിച്ചത്. ഇവിടെ ഗെയിൽ പൈപ്പ് ലൈനും നാല് വരി പാതയുമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. കേരളം സ്തംഭിച്ചു നിൽക്കുന്ന അവസ്ഥയായിരുന്നു. അന്നും വികസനം എന്ന വിഷയം ഞാൻ ഉന്നയിച്ചു. എന്നെ പുറത്താക്കിയ ശേഷം സിപിഐ.എം തിരുത്തിയിരിക്കുന്നു. സിപിഐ.എം എന്നെ പുറത്താക്കിയെങ്കിലും എന്റെ വാക്കുകൾ അവരെ സ്വാധീനിച്ചിരിക്കുന്നു.

കോൺഗ്രസ് ഇപ്പോൾ എന്നെ പുറത്താക്കിയിരിക്കുന്നു. വിശദീകരണ നോട്ടീസിൽ ഗുജറാത്ത് പ്രശംസ നടത്തിയെന്ന് പറയുന്നു. എന്റെ നിലപാട് തിരുത്താൻ സാധിക്കില്ലെന്ന് അന്നും പറഞ്ഞു. യഥാർത്ഥത്തിൽ ഞാനാണ് ശരിയെന്ന് കേരളം പത്തുകൊല്ലം കൊണ്ട് തെളിയിച്ചു. എന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്പിരിറ്റ് എന്താണെന്ന് വായിച്ചാൽ മനസിലാകും. മോദി സ്തുതിയല്ല ഗാന്ധി സ്തുതിയാണ്. സ്വച്ഛ് ഭാരതിന്റെ ചിഹ്നം മഹാത്മാഗാന്ധിയുടെ കണ്ണടയാണ്. പാവപ്പെട്ടവർക്ക് ഗ്യാസ് സൗജന്യമായി നൽകി. അർഹതപ്പെട്ടവർക്ക് മാത്രം സൗജന്യഗ്യാസ് നൽകി. അത് തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

എന്നെ പുറത്താക്കിയതുകൊണ്ട് നിങ്ങൾ രക്ഷപ്പെടുമെന്ന് വിചാരിക്കരുത്. കാലം തെളിയിക്കും. ഞാൻ തെറ്റ് ചെയ്തിട്ടില്ല. അധികാര മോഹിയെന്ന് പറയുന്നു. പിണറായി വിജയന്റെ നാട്ടിൽ ആരെങ്കിലും കോൺഗ്രസിൽ ചേരുമോ? സീറ്റ് കണ്ടല്ല ഞാൻ നിന്നത്. മൂന്ന് എംപിമാരും എട്ട് എംഎ‍ൽഎമാരും സിപിഐ.എമ്മായിരുന്നു. കേരളം ആഗ്രഹിക്കുന്ന വികസന നിലപാടിനൊപ്പം നിന്നു. രമേശ് ചെന്നിത്തലയിൽ നിന്ന് മുല്ലപ്പള്ളിയിൽ എത്തുമ്പോൾ വന്ന മാറ്റം. ഞാനല്ല പ്രശ്നം. ഞാൻ അവസരവാദിയോ അധികാരമോഹിയോ അല്ല. ഏതെങ്കിലും വ്യക്തികളെയോ പാർട്ടിയെയോ കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. സമുന്നത നേതാവിനെ അപമാനിച്ചു എന്ന് പറയുന്നു. ഇതിനേക്കാൾ വലിയ കാര്യങ്ങൾ ചെയ്തവർ, ഇന്ദിരാഗാന്ധിയെ പെൺഹിറ്റ്ലറെന്ന് വിളിച്ചവർ പാർട്ടിയിൽ നിൽക്കുന്നു.- അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

മോദി അനുകൂല പ്രസ്താവനയിൽ എ.പി.അബ്ദുല്ലക്കുട്ടിയെ കോൺഗ്രസ് പുറത്താക്കിയത് വാർത്താക്കുറിപ്പിലൂടെയാണ് മാധ്യമങ്ങളെ അറിയിച്ചത്. മോദിയെ പ്രശംസിച്ച നിലപാടിൽ നിന്ന് പിന്നാക്കം പോകാതിരുന്ന അബ്ദുല്ലക്കുട്ടി പരിഹാസത്തോടെയുള്ള മറുപടിയായിരുന്നു നൽകിയത്. ഇതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി. പാർട്ടിയുടെ ഉന്നത നേതാക്കളെ അബ്ദുല്ലക്കുട്ടി അവഹേളിച്ചെന്നും കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ട സംഭവത്തിൽ വിശദീകരണം ചോദിച്ച കെപിസിസി യെ പരിഹസിച്ച് എ.പി.അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ ഒരു ഭാരവാഹിത്വവും വഹിക്കാത്ത തന്നോട് കെപിസിസി തന്നെയാണോ വിശദീകരണം ചോദിക്കേണ്ടത് എന്ന പരിഹാസത്തോടെയാണ് മറുപടി നൽകിയിരിക്കുന്നത്. പോസ്റ്റിൽ ഉറച്ച് നിൽക്കുകയാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

കണ്ണൂർ ഉപതിരഞ്ഞെടുപ്പ് സമയത്ത് കെ.സുധാകരൻ പറഞ്ഞിട്ടും ഗുജറാത്ത് മോഡൽ ഉയർത്തിക്കാട്ടുന്നതിൽ നിന്നും താൻ പിന്നോട്ട് പോയിട്ടില്ലെന്നും എന്നിട്ടും ആ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിലാണ് ജയിച്ചതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നൽകിയ മറുപടിയിൽ എ.പി.അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്. എന്താണ് സംഭവിച്ചതെന്ന് വിളിച്ച് ചോദിക്കുന്നതിന് മുമ്പ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തിയതിനും പാർട്ടി മുഖപത്രം അക്ഷേപിച്ചതിനും എന്ത് ന്യായമാണ് ഉള്ളതെന്നും അബ്ദുള്ളക്കുട്ടി ചോദിച്ചു. മോദി സ്തുതിയുടെ അടിസ്ഥാനത്തിൽ തന്നെയാണ് അദ്ദേഹത്തെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP