Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എൻഡിപി യോഗവുമായുള്ള പിണക്കം തീർക്കാൻ ബിജെപി അധ്യക്ഷൻ ശിവഗിരി മഠത്തിൽ; അമിത് ഷായുടെ സന്ദർശനത്തിൽ രാഷ്ട്രീയം കലർത്തേണ്ടെന്നു മഠാധിപതി

എസ്എൻഡിപി യോഗവുമായുള്ള പിണക്കം തീർക്കാൻ ബിജെപി അധ്യക്ഷൻ ശിവഗിരി മഠത്തിൽ; അമിത് ഷായുടെ സന്ദർശനത്തിൽ രാഷ്ട്രീയം കലർത്തേണ്ടെന്നു മഠാധിപതി

വർക്കല: ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ ശിവഗിരി മഠത്തിലെത്തി. ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയോടൊപ്പമാണ് അമിത് ഷാ മഠം സന്ദർശിക്കാനെത്തിയത്.

എസ്.എൻ.ഡി.പി യോഗവും ശിവഗിരി മഠവും തമ്മിലെ അകൽച്ച പരിഹരിക്കാനാണ് ബിജെപി ദേശീയ അധ്യക്ഷൻ ശിവഗിരിയിലെത്തുന്നതെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ, അമിത് ഷാ ശിവഗിരിയിലത്തെുന്നത് സംബന്ധിച്ച് തങ്ങൾക്ക് മാദ്ധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേ ഉള്ളൂവെന്നും കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹത്തെ ഉചിതമായി സ്വീകരിക്കുമെന്നുമായിരുന്നു മഠം അധികൃതരുടെ നിലപാട്.

മഠത്തിലെ മഹാസമാധിയിൽ അമിത് ഷാ പുഷ്പാർച്ചന നടത്തി. അധികൃതരുമായി അൽപനേരം കൂടിക്കാഴ്ച നടത്തി. ബിജെപി സംസ്ഥാന സമിതി യോഗത്തിനായി ഇന്ന് രാവിലെ തലസ്ഥാനത്തെത്തിയ ഷാ ഉച്ചക്ക് ഒന്നരയോടെയാണ് മഠത്തിലെത്തിയത്.

സന്ദർശനത്തിൽ രാഷ്ട്രീയം കലർത്തേണ്ടെന്ന് സ്വാമി ശിവഗിരി മഠം ജനറൽ സെക്രട്ടറി ഋതംബരാനന്ദ പിന്നീട് മാദ്ധ്യമങ്ങളോടു പറഞ്ഞു. മഠത്തിന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പദ്ധതികൾ അമിത് ഷായുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അതേക്കുറിച്ചാണ് ചർച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ബിജെപി സംസ്ഥാന സമിതി യോഗത്തിൽ സംസാരിച്ച അമിത് ഷാ കേരളത്തിൽ എൻഡിഎ ശക്തിപ്പെടുത്തണമെന്ന് നിർദ്ദേശം നൽകി. കേരളത്തിലെ ന്യൂനപക്ഷങ്ങളെ ബിജെപ്പിക്കൊപ്പം നിർത്താൻ കർമ്മ പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ 15 ശതമാനം വോട്ട് നേടിയത് അഭിമാനകരമാണെന്നും ദളിത് വിഭാഗങ്ങളെയും ദുർബല വിഭാഗങ്ങളെയും പാർട്ടിയിലേക്ക് അടുപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയേയും മുന്നണിയേയും ശക്തിപ്പെടുത്താനുള്ള മാർഗങ്ങൾ തേടിയാണ് ബിജെപി ദേശീയ അധ്യക്ഷൻ തിരുവനന്തപുരത്തെത്തിയത്. എൻഡിഎ നേതാക്കളുടെ യോഗത്തിലും ബിജെപി വിപുലീകരിച്ച സംസ്ഥാന സമിതി ആദ്യ യോഗത്തിലും അദ്ദേഹം പങ്കടുത്തു. ഇതിനുശേഷമാണു ശിവഗിരി മഠം സന്ദർശിച്ചത്. എസ്എൻഡിപിയുമായുള്ള ശിവഗിരിമഠത്തിന്റെ അഭിപ്രായ വ്യത്യാസം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ബിജെപിയും. എന്നാൽ ശ്രീനാരായണീയരെ രാഷ്ട്രീയ വൽക്കരിക്കുന്നതിനോട് താത്പര്യമില്ലെന്ന് നേരത്തെ തന്നെ മഠാധിപതി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP