Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാൻ വസ്ത്രവ്യാപാരി എത്തുന്നത് വിമാനത്തിൽ; കോഴിക്കോട് നിന്നെത്തിയ എംഎൽഎ 10,000 രൂപ കൈപ്പറ്റിയപ്പോൾ സണ്ണി ആലപ്പാട്ട് വാങ്ങിയത് 3 ലക്ഷം

സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാൻ വസ്ത്രവ്യാപാരി എത്തുന്നത് വിമാനത്തിൽ; കോഴിക്കോട് നിന്നെത്തിയ എംഎൽഎ 10,000 രൂപ കൈപ്പറ്റിയപ്പോൾ സണ്ണി ആലപ്പാട്ട് വാങ്ങിയത് 3 ലക്ഷം

കൊച്ചി: വസ്ത്ര വ്യാപാരി എങ്ങനെ സിൻഡിക്കേറ്റ് അംഗമായി എന്ന ചോദ്യം അന്വേഷിക്കുമ്പോൾ വിവാദ തുണിക്കച്ചവടക്കാരന്റെ യാത്രപ്പടിയും വിവാദത്തിലേക്ക്. സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് നിന്നെത്തിയ തുണിക്കച്ചവടക്കാരൻ സണ്ണി ആലപ്പാട്ട് കൈപ്പറ്റിയ യാത്രപ്പടി മൂന്നു ലക്ഷത്തിലധികം രൂപയാണെന്ന വെളിപ്പെടുത്തലാണ് വീണ്ടും വിവാദം പുകയ്ക്കുന്നത്.

നിയമവിരുദ്ധമായാണ് സണ്ണി ഇത് കൈപ്പറ്റിയതെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ് ചൂണ്ടിക്കാട്ടിയിട്ടും നടപടികൾ ഒന്നുമില്ല. എറണാകുളത്ത് ഹൈബി ഈഡൻ എംഎൽഎയെ കൈയേറ്റം നടത്താൻ ശ്രമിച്ചു എന്ന പേരിൽ വിവാദത്തിലകപ്പെട്ട തലസ്ഥാനത്തെ തുണിക്കച്ചവടക്കാരൻ അങ്ങനെ വീണ്ടും വാർത്തകളിൽ നിറയുകയാണ്.

രണ്ടുദിവസംമുമ്പ് എറണാകുളം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രിയുടെ മുറിക്കു മുന്നിൽവച്ചാണ് പൊലീസ് നോക്കി നിൽക്കേ ഹൈബി ഈഡൻ എംഎൽഎയ്ക്കു നേരെ സണ്ണി ആലപ്പാട്ടിന്റെ കൈയേറ്റശ്രമം നടന്നത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) വൈസ് ചാൻസലർ നിയമനത്തിനുവേണ്ടിയുള്ള സമിതിയിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് എംഎൽഎയ്‌ക്കെതിരേ രംഗത്തുവരാൻ സിൻഡിക്കേറ്റ് അംഗം കൂടിയായ വ്യാപാരിയെ പ്രേരിപ്പിച്ചത്. സമിതിയിലിടം നേടാൻ ഹൈബി ഈഡൻ തയ്യാറെടുപ്പ് നടത്തുന്നതിനിടെ സണ്ണി ആലപ്പാട്ട് അടക്കമുള്ളവർ രഹസ്യമായി രംഗത്തു വരികയും മുസ്‌ലിം ലീഗ് നേതാവ് കെ എം ഷാജിയെ മത്സരരംഗത്ത് ഇറക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൈയാങ്കളിയിലേക്ക് നീങ്ങിയത്.

നേരത്തെ സിൻഡിക്കേറ്റ് പ്രതിനിധിയായി മത്സരിക്കാൻ സണ്ണി ആലപ്പാട്ടും ഹൈബി ഈഡനും പത്രിക നൽകുകയും ഹൈബിയുടെ പത്രിക തള്ളുകയും ചെയ്തിരുന്നു. എന്നാൽ പ്രോ വൈസ് ചാൻസലർ പ്രത്യേക അധികാരത്തിലൂടെ ഈ പത്രിക സ്വീകരിക്കാൻ ഉത്തരവിട്ടിരുന്നു. ഈ സാഹചര്യങ്ങളെല്ലാമാണ് സംഘർഷങ്ങൾക്ക് കാരണം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP