Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഴിമതിക്കാരെ സംരക്ഷിച്ചൊരു ഭരണം നമുക്ക് വേണ്ട; ലീഡർക്ക് നൽകാത്ത സംരക്ഷണം ആർക്കും നൽകേണ്ട ബാധ്യത കോൺഗ്രസിനില്ല: തുറന്നടിച്ച് അജയ് തറയിൽ

അഴിമതിക്കാരെ സംരക്ഷിച്ചൊരു ഭരണം നമുക്ക് വേണ്ട; ലീഡർക്ക് നൽകാത്ത സംരക്ഷണം ആർക്കും നൽകേണ്ട ബാധ്യത കോൺഗ്രസിനില്ല: തുറന്നടിച്ച് അജയ് തറയിൽ

തിരുവനന്തപുരം: ബാർകോഴ കേസ് അടക്കം നിരവധി ആരോപണങ്ങളിൽ മുങ്ങി നിൽക്കുന്ന യുഡിഎഫ് സർക്കാറിനെതിരെ കോൺഗ്രസിന് അകത്തു നിന്നും കടുത്ത പ്രതിഷേധം ഉയരുന്നു. ബാർകോഴ ആരോപണം മന്ത്രി കെ ബാബുവിനും കെ എം മാണിക്കുമെതിരെ ശക്തമായി ഉയർന്ന സാഹചര്യത്തിൽ അഴിമതിക്കാരെ സംരക്ഷിച്ചൊരു ഭരണം വേണ്ടെന്ന വികാരം പാർട്ടിക്കുള്ളിൽ ശക്തമാകുന്നത്. ഇക്കാര്യം തുറന്നടിച്ചു പറഞ്ഞുകൊണ്ട് കോൺഗ്രസ് വക്താവ് അജയ് തറയിൽ രംഗത്തെത്തി.

അഴിമതിക്കാർക്ക് സംരക്ഷണം നൽകുന്ന ഭരണം വേണ്ടെന്ന് കോൺഗ്രസ് വക്താവ് അജയ് തറയിൽ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റ്. കെ. കരുണാകരന് നൽകാത്ത സംരക്ഷണം കോൺഗ്രസ് ആർക്കും നൽകേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. ''അഴിമതിക്കാരെ സംരക്ഷിച്ചൊരു ഭരണം നമുക്ക് വേണ്ട. ലീഡർക്ക് നൽകാത്ത സംരക്ഷണം ആർക്കും നൽകേണ്ട ബാധ്യത കോൺഗ്രസിനില്ല'' എന്നാണ് അജയ് തറയിൽ ഫേസ്‌ബുക്കിൽ എഴുതിയത്. കെ. കരുണാകരന്റെ ചിത്രത്തോടൊപ്പമാണ് പോസ്റ്റിട്ടിരിക്കുന്നത്.

കെ.എം മാണിക്കെതിരെ ബാർകാഴ ആരോപണം വന്ന സാഹചര്യത്തിൽ അദ്ദേഹം ബജറ്റ് അവതരിപ്പിക്കുന്നതിൽ നിന്ന് മാറി നിൽക്കുകയാണ് ഉചിതമെന്ന് ചാനൽ ചർച്ചയിൽ അഭിപ്രായം പറഞ്ഞ് പുലിവാലു പിടിച്ചയാളാണ് അജയ്തറയിൽ. മാണി അവധിയിൽ പ്രവേശിക്കട്ടെയെന്ന മുന്മന്ത്രിയും കോൺഗ്രസ് നേതാവുമായ പന്തളം സുധാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റും വിവാദമായിരുന്നു.

ബാർകോഴ വിവാദം അടക്കമുള്ള വിഷയങ്ങൾ ഉയർത്തി കോൺഗ്രസ് ഐ ഗ്രൂപ്പ് നേതൃമാറ്റ ആവശ്യം ശക്തമാക്കുന്നതിന് ഇടെയാണ് ഐ ഗ്രൂപ്പുകാരൻ കൂടിയായ കരുണാകരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. മുമ്പ് കരുണാകരൻ രാജിവെക്കേണ്ടി വന്ന രാഷ്ട്രീയ സാഹചര്യങ്ങളെ കൂടി സൂചിപ്പിച്ചതാണ് അജയ് തറയിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. രാഷ്ട്രീയ ധാർമ്മികപ്രശ്‌നം ഉയർത്തി അന്ന് കരുണാകരന്റെ രാജി ആവശ്യവുമായി മുന്നിൽ നിന്നത് ഇന്ന് മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP