Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദർശ ധീരന്മാർ കാശിക്ക് പോയോ? ഐ ഗ്രൂപ്പ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ലക്ഷ്യമിടുന്നത് ഉമ്മൻ ചാണ്ടിയുടെ രാജി; അജയ് തറയിൽ ഉയർത്തുന്നത് നേതൃമാറ്റമെന്ന ചെന്നിത്തല പക്ഷത്തിന്റെ ആവശ്യം

ആദർശ ധീരന്മാർ കാശിക്ക് പോയോ? ഐ ഗ്രൂപ്പ് നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ലക്ഷ്യമിടുന്നത് ഉമ്മൻ ചാണ്ടിയുടെ രാജി; അജയ് തറയിൽ ഉയർത്തുന്നത് നേതൃമാറ്റമെന്ന ചെന്നിത്തല പക്ഷത്തിന്റെ ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആദർശ ധീരന്മാർ കാശിക്ക് പോയോ? ഈ ചോദ്യം ഉയർത്തുന്നത് കോൺഗ്രസ് നേതാവായ അജയ് തറയിലാണ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ തിരുവിതാംകൂർ ദേവസം ബോർഡ് അംഗം. കാര്യമോ കാരണമോ ഒന്നും പറാതെ ഒരു പോസ്റ്റ്. ഈ ഇമേജിലൂടെ അജയ് തറയിൽ പൊളിക്കുന്നത് കോൺഗ്രസിലെ എ വിഭാഗത്തിന്റെ ആദർശതയെന്ന പൊയ്മുഖമാണ്.

ആദർശത്തിന്റെ പേരിലാണ് എ കെ ആന്റണിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പുണ്ടാകുന്നത്. കെ കരുണാകരനെ മറിച്ചിട്ടതും ആദർശവും ധാർമികതയും എല്ലാം വിശദീകരിച്ചാണ്. പഞ്ചാസാര കുംഭകോണത്തിലെ എ കെ ആന്റണിയുടെ രാജിയും ആദർശത്തിന്റെ പേരിലാണ്. എന്നാൽ സോളാറിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുന്നില്ല. എ ഗ്രൂപ്പിലെ ആദർശന്മാരെല്ലാം ഉമ്മൻ ചാണ്ടി രാജിവയ്ക്കണമെന്ന് പറയുന്നുമില്ല. ഈ വികാരമാണ് ഐ ഗ്രൂപ്പിലെ പ്രധാനി പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നതെന്ന് വ്യക്തം.

ആഭ്യന്തര മന്ത്രിയുടെ അഭിവോടെ തന്നെയാകണം ഈ പോസ്റ്റ്. അങ്ങനെ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കോൺഗ്രസിലെ ഐ വിഭാഗം പറയാതെ പറയുകയാണ്. ബാർ കോഴ ആരോപണം ഉയർന്നപ്പോഴും കെ എം മാണിയെ വെട്ടിലാക്കുന്ന പലതും കോൺഗ്രസിന്റെ വക്താവായിരുന്ന അജയ് തറയിൽ നടത്തിയിരുന്നു. സത്യം പറയുന്നതിൽ ആരേയും പേടിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയായിരുന്നു അതെല്ലാം. എന്നാൽ അജയ് തറയിലിനെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് അന്ന് പ്രശ്‌നങ്ങളെ കെപിസിസി ഒതുക്കി തീർത്തത്.

സോളാറിൽ മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് എത്തുമ്പോഴും അജയ് തറയലിന്റെ പ്രതികരണം എത്തുന്നു. വിജിലൻസ് കോടതി മുഖ്യമന്ത്രിക്ക് എതിരെ എഫ് ഐ ആർ ഇടണമെന്ന് ഉത്തരവിടുന്നു. സമാന സാഹചര്യത്തെ ഗുരുതര പ്രതിസന്ധിയായി വി എം സുധീരൻ ഉയർത്തിക്കാട്ടി. എന്നാൽ മുഖ്യമന്ത്രിയുടെ കാര്യം വന്നപ്പോൾ ചർച്ചകളെ കുറിച്ചാണ് സുധീരൻ പറയുന്നത്. അങ്ങനെ ആദർശ ധീരരെല്ലാം മൗനം പാലിക്കുന്ന സാഹചര്യത്തെ തന്നെയാണ് അജയ് തറയിൽ വിമർശിക്കുന്നത്. സോളാറിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഐ ഗ്രൂപ്പ് പുതിയ പോർമുഖം തുറക്കുകയാണ്. അതിനായി നവമാദ്ധ്യമങ്ങളെ തന്നെ തെരഞ്ഞെടുത്തിരിക്കുന്നു. ജനങ്ങളുടെ വികാരം പ്രതിഫലിപ്പിക്കുക തന്നെയാണ് ലക്ഷ്യമിടുന്നത്. ഇതിൽ എ ഗ്രൂപ്പിന് അമർഷവുമുണ്ട്.

അജയ് തറയിലിന്റെ പോസ്റ്റിന് താഴെയുള്ള ഈ കമന്റ് അതിന് തെളിവാണ്ഞങ്ങളേ പോലുള്ള സാധാരണ പ്രവർത്തകർ ഇങ്ങനേ ഫേസ്‌ബുക്കിൽ കിടന്ന് സരിതബിജുരമേശ്ഗണേശ്‌നികേഷ്‌സിപി എം ഗൂഢാലോചനകൾ പൊളിച്ചടുക്കുംബോൾ ഇവിടെ ഇത്ര അധപതിച്ച രീതിയിൽ പോസ്റ്റർ ഇടുന്ന താനൊക്കെ ഏത് മറ്റേടത്തെ നേതാവാണ്...??? ഉമ്മൻ ചാണ്ടിയേ അട്ടിമറിക്കാൻ പ്രതിപക്ഷത്ത് മാത്രമല്ല സ്വന്തം പാളയത്തിൽ തന്നെ ചില കരിംകാലികൾ കോപ്പ് കൂട്ടുന്നുണ്ട് എന്ന് അറിയാം.. വിജിലൻസ് ജഡ്ജിയായിരുന്ന് സി പി എം ഗുണ്ടയേ പോലെ പെരുമാറുന്ന ജഡ്ജിയുടെ വാറോലയും വച്ച് മറ്റേ പണിക്കിറങ്ങും മുൻപ് നാണമുണ്ടെങ്കിൽ പാർട്ടി സ്ഥാനങ്ങൾ രാജിവെക്കുക.....അതായത് തിരുവിതാംകൂർ ദേവസം ബോർഡ് അംഗത്വം ഉൾപ്പെടെ രാജിവയ്ക്കണമെന്നാണ് ആവശ്യം.

മറ്റൊരു കമന്റ് ഇങ്ങനെതാങ്കൾക്ക് ചങ്കറുപ്പ് ഉണ്ടോ രാജിവെക്കാൻ പറയ്യാൻ. ആരും ആദർശധീരന്മാർ ആയി ജനിക്കുന്നില്ല. അവസരത്തിനൊത്ത് ഉയരുമ്പോൾ ആണ് ആദർശ ധിരന്മാർ ആവുന്നത്. സ്വന്തം അഭിപ്രായം മറ്റുള്ളവരുടെ വായിൽ തിരുക്കുന്നത് ആണോ രാഷ്ട്രീയം.ഇതിൽ പ്രതിഫലിക്കുന്നത് നിരാശയാണ്. അങ്ങനെ അജയ് തറയിലിന്റെ പോസ്റ്റ് പുതിയ ചർച്ചകൾക്ക് വഴിവയ്ക്കും. ചാനൽ ചർച്ചകളിലും മറ്റും ഇത് വിഷയമാവുകയും ചെയ്യും. അങ്ങനെ സോളാറിൽ കോൺഗ്രസിലെ എല്ലാവരും ഉമ്മൻ ചാണ്ടിക്ക് ഒപ്പമില്ലെന്ന് അജയ് തറയലിലൂടെ പൊതു സമൂഹത്തെ ഐ ഗ്രൂപ്പ് അറിയിക്കുകയാണ്.

വരും ദിനങ്ങളിൽ കൂടുതൽ നേതാക്കൾ വിമർശനം ഉയർത്തും. എന്നാൽ കോൺഗ്രസ് ഹൈക്കമാണ്ടിന്റെ മനസ്സ് അറിഞ്ഞു മാത്രമേ പരസ്യ പ്രതികരണങ്ങൾ ഐ ഗ്രൂപ്പ് നടത്തൂ. ഉമ്മൻ ചാണ്ടിയുടെ രാജി അനിവാര്യതയാണെന്ന സൂചന കൂടിയാണ് അജയ് തറയിലിന്റെ പോസ്റ്റ് പങ്കുവയ്ക്കുന്ന വികാരം. ഉമ്മൻ ചാണ്ടി രാജിവയ്‌ക്കേണ്ടിതില്ലെന്ന കോൺഗ്രസിന്റെ ദേശീയ വക്താവിന്റെ പ്രതികരണത്തിന് ശേഷമാണ് പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP