Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പിണറായിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകണം; മോദിയെ പുറത്താക്കണം; പ്രധാനമന്ത്രി നയിക്കുന്ന കൗരവപ്പടയെ തകർക്കാനുള്ള ദൗത്യം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്; ലോക് സഭ തിരഞ്ഞെടുപ്പ് രണ്ടാം കുരുക്ഷേത്ര യുദ്ധമെന്ന് എകെ ആൻണി; പോരാട്ടം കേവലം അധികാര കൈമാറ്റത്തിന് വേണ്ടിയുള്ളതല്ല; ഇന്ത്യയെ രക്ഷിക്കാനുള്ളതെന്നും മുൻ പ്രതിരോധ മന്ത്രി

പിണറായിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകണം; മോദിയെ പുറത്താക്കണം; പ്രധാനമന്ത്രി നയിക്കുന്ന കൗരവപ്പടയെ തകർക്കാനുള്ള ദൗത്യം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്; ലോക് സഭ തിരഞ്ഞെടുപ്പ് രണ്ടാം കുരുക്ഷേത്ര യുദ്ധമെന്ന് എകെ ആൻണി; പോരാട്ടം കേവലം അധികാര കൈമാറ്റത്തിന് വേണ്ടിയുള്ളതല്ല; ഇന്ത്യയെ രക്ഷിക്കാനുള്ളതെന്നും മുൻ പ്രതിരോധ മന്ത്രി

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: കാസർകോട്: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടാം കുരുക്ഷേത്ര യുദ്ധമായിരിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. നരേന്ദ്ര മോദി നയിക്കുന്ന കൗരവപ്പടയെ തകർക്കാനുള്ള ദൗത്യം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര കാസർകോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.

കേരളത്തിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിച്ച പിണറായി സർക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് നൽകണമെന്നും ആന്റണി പറഞ്ഞു.യുദ്ധത്തിൽ കോൺഗ്രസ് ഒറ്റയ്ക്കല്ല. മതേതരത്തവും ഭരണഘടനാ സ്ഥാപനങ്ങളും സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന പാർട്ടികളും ഒപ്പമുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം കേവലം അധികാര കൈമാറ്റത്തിന് വേണ്ടിയുള്ളതല്ല. ഇന്ത്യയെ രക്ഷിക്കാനുള്ളതാണ്. ജനാധിപത്യ മൂല്യങ്ങളെയും ഇന്ത്യൻ ഭരണഘടനയെയും രക്ഷിക്കാനുള്ള യുദ്ധമാണ്.

ഇന്ത്യ ഉയർത്തിപ്പിടിച്ച മൂല്യങ്ങളെല്ലാം തകർക്കാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനും പുതിയ ഭരണഘടന ഉണ്ടാക്കാനും ശ്രമം നടക്കുന്നു. മറുവശത്ത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും കഷ്ടപ്പെടുന്നു. കർഷക ആത്മഹത്യകൾ സർവകാല റെക്കോർഡിലേക്ക് ഉയർന്നു. അതിരൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യത്തെ ചെറുപ്പക്കാർ നേരിടുന്നത്. തൊഴിലാളികളുടെ കൂലി കുറയുന്നു. ഈ സ്ഥിതി തുടർന്നാൽ രാജ്യം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയേക്കാം. ദേശീയ മൂല്യങ്ങൾ സംരക്ഷിക്കാൻ മോദി ഭരണത്തിന് അന്ത്യം കുറിക്കാതെ മറ്റുമാർഗമില്ല.

കേരളത്തിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിച്ച പിണറായി സർക്കാരിന് ഷോക്ക് ട്രീറ്റ്മെന്റ് നൽകാനും തിരഞ്ഞെടുപ്പിലൂടെ കഴിയണം. പ്രളയംമൂലം തകർന്ന കേരളത്തിൽക്കണ്ട ജനങ്ങളുടെ ഐക്യമാണ് തകർക്കാൻ ശ്രമിച്ചത്. പുതിയ കേരളം സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനു പകരം കേരളത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ച പിണറായി വിജയന് ചുട്ട മറുപടി നൽകണമെന്നും എ.കെ. ആന്റണി പറഞ്ഞു.    

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP