Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വി എസ് പഠിച്ച സ്‌കൂളിലല്ല ഞങ്ങൾ പഠിച്ചതെന്ന് ആന്റണി; സ്‌കൂൾ മാത്രമല്ല പഠിച്ച വിഷയങ്ങളും പ്രശ്‌നമാണെന്ന് വി എസ്: ആറാട്ടുമുണ്ടൻ പ്രയോഗത്തിൽ തെരഞ്ഞെടുപ്പ് ദിവസവും നേതാക്കൾ തമ്മിൽ വാക്‌പോര്

വി എസ് പഠിച്ച സ്‌കൂളിലല്ല ഞങ്ങൾ പഠിച്ചതെന്ന് ആന്റണി; സ്‌കൂൾ മാത്രമല്ല പഠിച്ച വിഷയങ്ങളും പ്രശ്‌നമാണെന്ന് വി എസ്: ആറാട്ടുമുണ്ടൻ പ്രയോഗത്തിൽ തെരഞ്ഞെടുപ്പ് ദിവസവും നേതാക്കൾ തമ്മിൽ വാക്‌പോര്

തിരുവനന്തപുരം: കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം എ കെ ആന്റണിയെ ആറാട്ടുമുണ്ടെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പ്രസംഗത്തെ ചൊല്ലി തെരഞ്ഞെടുപ്പ് ദിവസമായ ഇന്നും വാക്‌പോര്. പ്രതിപക്ഷനേതാവ് പഠിച്ച സ്‌കൂളിലല്ല താൻ പഠിച്ചതെന്നായിരുന്നു ആന്റണി ഇതേക്കുറിച്ച് പ്രതികരിച്ചത്. പ്രതിപക്ഷനേതാവ് പഠിച്ച സ്‌കൂളിലല്ല താൻ പഠിച്ചത് എന്നതിനാൽ തന്നെ അദ്ദേഹത്തെ പോലെ പരാമർശം നടത്താൻ കഴിയില്ലെന്നു ആന്റണി ഇന്ന് മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞത്. അരുവിക്കരയിൽ ശബരീനാഥൻ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ആന്റണി പറഞ്ഞു.

എ.കെ.ആന്റണിയുടെ പ്രസ്താവനയക്ക് മറുപടിയായി എത്തിയ വിഎശ് ആന്റണി പഠിച്ച സ്‌കൂൾ മാത്രമല്ല പഠിച്ച വിഷയവും പ്രശ്‌നമാണെന്ന് വി എസ് പറഞ്ഞു. താൻ പഠിച്ചത് പുന്നപ്ര വയലാർ സ്‌കൂളിലാണെന്നും അവിടെയൊരിക്കലും ആന്റണിക്ക് പഠിക്കാനാകില്ലെന്നും വി എസ് പറഞ്ഞു. പിരിച്ചുവിടണം എന്ന് ഗാന്ധിജി പറഞ്ഞ കോൺഗ്രസ് സ്‌കൂളിലാണ് ആന്റണി പഠിച്ചതെന്നും വി എസ് പറഞ്ഞു.

താൻ 75 വർഷമായി പഠിച്ചുകൊണ്ടിരിക്കുന്നതും, പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളാണ്. അങ്ങനെയുള്ള താൻ പഠിച്ച സ്‌കൂളിൽ ഒരുകാലത്തും ആന്റണിക്ക് പഠിക്കാനാവില്ല. താൻ പഠിച്ച വിഷയങ്ങളും, ആന്റണിക്ക് തികച്ചും അപ്രാപ്യമാണ്. അതുകൊണ്ടാണ് താൻ ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് യുക്തിസഹമായ വിശദീകരണമോ മറുപടിയോ നൽകാതെ എന്തോ ഒക്കെ പുലമ്പിക്കൊണ്ടിരിക്കുന്നത്.

2004 മുതൽ 2014 വരെ യു.പി.എ ഗവൺമെന്റിന്റെ കാലത്ത് മന്മോഹൻസിങ് അടക്കമുള്ളവർ നടത്തിയ ഭീകരമായ അഴിമതിക്ക് മുന്നിലും ആന്റണി തന്നെ ഭരിച്ച പ്രതിരോധവകുപ്പിലെ അഴിമതിക്ക് മുന്നിലും മിണ്ടാതെയിരുന്ന ആളാണ് എ.കെ. ആന്റണി. കഴിഞ്ഞ നാലുവർഷമായി കേരളത്തിലെ ഉമ്മൻ ചാണ്ടി ഗവൺമെന്റിന്റെ അഴിമതികൾക്കും, നെറികേടുകൾക്കും, സദാചാരവിരുദ്ധ പ്രവർത്തനങ്ങൾക്കും ചൂട്ടുപിടിച്ചുകൊണ്ടിരിക്കുന്ന ആളുമാണ് എ.കെ. ആന്റണി.

അല്ലായിരുന്നുവെങ്കിൽ, മൂന്നാഴ്ചമുമ്പ് ഇവിടെയാകെ അഴിമതിയാണെന്നു പറഞ്ഞ ആന്റണിക്ക് ഇപ്പോൾ അരുവിക്കര തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിക്ക് വേണ്ടി എങ്ങനെ വോട്ട് ചോദിക്കാനാവൂം. അദ്ദേഹം യു.ഡി.എഫിനുവേണ്ടി വോട്ട് ചോദിക്കാൻ എത്തിയത് യു.ഡി.എഫിന്റെ അഴിമതിക്കും, സകല കൊള്ളരുതായ്മകൾക്കും ചൂട്ടു പിടിച്ചുകൊണ്ടുതന്നെയാണ്. ഇത് സാധാരണക്കാരായ എല്ലാവർക്കും മനസ്സിലാകുന്നതിനുവേണ്ടി ഏറ്റവും ലളിത സുന്ദരമായ ഭാഷയിലാണ് അഴിമതിയുടെ ആറാട്ടിന് മുന്നിൽ വിളക്ക് തെളിക്കുന്ന ആറാട്ടുമുണ്ടൻ എന്ന് തനിക്ക് പറയേണ്ടി വന്നത്.

ആന്റണിയുടെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ച ഏറ്റവും സത്യസന്ധവും, അങ്ങേയറ്റം വസ്തുതാപരവുമായ ഒരു പരാമർശം തനി നാടൻ മലായളഭാഷയിൽ പറയുക മാത്രമാണ് താൻ ചെയ്തത്. അത് കുഴപ്പമാണ് എന്ന് തോന്നുന്നത് വാക്കിന്റെ കുഴപ്പമല്ല മറിച്ച്, ആന്റണിയുടെയും, ആന്റണിയുടെ രാഷ്ട്രീയ കാപട്യത്തിന്റെയും പരിഹാസ്യത കൊണ്ടാണ്. ഇത് തിരിച്ചറിയാനും, തിരുത്താനും ശ്രമിക്കുകയാണ് ആന്റണി ചെയ്യേണ്ടതെന്നും വി എസ് പറഞ്ഞു.

അഴിമതിക്കു വിളക്കു തെളിയിക്കുന്ന ആറാട്ടുമുണ്ടനായി എ.കെ.ആന്റണി മാറിയെന്ന് വി എസ്. അരുവിക്കരയിൽ പ്രാചരണത്തിനിടെ പറഞ്ഞചതോടെയാണ് നേതാക്കൾ തമ്മിൽ വാക്‌പോരുണ്ടായത്. സമീപകാല രാഷ്ട്രീയ ചരിത്രത്തിനുനേരെ കൊഞ്ഞനം കുത്തുന്ന ആന്റണി യു.പി.എ സർക്കാരിൽ അവസാന നിമിഷം വരെ കടിച്ച് തൂങ്ങിയയാളാണെന്നും വി എസ് കുറ്റപ്പെടുത്തിയിരുന്നു. പഴയ വി എസ്സിന്റെ ആത്മാവ് ഇപ്പോൾ അദ്ദേഹത്തിനൊപ്പമില്ലെന്നായിരുന്നു ഇതിന് എ.കെ ആന്റണി അന്ന് മറുപടി നൽകിയത്. ടി.പി ചന്ദ്രശേഖരനെ വി എസ് മറന്നു. പാണ്ടൻ നായയുടെ പല്ലിന് ശൗര്യം പണ്ടേപ്പോലെ ഫലിക്കില്ലെന്ന് വി എസ്സിന് നന്നായി അറിയാമെന്നും ആന്റണി പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP