Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നത ബിജെപിക്ക് തന്നെ തിരിച്ചടി; അസം ഗണ പരിഷത്ത് (എജിപി) എൻഡിഎ വിട്ടതിന് പിന്നാലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് തിരിച്ചടി; പൊതു തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമോ എന്ന ആശങ്കയിൽ നേതാക്കൾ

പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നത ബിജെപിക്ക് തന്നെ തിരിച്ചടി; അസം ഗണ പരിഷത്ത് (എജിപി) എൻഡിഎ വിട്ടതിന് പിന്നാലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് തിരിച്ചടി; പൊതു തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമോ എന്ന ആശങ്കയിൽ നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി വൻ തിരിച്ചടി നേരിടുന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അസമിലെ പൗരത്വ ഭേദഗതി ബില്ലിനെ പറ്റിയുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ എൻഡിഎയിൽ നിന്നും അസം പരിഷത്ത് (എജിപി) വിട്ടു. ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കാതിരിക്കാനായിരുന്നു ഊർജിമതമായ ശ്രമം നടന്നിരുന്നത്. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്‌ച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് എൻഡിഎ വിടാൻ എജിപി നേതൃത്വം തീരുമാനമെടുത്തത്.

ബിജെപി നേതൃത്വത്തിലുള്ള സർബാനന്ദ സോനോവാൾ മന്ത്രിസഭയിൽ എജിപിയുടെ മൂന്നു മന്ത്രിമാരാണുള്ളത്. മന്ത്രിസഭയെ ബാധിക്കില്ലെങ്കിലും വിവിധ വിഷയങ്ങളുടെ പേരിൽ സഖ്യകക്ഷികൾ ഉടക്കിനിൽക്കുന്ന സാഹചര്യത്തിൽ അസം ഗണപരിഷത്തിന്റെ നടപടി ബിജെപിക്കു വലിയ തിരിച്ചടിയാണ്. 2016-ലെ നിയമസഭാ തിരിഞ്ഞെടുപ്പിൽ ബിജെപിക്ക് 61 സീറ്റും അസം ഗണപരിഷത്തിന് 14 സീറ്റുമാണ് ലഭിച്ചിരുന്നത്. 12 സീറ്റുള്ള ബോഡോ പീപ്പിൾസ് ഫ്രണ്ടാണ് എൻഡിഎയിലെ മറ്റൊരു പ്രധാന സഖ്യകക്ഷി.

അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, ബുദ്ധ, ജയിൻ, പാഴ്സി, ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങൾക്ക്, ഇന്ത്യയിൽ ആറു വർഷം താമസിച്ചാൽ പൗരത്വം നൽകാൻ ഉദ്ദേശിക്കുന്നതാണ് 2016-ലെ പൗരത്വ ഭേദഗതി ബിൽ. ബില്ലുമായി മുന്നോട്ടു പോകാനാണു ബിജെപി തീരുമാനമെങ്കിൽ സഖ്യം വിടുമെന്ന് അസം ഗണപരിഷത്ത് നേതാവും മുൻ മുഖ്യമന്ത്രിയുമായ പ്രഫുല്ല കുമാർ മഹന്ത വ്യക്തമാക്കിയിരുന്നു. പൗരത്വ ബില്ലിന്റെ പേരിൽ അസമിൽ കടുത്ത പ്രതിഷേധം നടക്കുമ്പോൾ ബിജെപി അതു കണ്ടില്ലെന്നു നടിക്കുകയാണെന്ന് എജിപി പ്രസിഡന്റും കൃഷി മന്ത്രിയുമായ അതുൽ ബോറ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP