Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഞാൻ മുമ്പ് പറഞ്ഞ നിലപാടാണ് പാർട്ടി ഇപ്പോൾ എടുത്തതെന്ന് എ പത്മകുമാർ; വിശ്വാസികളുടെയും അവിശ്വാസികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യത പാർട്ടിക്കുണ്ടെന്നും ദേവസ്വംബോർഡ് പ്രസിഡന്റ്; തൊഴിലാളി വർഗ്ഗ പാർട്ടി എപ്പോഴാണെങ്കിലും ശരിയുടെ പാതയിലെത്തും; അതിന്റെ തെളിവാണ് ഇപ്പോൾ പാർട്ടിയെടുത്തിരിക്കുന്നതെന്നും പത്മകുമാർ

ഞാൻ മുമ്പ് പറഞ്ഞ നിലപാടാണ് പാർട്ടി ഇപ്പോൾ എടുത്തതെന്ന് എ പത്മകുമാർ; വിശ്വാസികളുടെയും അവിശ്വാസികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള ബാധ്യത പാർട്ടിക്കുണ്ടെന്നും ദേവസ്വംബോർഡ് പ്രസിഡന്റ്; തൊഴിലാളി വർഗ്ഗ പാർട്ടി എപ്പോഴാണെങ്കിലും ശരിയുടെ പാതയിലെത്തും; അതിന്റെ തെളിവാണ് ഇപ്പോൾ പാർട്ടിയെടുത്തിരിക്കുന്നതെന്നും പത്മകുമാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിൽ പാർട്ടി മുൻകൈയെടുക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന സമിതിയലെ തീരുമാനം തന്റെ മുൻനിലപാട് തന്നെയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ പത്മകുമാർ. ശബരിമലയിൽ ഞാൻ നേരത്തെ തന്നെ സ്വീകരിച്ച നിലപാടാണിത്. തൊഴിലാളി വർഗ്ഗ പാർട്ടി എപ്പോഴാണെങ്കിലും ശരിയുടെ വഴിയിലേക്കെത്തും. അതിന്റെ തെളിവാണ് ഇപ്പോൾ പാർട്ടിയെടുത്തിരിക്കുന്ന നിലപാട്. വിശ്വാസികളുടെയും അവിശ്വാസികളുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ പാർട്ടി ബാധ്യസ്തമാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കുടുംബാംഗമായതിനാലാണ് ഞാൻ നേരത്തെ തന്നെ യുവതീ പ്രവേശനത്തെ എതിർത്തതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ പറഞ്ഞു.

ശബരിമല പ്രക്ഷോഭകാലത്ത് സിപിഎമ്മിനും സർക്കാറിനും പല തവണ തലവേദനായുണ്ടാക്കിയ ആളായിരുന്നു സിപിഎമ്മിന്റെ പത്തനംതിട്ട ജില്ലാ സെക്രട്ടറി കൂടിയായിരുന്ന എ പത്മകുമാർ. പാർട്ടിയും സർക്കാറും എന്ത് വിലകൊടുത്തും ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന വാശിയുമായി മുന്നോട്ട് പോയപ്പോഴും എ പത്മകുമാർ ധൃതിപിടിക്കേണ്ടതില്ലെന്ന് പറഞ്ഞ് എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇക്കാലയളവിൽ പലതവണ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എ പത്മകുമാർ രാജിവെക്കുമെന്ന വാർത്തകളും വന്നിരുന്നു. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രി തന്നെ പറഞ്ഞത്' ചില സ്ഥാനങ്ങളിൽ ചിലരെ കയറ്റിയിരുത്തിയത് പാർട്ടിക്ക് ഭാരമായിട്ടുണ്ട്. അത്തരം ഭാരം ഇറക്കിവെക്കേണ്ടി വരുമെന്നാണ് തോന്നുന്നത്' എന്നായിരുന്നു.

പാർട്ടി ജില്ലാ സെക്രട്ടറി കൂടിയായിരുന്ന ഒരാൾ പാർട്ടി തീരുമാനത്തിനെതിരെ രംഗത്ത് വന്നതിന്റെ കൂടി ഭാഗമായിരുന്നു മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ. ശബരിമലയിൽ ആചാരസംരക്ഷത്തിന് വേണ്ടി തെരുവിലിറങ്ങിയത് മുഴുവൻ ആർഎസ്എസുകാരണെന്ന ധാരണ തനിക്കില്ലെന്നും ഈ ഘട്ടത്തിൽ എ പത്മകുമാർ പറഞ്ഞിരുന്നു. ആർഎസ്എസാണ് ആക്രമണം നടത്തുതെന്ന് കാണിച്ച് ഗവർണർക്ക് തെളിവുകൾ സഹിതം സർക്കാർ റിപ്പോർട്ട് നൽകിയ സമയത്തായിരുന്നു എ പത്മകുമാർ ഇങ്ങനെ പറഞ്ഞിരുന്നത്.

ശബരിമലയിൽ അക്രമം നടത്തിയത് ആർഎസ്എസുകാരണെങ്കിൽ എന്തായിരിക്കും കേരളത്തിൽ അവരുടെ അവസ്ഥ എന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇത്തരത്തിൽ ശബരിമല വിഷയത്തിൽ എല്ലായിപ്പോഴും പാർട്ടിയെയും സർക്കാറിനെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു എ പത്മകുമാറിന്റെ നിലപാടുകൾ. ബോർഡ് പുനപരിശോധനാ ഹർജി നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സർക്കാറും എ പത്മകുമാറും രണ്ട് തട്ടിലായരുന്നു. അവസാനം യുവതികളെ പ്രവേശിപ്പിക്കുന്നതിന് സർക്കാറും പാർട്ടിയും ധൃതികാണിക്കേണ്ടതില്ലെന്ന എ പത്മകുമാറിന്റെ നിലപാടിലേക്ക് തന്നെയാണ് കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സമിതി യോഗം എത്തിയിരിക്കുന്നത്. നവംബർ 14വരെയാണ് ഇപ്പോഴുള്ള ബോർഡിന്റെ കാലാവധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP