Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആം ആദ്മി പാർട്ടിയിൽ ചെളിവാരിയെറിയൽ തുടരുന്നു; ആഷിഖ് ഖേതൻ 2 ജി കേസിൽ എസ്സാർ ഗ്രൂപ്പിന് വേണ്ടി പണം വാങ്ങി വാർത്ത എഴുതിയെന്ന് ആരോപിച്ച് പ്രശാന്ത് ഭൂഷൺ; ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് ഖേതനും

ആം ആദ്മി പാർട്ടിയിൽ ചെളിവാരിയെറിയൽ തുടരുന്നു; ആഷിഖ് ഖേതൻ 2 ജി കേസിൽ എസ്സാർ ഗ്രൂപ്പിന് വേണ്ടി പണം വാങ്ങി വാർത്ത എഴുതിയെന്ന് ആരോപിച്ച് പ്രശാന്ത് ഭൂഷൺ; ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് ഖേതനും

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ നിന്നു മുതിർന്ന നാലു നേതാക്കളെ പുറത്താക്കിയതോടെ പാർട്ടിക്കുള്ളിലെ ആഭ്യന്തരയുദ്ധത്തിന് അവസാനം കുറിച്ചുവെന്ന് കരുതിയെങ്കിലും കേജ്രിവാൾ ഗ്രൂപ്പും വിമത ഗ്രൂപ്പും തമ്മിൽ പരസ്പരം ചെളിവാരിയെറിയലിന് ഇത് തുടക്കം കുറിച്ചുവെന്നു വേണം കരുതാൻ.

നിലവിൽ പാർട്ടിയുടെ ദേശീയ അച്ചടക്ക സമിതിയിലെ അംഗമായ ആഷിഷ് ഖേതാൻ പണം വാങ്ങി വാർത്തയെഴുതിയ വ്യക്തി എന്ന ആരോപണവുമായാണ് വിമത ഗ്രൂപ്പ് എത്തിയിരിക്കുന്നത്. പുറത്താക്കപ്പെട്ട പ്രശാന്ത് ഭൂഷനാണ് ഖേതാനെതിരേ ആരോപണ ശരം ഉതിർത്തിരിക്കുന്നത്. എന്നാൽ ഭൂഷന് ശക്തമായ ഭാഷയിൽ മറുപടി പറഞ്ഞുകൊണ്ട് ഖേതാനും രംഗത്തെത്തിയതോടെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പോര് പ്രകടമായിത്തുടങ്ങി.

ആഷിഷ് ഖേതാൻ തെഹൽക്കയിൽ ജോലി ചെയ്തിരുന്ന സമയത്ത് 2 ജി കേസിൽ കുറ്റാരോപിതരായ എസ്സാർ ഗ്രൂപ്പിന് വേണ്ടി 2011ൽ പണം വാങ്ങി വാർത്തയെഴുതിയെന്നാണ് പ്രശാന്ത് ഭൂഷൺ ആരോപിക്കുന്നത്. ഇതിന് പ്രത്യുപകാരമെന്നോണം തെഹൽക്കയുടെ തിങ്ക് ഫെസ്റ്റിലേക്ക് എസ്സാർ ഗ്രൂപ്പ് മൂന്നു കോടി രൂപ സംഭാവന നൽകിയതായും ഭൂഷൺ വെളിപ്പെടുത്തി.

ഭൂഷന്റെ ആരോപണത്തെ താൻ വെല്ലുവിളിക്കുന്നുവെന്നും ഇത്തരം ആരോപണങ്ങളുടെ പേരിൽ താൻ പാർട്ടി വിട്ടുപോകില്ലെന്നുമാണ് ആഷിഷ് ഖേതാൻ മറുപടി നൽകിയിരിക്കുന്നത്. അതേസമയം വിമത ഗ്രൂപ്പിന്റെ സ്വത്തു സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് താൻ മുതിരുന്നുണ്ടെന്നും ഇവരുടെ സ്വത്ത് വന്ന വഴി അന്വേഷിച്ചു കണ്ടെത്തുമെന്നുമാണ് ഖേതാൻ വെല്ലുവിളിച്ചിരിക്കുന്നത്. ആരോപണം ഉന്നയിച്ചവർ തന്നെ താൻ അഴിമതി ചെയ്തിട്ടുണ്ടോ എന്ന് തെളിയിക്കണമെന്നും അല്ലാത്തപക്ഷം രാഷ്ട്രീയ ജീവിതം മതിയാക്കുകയാണ് വേണ്ടതെന്നുമാണ് ഖേതാൻ മറുപടി നൽകിയിരിക്കുന്നത്.

അച്ചടക്ക നടപടികളുടെ ഭാഗമായാണ് സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷനേയും മറ്റു വിമത നേതാക്കളായ ആനന്ദ് കുമാർ, അജിത് ഝാ എന്നിവരെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്. പാർട്ടി നൽകിയ കാരണം കാണിക്കൽ നോട്ടീസ് നേരത്തെ യാദവും ഭൂഷണും പരിഹസിച്ചു തള്ളിയെങ്കിലും പിന്നീട് ഇവരെ പുറത്താക്കുകയായിരുന്നു.

തനിക്കെതിരേ അച്ചടക്ക നടപടിയെടുക്കുന്ന കമ്മിറ്റിയിൽ നിന്ന് ആഷിഷ് ഖേതാനെ മാറ്റണമെന്നും ഇത്തരത്തിൽ ഗുരുതര ആരോപണം നേരിടുന്ന ഒരാളെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതിനെ ഭൂഷൺ കളിയാക്കുകയും ചെയ്തു. മറ്റൊരു ആം ആദ്മി നേതാവായ പങ്കജ് ഗുപ്ത ഷെൽ കമ്പനികളിൽ നിന്ന് രണ്ടു കോടി രൂപ കൈപ്പറ്റിയെന്നും ഭൂഷൺ മറ്റൊരു ആരോപണത്തിൽ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP