Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വിശ്വാസികളുമായി ഏറ്റുമുട്ടലിനില്ല; വിശ്വാസത്തെ അതിന്റെ വഴിക്ക് വിടുക; ശബരിമലയിൽ സ്ത്രീകൾ കയറണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് സ്ത്രീകൾ തന്നെയാണ്; വിശ്വാസികൾക്കായി വേണ്ടത് നിരന്തര ബോധവത്ക്കരണം; എഴുത്തുകാരെയും സാംസ്കാരിക നായകരെയും ഉൾപ്പെടുത്തി നവോത്ഥാന സദസ്സകൾ നടത്തണം; പിണറായി സർക്കാരിനെ താഴെയിറക്കാനുള്ള സംഘപരിവാറിന്റെ കുത്തിത്തിരിപ്പുകൾക്കെതിരെ ജാഗ്രത വേണം; അണികളെ ജാഗരൂകരാക്കാൻ സിപിഎം തെളിക്കുന്ന വഴി ഇങ്ങനെ

വിശ്വാസികളുമായി ഏറ്റുമുട്ടലിനില്ല; വിശ്വാസത്തെ അതിന്റെ വഴിക്ക് വിടുക; ശബരിമലയിൽ സ്ത്രീകൾ കയറണോ വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് സ്ത്രീകൾ തന്നെയാണ്; വിശ്വാസികൾക്കായി വേണ്ടത് നിരന്തര ബോധവത്ക്കരണം; എഴുത്തുകാരെയും സാംസ്കാരിക നായകരെയും ഉൾപ്പെടുത്തി നവോത്ഥാന സദസ്സകൾ നടത്തണം; പിണറായി സർക്കാരിനെ താഴെയിറക്കാനുള്ള സംഘപരിവാറിന്റെ കുത്തിത്തിരിപ്പുകൾക്കെതിരെ ജാഗ്രത വേണം; അണികളെ ജാഗരൂകരാക്കാൻ സിപിഎം തെളിക്കുന്ന വഴി ഇങ്ങനെ

ടി.പി.ഹബീബ്‌

കോഴിക്കോട്:ശബരിമല പ്രക്ഷോഭം കത്തിക്കാളുന്നതിനിടയിൽ പാർട്ടി പ്രവർത്തകർക്ക് ബോധവത്ക്കരണവുമായി സിപിഎം.രംഗത്ത്. ഒരു ഭാഗത്തും കോൺഗ്രസും മറുഭാഗത്ത് സംഘപരിവാറും സർക്കാറിനെതിരെ തിരിഞ്ഞതിന് പിന്നാലെയാണ് ശക്തമായ ബോധവൽക്കരണവുമായി രംഗത്തിറങ്ങാൻ പാർട്ടി തീരുമാനിച്ചത്. ജില്ലാ ഏരിയാ ലോക്കൽ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ച് സെക്രട്ടറിമാരെയും വിളിച്ചു ചേർത്ത് കത്തി കൊണ്ടിരിക്കുന്ന ശബരിമല അടക്കമുള്ള വിഷയങ്ങളിൽ പാർട്ടി റിപ്പോർട്ടിങ് നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ മുഴവൻ പാർട്ടി അംഗങ്ങൾക്കും സംഭവങ്ങൾ വിശദീകരിച്ച് കൊടുക്കും. തുടർന്ന് ജനങ്ങളിലേക്ക് ഇറങ്ങാനാണ് പാർട്ടി പദ്ധതി.

ശബരിമല വിഷയത്തിൽ സൂപ്രീകോടതി വിധി വരാനിടയാക്കിയ സാഹചര്യം പാർട്ടി റിപ്പോർട്ടിംഗിൽ വിപുലമായ രീതിയിൽ വിശദീകരിക്കുന്നുണ്ട്. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ ഭരണഘടനാ അനുസ്യതമായി സർക്കാറിന് ബാധ്യതയുണ്ടെന്നും പാർട്ടി യോഗത്തിൽ ചൂണ്ടിക്കാട്ടുന്നു. പാർട്ടി ഒരു ഏറ്റുമുട്ടലിന്റെ പാതയിലല്ലെന്നും എന്നാൽ ഇന്ത്യയിലെ പരമോന്നത കോടതിയുടെ വിധി നടപ്പിലാക്കാൻ ഏതൊരു സംസ്ഥാന സർക്കാറിനും ബാധ്യതയുണ്ടെന്നും നേത്യത്വം വിശദീകരിക്കുന്നു. അതോടൊപ്പം കേരളത്തിന്റെ മനസ്സ് എന്നും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായിരുന്നുവെന്ന സത്യവും വിളിച്ചു പറയുന്നുണ്ട്.

നമ്മൾ ഈ കേസിൽ വാദിയോ പ്രതിയോ അല്ല എന്നാണ് സംസ്ഥാന നേതാക്കൾ റിപ്പോർട്ടിങ്ങിൽ വിശദീകരിക്കുന്നത്. ആർഎസ്്സിന്റെ താൽപ്പര്യാർഥം മോദി ഭക്തരായ അഭിഭാഷകരാണ് കോടതിയിൽ കേസുപോയത്. വിശ്വാസത്തെ അതിന്റെ വഴിക്ക് വിടുകയാണ് വേണ്ടത്. ശബരിമലയിൽ സ്ത്രീകൾ കയറണോ, വേണ്ടയോ എന്നത് തീരുമാനിക്കേണ്ടത് സ്ത്രീകൾ തന്നെയാണ്. അതിൽ പാർട്ടി ഇടപെടില്ല. വിശ്വാസികളുമായി ഏറ്റമുട്ടലല്ല നിരന്തര ബോധവത്ക്കരണമാണ് വേണ്ടത്. എഴുത്തുകാരെയും സാംസ്കാരിക നായകരെയും ഉൾപ്പെടുത്തി നവോത്ഥാന സദസ്സകൾ നടത്തണം. സംഘപരിവാറിന്റെ കുത്തിത്തിരിപ്പുകൾക്കെതിരെ ജാഗ്രതവേണം.-സിപിഎം റിപ്പോർട്ട് പറയുന്നു.

സംഘപരിവാർ കേന്ദ്രങ്ങളും ബിജെപി.യുടെ പാർട്ടിയുടെ മുഖപത്രമായ ജന്മഭൂമി അടക്കമുള്ള പ്രസിദ്ധീകരണങ്ങളും ആദ്യ ഘട്ടത്തിൽ സ്വീകരിച്ച നിലപാട് വിശദമായി തന്നെയാണ് പാർട്ടി യോഗങ്ങളിൽ വിശദീകരിക്കുന്നത്. സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ബിജെപി.പിന്നീട് കളം മാറ്റിചവിട്ടിയതിന് പിന്നിലെ കഥകളാണ് പ്രധാനമായും നേത്യത്വം വിശദീകരിക്കുന്നത്. ആദ്യം ഒന്നും ഒന്നും കൂട്ടിയാൽ രണ്ട് എന്ന് പറഞ്ഞ ബിജെപി.നേത്യത്വം പിന്നീട് ഒന്നും ഒന്നും കൂട്ടിയാൽ പതിനൊന്നും പിന്നീട് നൂറ്റിപതിനൊന്നും എന്നൊക്കെ പറഞ്ഞ് നടക്കുന്നതിന്റെ പിന്നിലെ കുടില തന്ത്രം തിരിച്ചറിയണമെന്നും നേതാക്കൾ വിശദീകരിക്കുന്നു .വർഷങ്ങൾ നീണ്ട കാത്തിരിപ്പിനിടയിൽ രാജഗോപാലൻ ജിയോടുള്ള സഹതാപ തരംഗത്തിൽ ഒരു നിയമസഭാ സീറ്റ് മാത്രം ലഭിച്ച ബിജെപി.ക്ക് വരുന്ന ലോകസഭാ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വട്ടപൂജ്യം ലഭിക്കുന്നത് തടയാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് നേതാക്കൾ വിശദീകരിക്കുന്നു.

മഹാപ്രളയവും, നിപ്പ എന്ന മഹാമാരിയെും തടഞ്ഞ് നിർത്തി കീർത്തിനേടിയ പിണറായി സർക്കാറിനെ എങ്ങനെയെങ്കിലും താഴെയിറക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ശബരിമല പ്രശ്‌നത്തിൽ സുപ്രീംകോടതി വിധിക്കെതിരെ സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തുന്നതെന്ന് സിപിഎം.നേതാക്കൾ വിശദീകരിക്കുന്നു. മുല്ലപ്പള്ളി ചെന്നിത്തലക്ക് പഠിക്കുകയാണെന്നും ചെന്നിത്തല കുമ്മനത്തിന് ബിരുദം നേടാനുള്ള തത്രപാടിലാണെന്നും ഇക്കാര്യം പൊതുയോഗങ്ങളിൽ അവതരിപ്പിക്കണമെന്നുമാണ് പ്രാദേശിക സിപിഎം.നേതാക്കൾക്ക് ലഭിച്ച നിർദ്ദേശം.

ഒരേ സമയം ഹൈന്ദവ വർഗീയ വാദികളെയും ന്യൂനപക്ഷ വർഗീയവാദികളെയും നേരിടാനുള്ള കരുത്തും ശക്തിയും പാർട്ടിക്കുണ്ടെന്ന് കാണിച്ച് കൊടുക്കാനുള്ള ശ്രമത്തിലാണ് സിപിഎം.ഇതിലൂടെ നിക്ഷ്പക്ഷ വോട്ടുകളും തങ്ങളെ തേടിവരുമെന്ന് സ്വാഭാവികമായും സിപിഎം.പ്രതീക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP