Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആലപ്പാട്ടെ ഖനന പ്രശ്‌നം: ഇടതുമുന്നണിയിൽ ഒരുഭിന്നതയുമില്ല; ഖനനം ഒരുകാരണവാശാലും നിർത്തി വയ്ക്കാൻ പറ്റില്ല; എന്തിനാണ് സമരമെന്നും അറിയില്ല; ആരും പരാതിയുമായി സർക്കാരിനെ സമീപിച്ചിട്ടുമില്ല; സമരസമിതിക്കെതിരെ വീണ്ടും വിമർശനവുമായി മന്ത്രി ഇ.പി.ജയരാജൻ; മന്ത്രി മാപ്പുപറയണമെന്ന് ചെന്നിത്തലയും ജയരാജൻ കരിമണൽ ലോബിയെ സഹായിക്കുകയാണെന്ന് സുധീരനും; റിലേസമരം 75 ാം ദിവസത്തിലേക്ക്

ആലപ്പാട്ടെ ഖനന പ്രശ്‌നം: ഇടതുമുന്നണിയിൽ ഒരുഭിന്നതയുമില്ല; ഖനനം ഒരുകാരണവാശാലും നിർത്തി വയ്ക്കാൻ പറ്റില്ല; എന്തിനാണ് സമരമെന്നും അറിയില്ല; ആരും പരാതിയുമായി സർക്കാരിനെ സമീപിച്ചിട്ടുമില്ല; സമരസമിതിക്കെതിരെ വീണ്ടും വിമർശനവുമായി മന്ത്രി ഇ.പി.ജയരാജൻ; മന്ത്രി മാപ്പുപറയണമെന്ന് ചെന്നിത്തലയും ജയരാജൻ കരിമണൽ ലോബിയെ സഹായിക്കുകയാണെന്ന് സുധീരനും; റിലേസമരം 75 ാം ദിവസത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ആലപ്പാട്ടെ ഖനന പ്രശ്‌നത്തിൽ ഇടതുമുന്നണിയിൽ ഭിന്നതയില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ. ഖനനവിരുദ്ധ സമരത്തിനെതിരെ ഞായറാഴ്ച ഉയർത്തിയ വിമർശനമാണ് മന്ത്രി ഇന്നും തുടർന്നത്. ഖനനം നിർത്തി വയ്ക്കാൻ പറ്റില്ല. എന്തിനാണ് സമരമെന്ന് അറിയില്ല. ആരും പരാതിയുമായി സർക്കാരിനെ സമീപിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രകൃതി തരുന്ന സമ്പത്താണ് കരിമണൽ. അതിനെ പൂർണ്ണമായും സംഭരിക്കാൻ കഴിഞ്ഞാൽ നിരവധി പേർക്ക് ജോലി ലഭിക്കുന്ന സംരഭമാക്കി മാറ്റാം. ഇക്കാര്യത്തിൽ എൽഡിഎഫിൽ ഭിന്നതയുണ്ടെന്ന വാദത്തിൽ കഴമ്പില്ലെന്നും ജയരാജൻ പറഞ്ഞു. സേവ് ആലപ്പാട് സമരസമിതി നടത്തുന്ന റിലേ സമരം 75ാം ദിവസത്തേക്ക് കടന്ന നാളിലാണ് മന്ത്രിയുടെ വിമർശനം.

ഖനനം നിർത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു നടക്കില്ല. സമരം നടത്തുന്നവർ അതേക്കുറിച്ച് സ്വയം ആലോചിക്കട്ടേ. സമരം എന്തിനാണ് എന്ന് അറിയില്ല, ആലപ്പാട് ഇല്ലാതായി തീരുന്നു എന്നു പറഞ്ഞു ടിവിയിൽ വാർത്ത കണ്ടപ്പോൾ ആണ് ഇങ്ങനെയൊരു സമരം നടക്കുന്ന കാര്യം താനറിഞ്ഞത്. അങ്ങനെയാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതും അവിടെ സമരം നടക്കുന്നതായി അറിഞ്ഞതും. ഖനനമേഖലയിൽ ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഖനനം നിർത്തിയാൽ അവർക്ക് തൊഴിൽ നഷ്ടപ്പെടും. സമരത്തിന്റെ മറവിൽ നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഇന്നലെ ആലപ്പാട് സമരം നടത്തുന്നത് മലപ്പുറത്ത് നിന്നും വന്നവരാണെന്ന് മന്ത്രി ആരോപിച്ചിരുന്നു. പുറത്തുനിന്നുള്ളവരാണ് സമരം നയിക്കുന്നതെന്നും മറ്റുമുള്ള വാദങ്ങൾ വിലപ്പോവില്ലെന്ന ്‌സമരസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺഗ്രസ് നേതാവ് വി എം.സുധീരനും സമരവേദി സന്ദർശിച്ചു. മന്ത്രി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ചെന്നിത്തല ആവശ്യപ്പെട്ടത്. കരിമണൽ ഖനനത്തിനെതിരെ സമരം ചെയ്യുന്നവർ മലപ്പുറത്തുകാരല്ലെന്ന് സ്ഥലം സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രസ്താവന പിൻവലിച്ച് മന്ത്രി ഇ.പി ജയരാജൻ മാപ്പുപറയണം. സമരം ന്യായമാണ്. സമരക്കാരെ സർക്കാർ ചർച്ചയ്ക്കു വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ജയരാജൻ കരിമണൽ ലോബിയെ സഹായിക്കുകയാണെന്ന് വി എം സുധീരനും ആരോപിച്ചു.

മലപ്പുറത്തുകാരാണ് സമരം നടത്തുന്നതെന്ന് പറഞ്ഞത് ഒരുപ്രയോഗം മാത്രമാണന്ന് ജയരാജൻ പറഞ്ഞു. മലപ്പുറം പ്രസ്താവനയുടെ പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല താൻ മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്നത് അദ്ദേഹത്തിന്റെ ഒരു പതിവാണ്. എവിടെപ്പോയാലും അദ്ദേഹം ആവശ്യപ്പെടുന്ന കാര്യമാണ് മാപ്പ് പറയണമെന്ന് ഇ.പി പരിഹാസിച്ചു

സർക്കാരും പാർട്ടിയും ജനങ്ങൾക്കൊപ്പമാണ്. മൈനിങ് നിർത്താൻ ഉദ്ദേശമില്ല. നിർത്തിയാൽ വീണ്ടും തുടങ്ങാൻ സാധിക്കില്ല. ഖനനം നിർത്തിയാൽ വഴിയാധാരമാകുക കമ്പനിയിലെ 240 കുടുംബങ്ങളാണ്. കമ്പനിയിൽ ജോലിയെടുക്കുന്നത് ആലപ്പാട് നിവാസികളാണെന്ന് ഓർക്കണം. സുനാമിയാണ് ആലപ്പാടിന്റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണം. ആലപ്പാട്് ഖനനം നിയമപരമെന്നും നിർത്തിവയ്ക്കില്ല. ഇക്കാര്യം വ്യക്തമാക്കി ഐ.ആർ.ഇ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കെ.എം.എം.എൽ എം.ഡി അന്വേഷിക്കുകയും ചെയ്‌തെന്നും മന്ത്രി വ്യക്തമാക്കിഅതേസമയം, പ്രതിപക്ഷനേതാവിന്റെ സാന്നിധ്യത്തിൽ രണ്ടുഡിവൈഎഫ്ഐ പ്രാദേശിക നേതാക്കൾ റിലെ സത്യഗ്രഹം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP