Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കെ.ടി.ജലീൽ സമരം എന്തായി? പ്രസ് ക്ലബ്ബുകളിൽ കയറിയിറങ്ങുന്നത് മാത്രമാണോ സമരം? പി.കെ.ഫിറോസിനെതിരെ യൂത്ത് ലീഗിൽ ഉയരുന്നത് വലിയ വിമർശം; യൂത്ത് ലീഗിന്റെ യുവജന യാത്ര കെ.ടി.ജലീൽ വിരുദ്ധ യാത്ര മാത്രമായി മാറിയതെങ്ങനെയെന്നും ചോദ്യം; ഫിറോസ് പി.കെ.കുഞ്ഞാലിക്കുട്ടി സ്റ്റൈലിലേക്ക് വരികയാണെന്ന് പാർട്ടിയിൽ അഭിപ്രായം; യൂത്ത് ലീഗിൽ വിവാദം മുറുകുന്നു

കെ.ടി.ജലീൽ സമരം എന്തായി? പ്രസ് ക്ലബ്ബുകളിൽ കയറിയിറങ്ങുന്നത് മാത്രമാണോ സമരം? പി.കെ.ഫിറോസിനെതിരെ യൂത്ത് ലീഗിൽ ഉയരുന്നത് വലിയ വിമർശം; യൂത്ത് ലീഗിന്റെ യുവജന യാത്ര കെ.ടി.ജലീൽ വിരുദ്ധ യാത്ര മാത്രമായി മാറിയതെങ്ങനെയെന്നും ചോദ്യം; ഫിറോസ് പി.കെ.കുഞ്ഞാലിക്കുട്ടി സ്റ്റൈലിലേക്ക് വരികയാണെന്ന് പാർട്ടിയിൽ അഭിപ്രായം; യൂത്ത് ലീഗിൽ വിവാദം മുറുകുന്നു

ടി.പി.ഹബീബ്

കോഴിക്കോട്: സംസ്ഥാന ജനറൽ സെക്രട്ടറിപി കെ ഫിറോസിന്റെ നിലപാടുകളെ ചൊല്ലി യൂത്ത് ലീഗിൽ വിവാദം കൊഴുക്കുന്നു. യൂത്ത് ലീഗിന്റെ യുവജന യാത്രക്ക് മുമ്പ് ഫിറോസായിരുന്നു മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു നിയമനവിവാദം പുറത്തുകൊണ്ടുവന്നത്. തുടക്കത്തിൽ ബന്ധു നിയമന പ്രശ്‌നം കത്തിക്കയറി. യുവജന യാത്രക്കും യൂത്ത് ലീഗിനും പ്രത്യക്ഷത്തിൽ പി.കെ.ഫിറോസിനും കെ.ടി.ജലീൽ പ്രശ്‌നം ഉണ്ടാക്കിയ ഇമേജ് ചില്ലറയൊന്നുമല്ല. യൂത്ത് ലീഗിന്റെ സമര പോരാട്ടം നേരിൽ കണ്ട യു.ഡി.എഫ്.നേതാക്കൾ കെ.ടി.ജലീലിനെ ബഹിഷ്‌കരിക്കാനും പിന്നീട് തീരുമാനിച്ചു.

എന്നാൽ പിന്നീടുള്ള യൂത്ത് ലീഗിന്റെ തീരുമാനങ്ങൾ പാളുന്നതായാണ് കാണുന്നത്. കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ ശക്തമായ പ്രമേയവുമായി പുറപ്പെട്ട യൂത്ത് ലീഗിന്റെ യുവജന യാത്ര എന്നാൽ കെ.ടി.ജലീൽ വിരുദ്ധ യാത്രയായി പരിണമിക്കയായിരുന്നെന്ന് സംഘടനയിൽ തന്നെ അഭിപ്രായം ഉയർന്നിരിക്കയാണ്. ജാഥയിലുട നീളം ജലീൽ വിഷയം മാത്രം സംസാരിക്കുകയും പിണറായി വിജയന്റെയും നരേന്ദ്ര മോദി സർക്കാറിന്റെയും ഭരണ പരാജയവും വർഗീയ അജണ്ടയും വിളിച്ചു പറയാൻ ഫിറോസിന് കഴിയാതെ പോകുകയും ചെയ്‌തെന്നാണ് യൂത്ത് ലീഗ് നേതാക്കൾ തന്നെ വിശദീകരിക്കുന്നത്. മലബാർ ലീഗെന്ന ആരോപണത്തെ സാധൂകരിക്കുന്ന തരത്തിൽ യാത്ര മലപ്പുറം കഴിഞ്ഞതോടെ പ്രവർത്തകരുടെ വീര്യം കുറഞ്ഞ് പോയെന്നും വിമർശനമുണ്ട്.

കെടി ജലീലാകട്ടെ ആദ്യ ഘട്ടത്തിൽ രണ്ട് സ്റ്റെപ്പ് പിന്നോട്ടാഞ്ഞെങ്കിലും അടുത്തിടെയായി ലീഗിനെതിരെയും ലീഗ് നേതാക്കളെയും കിട്ടുന്ന വേദികളിലൊക്കെയും കടിച്ച് കീറുന്ന അവസ്ഥയാണ്. രണ്ടാഴ്ച മുമ്പ് ഒരു വെള്ളിയാഴ്ച ദിവസം വടകരയിലെത്തിയ മന്ത്രി ജലീൽ യൂത്ത് ലീഗുകാരെ വെല്ലുവിളിച്ചാണ് വടകര താഴെ അങ്ങാടിയിലെ പള്ളിയിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കെടുത്തത്. യൂത്ത് ലീഗ് പ്രവർത്തകർക്ക് പ്രകടനം നടത്താനോ കറുത്ത കൊടി കാണിക്കാൻ പോലുമോ കഴിയാത്ത അവസ്ഥയായിയിരുന്നു. യൂത്ത് ലീഗിന്റെ പ്രാദേശിക നേതാക്കൾ സമരത്തിനായി പല നേതാക്കളെയും ബന്ധപ്പെട്ടിരുന്നുവെങ്കിലും വേണ്ടത്ര രീതിയിൽ താൽപ്പര്യമെടുത്തില്ലെന്നതാണ് സത്യം. മലപ്പുറത്ത് കെ.ടി.ജലീലിനെ തടയാനൊരുങ്ങിയ യൂത്ത് ലീഗ് പ്രവർത്തകരെ നന്നായി കെകാര്യം ചെയ്യാനുള്ള നിലയിലായിരുന്നു
ഡിവൈഎഫ്ഐ.പ്രവർത്തകർ. ഡിവൈഎഫ്ഐ.യുടെ ആവേശത്തിന് മുമ്പിൽ ചൂളിപ്പോകുന്ന അവസ്ഥയിലായിരുന്നു യൂത്ത് ലീഗ് നേത്യത്വം.

മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റിയിൽ യൂത്ത് ലീഗിന്റെ സമര രീതികൾ രൂക്ഷ വിമർശനത്തിനിടയാക്കിയരുന്നു. വെറുതെ പാർട്ടി അണികൾക്ക് കേസ് സൃഷ്ടിക്കാനല്ലാതെ കെ.ടി.ജലീലിനെതിരെയുള്ള സമരം കൊണ്ട് എന്ത് നേടിയെന്നാണ് സംസ്ഥാന നേതാക്കൾ യൂത്ത് ലീഗ് നേതാക്കളോട് ചോദിച്ചത്.സമരങ്ങളെ ക്യത്യമായി കൊണ്ട് പോകാൻ പാർട്ടി നേതാക്കൾക്ക് സാധിച്ചില്ലെന്നും പ്രസ് കബ്ബുകളിൽ കയറി മാധ്യമ പ്രവർത്തകരെ കണ്ട് സുഖ വിവരമന്വേഷിക്കുന്നതല്ല സമര രീതിയെന്നുമാണ് യൂത്ത് ലീഗിലെ ചില ഭാരവാഹികളുടെ തന്നെ പ്രധാന അഭിപ്രായം. യുവജന യാത്രയുമായി ബന്ധപ്പെട്ട് പി.കെ.ഫിറോസ് പത്ത് പ്രാവിശ്യമാണ് വിവിധ പ്രസ് ക്ലബ്ബ് ഓഫീസുകൾ കയറിയിറങ്ങിയത്.

പി.കെ.ഫിറോസിന്റെ നിലപാട് ഒരു പി.കെ.കുഞ്ഞാലിക്കുട്ടി സ്റ്റൈലിലേക്ക് വരികയാണെന്ന് അഭിപ്രായം പാർട്ടിയിൽ ഉയർന്ന് വന്നിട്ടുണ്ട്. വിമർശിക്കുന്നവരെ നോട്ട് ചെയ്ത് ശാസിക്കുന്ന സമീപനമാണ് പി.കെ.ഫിറോസ് സ്വീകരിക്കുന്നതത്രെ. പ്രസിഡണ്ടായ പാണക്കാട് മുനവ്വറലി തങ്ങളെ പിണക്കാതെ കൊണ്ട് പോകാനുള്ള നല്ല ശ്രമവും ഫിറോസ് നടത്തുന്നുണ്ട്. യൂത്ത് ലീഗിന്റെ പോരാട്ട വീര്യത്തെ തന്റെ ഷൈനിങ്ങിലേക്ക് മാത്രമാക്കി ചുരുക്കി എന്നതാണ് ഫിറോസിനെതിരെയുള്ള പ്രധാന ആരോപണം. സമസ്തയുമായി തെറ്റിപിരായാൻ പാകത്തിൽ പുതിയ തർക്കങ്ങൾ തുടങ്ങിയതും ഫിറോസിന്റെ പ്രവർത്തനത്തിലെ പിഴവാണെന്ന് നേതാക്കൾ വിശദീകരിക്കുന്നു.

എന്നാൽ നേതാക്കൾക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിലും അണികളിൽ ഭൂരിഭാഗവും ഫിറോസിന് ഒപ്പമാണ്. സിപിഎമ്മിനോട് മൃദുസമീപനം എടുക്കുന്നു എന്ന പതിവ് രീതി വിട്ട് സംഘടന ശക്തമായത് ഇപ്പോഴാണെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP