Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു വശത്ത് സമസ്ത പിണറായി ഭക്തിയിൽ വീണ് പോയതിന്റെ അങ്കലാപ്പ്, മറുവശത്ത് എസ്ഡിപിഐ നേതൃത്വം ഏറ്റെടുക്കുന്നതിലെ ആശങ്ക: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം മുതൽ ആഞ്ഞടിച്ച് രംഗത്തിറങ്ങിയ ലീഗിന് അവസാന നിമിഷം അടിപതറുന്നു; ഇടതു സ്വീകര്യത തിരിച്ചടിയാവുമെന്നറിഞ്ഞ് നിലപാടെടുക്കാനാവാതെ കുഞ്ഞാലികുട്ടിയും സംഘവും

ഒരു വശത്ത് സമസ്ത പിണറായി ഭക്തിയിൽ വീണ് പോയതിന്റെ അങ്കലാപ്പ്, മറുവശത്ത് എസ്ഡിപിഐ നേതൃത്വം ഏറ്റെടുക്കുന്നതിലെ ആശങ്ക: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യം മുതൽ ആഞ്ഞടിച്ച് രംഗത്തിറങ്ങിയ ലീഗിന് അവസാന നിമിഷം അടിപതറുന്നു; ഇടതു സ്വീകര്യത തിരിച്ചടിയാവുമെന്നറിഞ്ഞ് നിലപാടെടുക്കാനാവാതെ കുഞ്ഞാലികുട്ടിയും സംഘവും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം :  മുസ്ലിംലീഗ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇടതുമായി അടവു നയം സ്വീകരിച്ചപ്പോൾ അതിനെ ശക്തമായി പ്രതിരോധിച്ച സംഘടന കൂടിയായിരുന്നു സമസ്ത ആ സമസ്തയാണ് മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണയ്ക്കുന്ന രീതിയിലേക്ക് മാറിയത് അങ്ങനെ ഇ.കെ സമസ്ത സുന്നി വിഭാഗത്തിന്റെ നിലപാടാണ് ഒടുവിൽ ഇടതിന് അനുകൂലമായിരിക്കുന്നത്. ഏറ്റവും കൂടുതൽ മദ്രസകളുള്ള വലിയ മുസ്ലിം സാമുദായിക സംഘടനയാണ് തങ്ങളുടേതെന്നാണ് സമസ്ത നേതൃത്വവും അവകാശപ്പെടുന്നത്. അങ്ങനെയാണെങ്കിൽ ലീഗിന്റെ ഈ വലിയ വോട്ടു ബാങ്കിലാണ് ഇടതുപക്ഷമിപ്പോൾ വിള്ളൽ വീഴ്‌ത്തിയിരിക്കുന്നത് അപ്രതീക്ഷിതമായ ഈ നീക്കത്തിൽ മുസ്ലിം ലീഗും അടിമുടി അമ്പരന്നിരിക്കുകയാണിപ്പോൾ.

പൗരത്വ ഭേദഗതി നിയമ ബില്ലിന്റെ കാര്യത്തിലും കോൺഗ്രസിനുള്ളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നിരുന്നു. പ്രത്യേകിച്ച് കേരളത്തിൽ. കാലങ്ങളായി കോൺഗ്രസിന്റെ സഖ്യകക്ഷിയായ ലീഗ് അണികൾക്കിടയിൽ നിലപാട് വിശദമാക്കാൻ ബുദ്ധിമുട്ടി എന്നതും ഏറ്റെ ശ്രദ്ധേയമാണ്. ഇപ്പോഴിതാ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ സമസ്തയുടംെ നിലപാടിൽ ഇപ്പോൾ പെട്ടിരിക്കുന്നത് മുസ്ലിം ലീഗാണ്. എന്നാൽ കേന്ദ്രത്തിനെതിരായ സമരത്തിൽ സംസ്ഥാനത്ത് രാഷ്ട്രീയവ്യത്യാസം മറന്ന് ഒറ്റക്കെട്ടായി വേണമെന്ന സിപിഎമ്മിന്റെ നിലപാടാണ് സമസ്തയ്ക്കുമുള്ളത്. പിണറായിയെയും സിപിഎമ്മിനെയും ഒരുകാലത്തും അംഗീകരിക്കാതിരുന്ന സമസ്തയാണ് മലപ്പുറത്ത് നടത്തിയിരുന്ന ഭരണഘടനാ സംരക്ഷണ റാലിയിൽ സജീവ സാന്നിധ്യമായതും.

എന്നാൽ തുടക്കും മുതലേ യുഡിഎഫിൽ സിപിഎമ്മുമായി സഹകരിച്ചു പോകുന്നതിൽ മുന്നണിയിൽ വലിയൊരു വിഭാഗം പ്രവർത്തകർക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാൽ ഈ അഭിപ്രായത്തോട് തത്ത്വത്തിൽ യോജിപ്പുണ്ടെങ്കിലും യുഡിഎഫ് വീണ്ടും മറിച്ചൊരു നിലപാടിലേക്ക് നിങ്ങുമെന്നാണ് ഇപ്പോൾ ലാഗിന് തലവേദയായികൊണ്ടിരിക്കുന്നത്. എന്നാൽ, കോൺഗ്രസ്- സിപിഎം സമരപരിപാടികൾക്ക് എല്ലാം മറന്ന് കേന്ദ്രത്തിനെതിരെ നടത്തുന്ന സമരത്തിൽ ഒറ്റകെട്ടായി പോകണമെന്ന് ചില വിഭാഗങ്ങൾ ശ്രമിക്കുന്നതും.

ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെതിരായ സമരം സംസ്ഥാനത്ത് രാഷ്ട്രീയവ്യത്യാസം മറന്ന് ഒറ്റക്കെട്ടായി വേണമെന്ന സിപിഎം. നിലപാടാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്കുമുള്ളത്. ഈ അഭിപ്രായത്തോട് തത്ത്വത്തിൽ യോജിപ്പുണ്ടെങ്കിലും യു.ഡി.എഫ്. മറിച്ചൊരു നിലപാടിലേക്ക് നീങ്ങുന്നതാണ് ലീഗിന് തലവേദനയാവുന്നത്. സമരം ഒന്നിച്ചുകൊണ്ടുപോകുന്നതിനെതിരേ ആരംഭത്തിൽതന്നെ പരസ്യമായി രംഗത്തുവന്നത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ചുള്ള സമരം വേണ്ടെന്ന നിലപാട് വ്യക്തമാക്കി രംഗത്തുവന്നിരുന്നു. കോൺഗ്രസ് നിലപാടിനെ തള്ളാനും സമസ്തയുടെ നിലപാടിനെ കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് ലീഗ് ഇപ്പോൾ എന്നതും ഏറെ ശ്രദ്ധേയമാണ്.

എൽ.ഡി.എഫ്. ഉൾപ്പെടെ ആരുമായും ചേർന്ന് പൗരത്വനിയമത്തിനെതിരേ പോരാടണമെന്നും അക്കാര്യത്തിൽ ലീഗ് എന്തുനിലപാടെടുക്കുമെന്നത് പ്രശ്‌നമല്ലെന്നുമാണ് സമസ്ത കരുതുന്നത്. യു.ഡി.എഫ്. സ്വന്തംനിലയിൽ സമരം നടത്തുമെന്ന് മുല്ലപ്പള്ളി പ്രഖ്യാപിച്ചതിനുശേഷമാണ് കോഴിക്കോട്ട് എൽ.ഡി.എഫ്. സംഘടിപ്പിച്ച പൗരത്വനിയമഭേദഗതിക്കെതിരായ റാലിയിൽ സമസ്ത സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടിമുസ്ല്യാർ പങ്കെടുത്തത്. ലീഗിന്റെ പ്രധാന വോട്ടുബാങ്കായ സമസ്ത ഒറ്റക്കെട്ടായി സിപിഎമ്മിനൊപ്പം അണിനിരക്കുേേമ്പാൾ ലീഗ് നേതൃത്വം ആശങ്കയിലാകുന്നത്.

കേരളത്തിൽ സിപിഎമ്മുമായി ചേർന്നുള്ള സമരം കടുത്ത എതിർപ്പുമായു കോൺഗ്രസ് നേതാക്കൾ എത്തിയിരുന്നത്. ചില സ്ഥലങ്ങളിൽ സിപിഎമ്മുമായി സഹകരിക്കുന്നതിൽ ലീഗിനും എതിരഭിപ്രായമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഒരുമിച്ച് നടത്തിയ സമരത്തിന്റെ ക്രെഡിറ്റ് മുഴുവൻ സിപിഎം. അടിച്ചുമാറ്റുമെന്ന ഭയം കോൺഗ്രസിനുണ്ടെന്നുള്ളത് പറയാതെ വയ്യ. അതാണ് ലീഗിനെയും സമസ്തയുടെ കാര്യത്തിലും അലട്ടുന്നത്.

എസ്.ഡി.പി.ഐ.പോലെ തീവ്രസ്വഭാവമുള്ള സംഘടനകൾ പൗരത്വനിയമഭേദഗതി വിഷയത്തിലെടുക്കുന്ന നിലപാടാണ് ലീഗിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന മറ്റൊരു കാര്യം. ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷിയെന്നനിലയിൽ പ്രക്ഷോഭം അക്രമത്തിലേക്ക് തിരിയരുതെന്ന നിർബന്ധബുദ്ധിയും ലീഗിനുണ്ട്. തീവ്രസംഘടനകൾ പ്രക്ഷോഭം തട്ടിയെടുക്കില്ലെന്ന് ഉറപ്പാക്കുകയും വേണം. ലീഗിനുള്ളിൽതന്നെ ഇക്കാര്യത്തിൽ അഭിപ്രായഭിന്നത വെളിവാക്കുന്നതായിരുന്നു തിങ്കളാഴ്ച ലീഗ് നേതാക്കൾ മാധ്യമപ്രവർത്തകരെ കണ്ടപ്പോഴുള്ള പ്രതികരണം നടത്തിയത്.

ഇടതുമുന്നണി സംഘടിപ്പിച്ച മനുഷ്യശൃംഖലയിൽ യു.ഡി.എഫ്. പ്രവർത്തകർ പങ്കെടുത്തത് വലിയ വിഷയമാക്കേണ്ടെന്ന് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. മലപ്പുറത്ത് പറഞ്ഞപ്പോൾ അത് പരിശോധിച്ച് നടപടി കൈക്കൊള്ളുമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കെ.പി.എ. മജീദ് തിരുവനന്തപുരത്ത് പറഞ്ഞത്. എന്തായാലും കേന്ദ്രത്തിനെതിരെ ഭരണ-പ്രതിപക്ഷം ഒറ്റകെട്ടായി മുന്നേറുന്ന സമയത്താണ് ഇപ്പോൾ മുന്നണികൾക്കുള്ളിൽ ഏറ്റെ അസ്വാരസ്യം നിറയുന്നതെന്നും ഏറെ വിചിത്രമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP