Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സിപിഎമ്മുകാരുടെ തല്ലുപേടിച്ചു നടന്ന അബ്ദുള്ളക്കുട്ടിക്ക് ഇക്കുറി തല്ലുകിട്ടിയത് കോൺഗ്രസ്സുകാരുടെ; കണ്ണൂരിലെ വീട്ടിൽ എത്തി തല്ലിയത് ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ

സിപിഎമ്മുകാരുടെ തല്ലുപേടിച്ചു നടന്ന അബ്ദുള്ളക്കുട്ടിക്ക് ഇക്കുറി തല്ലുകിട്ടിയത് കോൺഗ്രസ്സുകാരുടെ; കണ്ണൂരിലെ വീട്ടിൽ എത്തി തല്ലിയത് ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ

കണ്ണൂർ: 'മറക്കാനാവാത്ത മക്കാവ് യാത്ര' എന്ന പുസ്തകത്തിലെ ലൈംഗിക പരാമർശങ്ങളിലൂടെ കഴിഞ്ഞദിവസം വീണ്ടും വാർത്തകളിൽ നിറഞ്ഞ എംഎംൽഎ എപിഅബ്ദുള്ളക്കുട്ടിക്കുനേരെ കണ്ണൂരിൽ കോൺഗ്രസ്സുകാരുടെ കയ്യേറ്റം. ഡിസിസി സെക്രട്ടറി കെ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അബ്ദുള്ളക്കുട്ടിക്കുനേരെ ഇന്ന് കയ്യേറ്റം നടത്തിയത്. പുസ്തകമെഴുതിയതിലൂടെ കോൺഗ്രസ്സിന് ചീത്തപ്പേരുണ്ടാക്കിയെന്ന് ആരോപണങ്ങൾ ഉയരുന്നതിനിടെ നടന്ന ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെ അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെത്തിയ ഡിസിസി സെക്രട്ടറി പ്രമോദും സംഘവും എംഎൽഎയെ കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഡിസിസി അംഗങ്ങൾ തയ്യാറായിട്ടില്ല. പുസ്തകത്തിലെ പരാമർശങ്ങളുടെ പേരിലല്ല, മറിച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ഉണ്ടായ ചില തർക്കങ്ങളാണ് സംഭവത്തിന് കാരണമായതെന്നും സൂചനയുണ്ട്. ഏതായാലും സംഭവത്തെത്തുടർന്ന് കണ്ണൂർ ഡിസിസി അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്.

തന്നെ അബ്ദുള്ളക്കുട്ടി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയെന്ന സോളാർ കേസിലെ പ്രതി സരിത നായരുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഈ വർഷം മാർച്ചിൽ കണ്ണൂരിൽവച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ അബ്ദുള്ളക്കുട്ടിയെ കൈയേറ്റം ചെയ്തിരുന്നു. അതിനുപിന്നാലെയാണ് മാസങ്ങൾക്കകം അബ്ദുള്ളക്കുട്ടിക്കെതിരെ പുസ്തകവിവാദം ഇപ്പോൾ ഉണ്ടായത്. കേരളത്തിൽ ലൈംഗികകളിപ്പാട്ട വിൽപ്പനയും നിശാ ക്ലബ്ബും വേണമെന്നുൾപ്പെടെ ആവശ്യപ്പെടുന്ന മക്കാവ് യാത്ര എന്ന പുസ്തകം കഴിഞ്ഞദിവസം വൻ ചർച്ചയാവുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP